Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉപയോ​ഗമില്ലാതെ കുമിഞ്ഞുകൂടി കിടക്കുന്ന ക്ഷേത്ര വസ്തുക്കളിൽ വിലമതിക്കാനാകാത്ത പുരാവസ്തുക്കളും; കാലങ്ങളായി ഭക്തർ കാണിക്കയായി നൽകിയവയിൽ സ്വർണം, വെള്ളി ഉരുപ്പടികളും; ജീവനക്കാരുടെ ശമ്പളത്തിന്റെ പേരിൽ ദേവസ്വം ബോർഡ് നടത്താനൊരുങ്ങുന്നത് സർക്കാർ സ്പോൺസേർഡ് തീവെട്ടിക്കൊള്ള; കൊറോണക്കാലത്ത് അമ്പലം വിഴുങ്ങികളാകാൻ ഉറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളും

ഉപയോ​ഗമില്ലാതെ കുമിഞ്ഞുകൂടി കിടക്കുന്ന ക്ഷേത്ര വസ്തുക്കളിൽ വിലമതിക്കാനാകാത്ത പുരാവസ്തുക്കളും; കാലങ്ങളായി ഭക്തർ കാണിക്കയായി നൽകിയവയിൽ സ്വർണം, വെള്ളി ഉരുപ്പടികളും; ജീവനക്കാരുടെ ശമ്പളത്തിന്റെ പേരിൽ ദേവസ്വം ബോർഡ് നടത്താനൊരുങ്ങുന്നത് സർക്കാർ സ്പോൺസേർഡ് തീവെട്ടിക്കൊള്ള; കൊറോണക്കാലത്ത് അമ്പലം വിഴുങ്ങികളാകാൻ ഉറച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്; പ്രതിഷേധവുമായി ഹൈന്ദവ സംഘടനകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനുള്ള നീക്കത്തിലൂടെ നടക്കാൻ പോകുന്നതുകൊവിഡ് കാലത്തെ വൻ തീവെട്ടിക്കൊള്ള. ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വിൽക്കാനൊരുങ്ങുന്നത്. പഴയ സാധനങ്ങൾ ലേലം ചെയത് വിൽക്കുന്ന നടപടി ക്രമങ്ങളിലൂടെയാണ് പണം കണ്ടെത്താൻ ശ്രമിക്കുന്നത്. എന്നാൽ, ഇവയിൽ ഭൂരിപക്ഷവും പഴയ സാധനങ്ങളുടെ ​ഗണത്തിൽ പെടുത്തേണ്ടതല്ലെന്നും പുരാവസ്തുക്കളുടെ ​ഗണത്തിൽ പെടുത്തേണ്ടതാണെന്നും ഉള്ള അഭിപ്രായങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നു.

വളരെ പ്രാചീനമായ ക്ഷേത്രങ്ങളിൽ ഇന്ന് ഉപയോ​ഗ ശൂന്യമായ വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. എന്നാൽ, പുരാവസ്തു എന്ന നിലയിൽ അവയുടെ വിപണി മൂല്യം വളരെ കൂടുകലായിരിക്കും. അന്താരാഷ്ട്ര വിപണിയിൽ ഇന്നും കേരളത്തിലെ ക്ഷേത്ര വസ്തുക്കൾക്ക് വൻ ഡിമാന്റാണുള്ളത്. എന്നാൽ അവയെ പാഴ്‌വസ്തുക്കൾ എന്ന നിലയിൽ ലേലം ചെയ്ത് ഒഴിവാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

ക്ഷേത്രങ്ങളിലെ വിളക്കുകളും ഓട്ടുരുളികളും അടക്കം എല്ലാ വസ്തുക്കളും കാലാകലങ്ങളായി ഭക്തർ കാണിക്കയായി നൽകിയവയാണ്. ഇതിൽ സ്വർണവും വെള്ളിയും ഉൾപ്പെടെയുള്ള ലോഹങ്ങൾ കൊണ്ട് തീർത്തവയുണ്ട്. സ്വർണം കൊണ്ടുള്ള വിളക്കുകൾ താരതമ്യേന വലിപ്പം കുറഞ്ഞവയാകും എന്നതിനാൽ ക്ഷേത്രങ്ങളിൽ ഉപയോ​ഗിക്കാറില്ല. വലിയക്ഷേത്രങ്ങളിൽ കാണിക്കയായി സമർപ്പിച്ച വസ്തുക്കൾ അവിടെയുണ്ടോ എന്ന് സാധാരണ ​ഗതിയിൽ പിന്നീട് ഭക്തരും അന്വേഷിക്കാറില്ല. അതുകൊണ്ട് തന്നെ ഓരോ ക്ഷേത്രത്തിലെയും പാഴ് വസ്തുക്കളുടെ കൂട്ടത്തിൽ സ്വർണം, വെള്ളി തുടങ്ങിയ വിലകൂടിയ ലോഹങ്ങളിൽ തീർത്ത വിളക്കുകളും മറ്റ് ക്ഷേത്ര വസ്തുക്കളും ഉണ്ടാകാം. ഇവയെല്ലാം നിസ്സാര വിലക്ക് വിറ്റഴിക്കാനാണ് ബോർഡ് ഇപ്പോൾ ശ്രമം നടത്തുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇത്തരത്തിലൊരു നടപടിക്ക് ഒരുങ്ങുന്നത്. ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റുമാനൂർ, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളുമാണ് വിൽപ്പനയ്‌ക്കൊരുങ്ങുന്നത്. വലിയ ക്ഷേത്രങ്ങളിൽ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോർഡിന് തലവേദനയാണ് എന്ന കാരണവും ചൂണ്ടിക്കാട്ടിയാണ് കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഇവ ലേലം ചെയ്യാൻ ഒരുങ്ങുന്നത്. ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ കണക്ക് കൂട്ടൽ.

ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.

എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. 2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. ചിലയിടങ്ങളിൽ ലേലവും നടന്നു. ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.

ഇടത് സർക്കാർ നിയമിച്ച ദേവസ്വം ബോർഡാണ് ഇപ്പോൾ വിളക്ക് വിറ്റ് ശമ്പളം കൊടുക്കാൻ ഒരുങ്ങുന്നത്. ലോക് ഡൗണിനെ തുടർന്ന് ക്ഷേത്രങ്ങളിൽ വരുമാനം കുറഞ്ഞു എന്നതാണ് പറയുന്ന ന്യായം. എന്നാൽ, ഇപ്പോള്‌‍ തന്നെ കേരളത്തിലെ പല പുരാവസ്തുക്കളും വിദേശ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നതും ഇപ്പോൾചർച്ചയായിരിക്കുകയാണ്. കേരളത്തിെലെ പല രാഷ്ട്രീയ നേതാക്കളും ലക്ഷങ്ങൾ കൈപ്പറ്റിയാണ് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ വിദേശരാജ്യങ്ങൾക്ക് കൈമാറിയത് എന്ന കാര്യവും ചൂണ്ടിക്കാണിക്കുപ്പെടുന്നു. ലോക് ഡൗൺ കാലത്ത് ഭരണക്കാർക്കും അവരുടെ ഇഷ്ടക്കാർക്കും കീശ വീർപ്പിക്കാനുള്ള മാർ​ഗമാണ് ഈ വിളക്ക് വിൽപ്പന എന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാടിൽ പ്രതിഷേധവും ഉയരുകയാണ്. ക്ഷേത്രങ്ങളിൽ ഭക്തർ വഴിപാടായി സമർപ്പിച്ച വിളക്കുകളും മറ്റും വിറ്റഴിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ലോക് ഡൗൺ മാനദണ്ഡങ്ങൾപാലിച്ചുകൊണ്ട് സമരമാർഗം സ്വീകരിക്കേണ്ടിവരുമെന്നും വിവിധ ഹൈന്ദവ സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഹിന്ദു ഐക്യവേദി

ക്ഷേത്രങ്ങളിലെ വഴിപാടുവസ്തുക്കൾ വിറ്റഴിക്കാനുള്ള തീരുമാനം സംബന്ധിച്ച് ഉപദേശക സമിതികളുടെയും ഭക്തരുടെയും അഭിപ്രായം തേടാൻ ദേവസ്വം ബോർഡ് തയ്യാറാവണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു.

മാർഗദർശക മണ്ഡൽ

തീരുമാനം ലജ്ജാകരവും പ്രതിഷേധാർഹവുമാണെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

ഭക്തർ വഴിപാടായി സമർപ്പിക്കുന്ന സാധനസാമഗ്രികൾ മാറി മാറി വരുന്ന ഭരണാധികാരികൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാൻ അവകാശമില്ല. ദേവസ്വം ബോർഡിന്റെ കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽ ടൺ കണക്കിന് നിലവിളക്കുകളും ഓട്ടുപാത്രങ്ങളും ഉണ്ട്. ഇവ ലേലംചെയ്യാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരമുണ്ടാകുമെന്ന് ധർമ്മാചാര്യസഭയും മുന്നറിയിപ്പ് നൽകി.

ദേവഹിതം അറിയണം

ദേവഹിതം അറിയാതെ വസ്തുവകകൾ വിറ്റഴിക്കാനുള്ള നീക്കം ഹൈന്ദവ സമൂഹത്തിനാകെ ഭവിഷ്യത്തുണ്ടാക്കുമെന്ന് അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് പ്രസ്താവനയിൽ പറഞ്ഞു. ഈ നീക്കത്തിൽ നിന്ന് ദേവസ്വം ബോർഡ് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്ര സംരക്ഷണസമിതി

ക്ഷേത്രങ്ങളിൽ വഴിപാടായി ലഭിക്കുന്ന വസ്തുക്കൾ ക്ഷേത്രങ്ങളിലെ പുനർനിർമ്മാണത്തിന് രൂപമാറ്റം വരുത്തി ഉപയോഗിക്കാനേ ദേവസ്വം ബോർഡിന് അധികാരമുള്ളൂ എന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് കെ.എസ്.നാരായണൻ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ദേവസ്വം ബോർഡ് മറ്റു മാർഗങ്ങൾ ആരായണം. വഴിപാട് സാധനങ്ങൾ വിൽക്കാൻ ഭക്തർ അനുവദിക്കുകയില്ലെന്നും നാരായണൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP