Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിവേഗം 20 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി അർജുൻ സുന്ദരേശൻ; Arjyou രണ്ട് മില്ല്യൺ കടന്നപ്പോൾ പിന്തുണ അറിയിച്ചവർക്ക് നന്ദി പറഞ്ഞും സന്തോഷം പങ്കിട്ടും അർജുൻ

അതിവേഗം 20 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കി അർജുൻ സുന്ദരേശൻ; Arjyou രണ്ട് മില്ല്യൺ കടന്നപ്പോൾ പിന്തുണ അറിയിച്ചവർക്ക് നന്ദി പറഞ്ഞും സന്തോഷം പങ്കിട്ടും അർജുൻ

സ്വന്തം ലേഖകൻ

റിയാക്ഷൻ വിഡിയോകളിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ യുട്യൂബറാണ് ആലപ്പുഴക്കാരൻ അർജുൻ സുന്ദരേശൻ. ജനങ്ങൾ അർജുന്റെ വീഡിയോകളെ സ്‌നേഹിച്ചു തുടങ്ങിയപ്പോൾ Arjyou എന്ന യൂട്യൂബ് ചാനലിന് ലഭിച്ചത് 20 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ. ഇതിനു പിന്നാലെ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച് അർജുൻ ലൈവിലെത്തി. തനിക്കിത് വലിയ കാര്യമാണെന്നും വളരെയധികം സന്തോഷമുണ്ടെന്നും അർജുൻ പറഞ്ഞു.

''ലൈവ് വന്നു പരിചയമില്ല. അതുകൊണ്ട് എന്താണു പറയേണ്ടതെന്ന് അറിയില്ല. ഭയങ്കര സന്തോഷമുണ്ട്. നിങ്ങൾ കാരണം നമുക്ക് 2 മില്യൻ ആയിരിക്കുകയാണ്. 20 ലക്ഷം എന്നു പറഞ്ഞാൽ അതൊരു ചെറിയ കാര്യമല്ല. ഇതൊരു വലിയ കാര്യം തന്നെയാണ്. നിങ്ങളെ പോലെ ഞാനും 2 മില്യൻ ആയോ എന്നറിയാൻ റീഫ്രഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് 1.99 മില്യൻ മാറി 2 മില്യൻ എന്നായതു കണ്ടപ്പോൾ സന്തോഷം കൊണ്ട് ലൈവിൽ വന്നതാണ്. 20 ലക്ഷം കുടുംബാംഗങ്ങളോടും നന്ദിയുണ്ട്'' അർജുൻ പറഞ്ഞു.

രണ്ടു വർഷത്തിലേറെയായി അർജുന്റെ ചാനൽ നിലവിലുണ്ടെങ്കിലും അടുത്തിടെ ചെയ്ത് റോസ്റ്റ് - റിയാക്ഷൻ വിഡിയോകളാണ് ശ്രദ്ധ നേടിയത്. ഈ വിഡിയോകൾക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിച്ചപ്പോൾ അർജുൻ സോഷ്യൽ മീഡിയിൽ താരമായി. Arjyou എന്ന യുട്യൂബ് ചാനൽ അതിവേഗം 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കുകയും ചെയ്തു. അതിവേഗം ഈ നേട്ടത്തിലെത്തിയതിനെ ഒരു അദ്ഭുത പ്രതിഭാസമായാണ് സോഷ്യൽ ലോകം വിശേഷിപ്പിച്ചത്. അതിനുശേഷവും കുതിപ്പ് തുടർന്നതോടെ സബ്‌സ്‌ക്രൈബേഴ്‌സ് 20 ലക്ഷത്തിൽ എത്തുകയായിരുന്നു.

ആലപ്പുഴ സ്വദേശിയായ അർജുൻ ബിഎ മൾട്ടിമീഡിയ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. ലോക്ഡൗണിലിരുന്ന് മടുത്തപ്പോളാണ് റിയാക്ഷൻ വിഡിയോകൾ ചെയ്തത്. സുഹൃത്തുക്കളാണ് ഇതിനായി വിഡിയോകൾ അയയ്ച്ചു നൽകിയത്. അർജുൻ ചെയ്ത വിഡിയോകൾ സോഷ്യൽ ലോകത്ത് തരംഗമാവുകയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP