Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ടി ദയനീയ അവസ്ഥയിൽ ദേവേന്ദ്രൻ; മഹാഭാരത്തിലെ ദേവേന്ദ്രനായി എത്തിയ സതീഷ് കൗൾ കഴിയുന്നത് നരകയാതനയിൽ; ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇപ്പോൾ കുറച്ച് പരിഗണന ആവശ്യമെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടൻ; മഹാഭാരതം റേറ്റിങ്ങിൽ കുതിക്കുമ്പോൾ അഭിനേതാവിന്റെ ഗതി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഹാഭാരതം രണ്ടാം വരവിൽ സർവ്വകാല റെക്കോഡ് നേടിയെടുത്തപ്പോൾ ദേവേന്ദ്രന്റെ വേഷമണിഞ്ഞ താരം ദുരിതത്തിൽ. ലോക് ഡൗൺ കൂടി വന്നതോടെയാണ് ദേവേന്ദ്രനായി വേഷമിട്ട സതീഷ് കൗൾ ദുരിതത്തിൽ ആയത്. മരുന്നും ഭക്ഷണത്തിനും താരം ബുദ്ധിമുട്ടുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

മുന്നോറോളം പഞ്ചാബി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും നിറസാന്നിധ്യമായിരുന്ന സതീഷിന് ഇപ്പോൾ പ്രായം എഴുപത്തിമൂന്നാണ്. ലുധിയാനയിലെ ഒരു വൃദ്ധസദനത്തിലായിരുന്ന സതീഷ് ഇപ്പോൾ സത്യദേവി എന്ന സ്ത്രീയുടെ സഹായം കൊണ്ട് ഒരു കൊച്ചുവാടക വീട്ടിലേയ്ക്ക് താമസം മാറ്റിയിട്ടുണ്ട്.

'മരുന്ന്, പലചരക്ക് സാധനങ്ങൾ, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എന്നിവയ്ക്കായി ഞാൻ ബുദ്ധിമുട്ടുകയാണ്. എന്നെ സഹായിക്കാൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉള്ള സഹപ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു സഹായം ആവശ്യമാണ്. ഒരു നടനെന്ന നിലയിൽ എനിക്ക് വളരെയധികം സ്‌നേഹം ലഭിച്ചു, എന്നാൽ ഒരു മനുഷ്യനെന്ന നിലയിൽ എനിക്ക് ഇപ്പോൾ കുറച്ച് പരിഗണന ആവശ്യമാണ്,' എന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടായി പറഞ്ഞു.മഹാഭാരതത്തിന് പുറമെ വിക്രം ഔർ ബേതാൾ എന്ന ടെലിവിഷൻ പരമ്പരയിലും പ്യാർ തൊ ഹോന ഹി താ, ആന്റി നമ്പർ വൺ, സഞ്ജീർ, രാം ലഖൻ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP