Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചെറിയ പെരുന്നാൾ ഞായറാഴ്ച; സമ്പൂർണ ലോക്ക് ഡൗണിൽ ഇളവുകൾ; പെരുന്നാൾ നമസ്‌കാരം വീടുകളിൽ നടത്തും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത്തവണത്തെ ചെറിയ പെരുന്നാൾ ഞായറാഴ്ച. മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ.

വിസ്ഡം ഹിലാൽ വിങ് ചെയർമാൻ കെ. അബൂബക്കർ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പാണക്കാട് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുൽ ബുഷ്‌റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി എന്നിവർ അറിയിച്ചു.

പെരുന്നാൾ ഞായറാഴ്ച ആയതിനാൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകും. ശനിയാഴ്ച രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP