Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പേര് രാജ്കുമാർ; കൊട്ടാരം പോലൊരു വീട്; ആഡംബരജീവിതത്തിൽ രാജകുമാരൻ; വരുമാനമാർഗമായത് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; തമിഴ്‌നാട്ടിൽ നിന്നെത്തി കോഴഞ്ചേരിയിൽ പുകയില സാമ്രാജ്യം തീർത്ത രാജ്കുമാറും കൂട്ടാളിയും പിടിയിലായത് ഏഴു ലക്ഷത്തിന്റെ പുകയിലയുമായി

പേര് രാജ്കുമാർ; കൊട്ടാരം പോലൊരു വീട്; ആഡംബരജീവിതത്തിൽ രാജകുമാരൻ; വരുമാനമാർഗമായത് നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; തമിഴ്‌നാട്ടിൽ നിന്നെത്തി കോഴഞ്ചേരിയിൽ പുകയില സാമ്രാജ്യം തീർത്ത രാജ്കുമാറും കൂട്ടാളിയും പിടിയിലായത് ഏഴു ലക്ഷത്തിന്റെ പുകയിലയുമായി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തമിഴ്‌നാട്ടിൽ നിന്നെത്തിയ രാജ്കുമാർ പുകയില കച്ചവടം ചെയ്ത് കോഴഞ്ചേരിയിൽ രാജകുമാരനായി. കൊട്ടാരം പോലെ വീടു വച്ചു. ആഡംബരജീവിതം നയിച്ചു. ഇക്കാലമത്രയും പത്തനംതിട്ടക്കാരെ പുകയില തീറ്റിച്ചു. ഒടുവിൽ കൂടത്തായി സൈമണിന്റെ മുന്നിൽ വീണു. സ്റ്റേഷനറി കടയിലെ കച്ചവടത്തിന്റെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വൻതോതിൽ വിറ്റഴിച്ചതിനു രാജകുമാർ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി: ആർ ജോസിന്റെ നിർദ്ദേശപ്രകാരം ആറന്മുള പൊലീസ് ഇൻസ്പെക്ടർ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കോഴഞ്ചേരി ബസ് സ്റ്റാൻഡിനു സമീപം കട നടത്തുന്ന ഉദയ സ്റ്റോഴ്സ് ഉടമ തമിഴ്‌നാട് സ്വദേശി ആറന്മുള കീഴുകര ഉദയാ സദനം വീട്ടിൽ രാജ്കുമാർ (47), ഇയാളുടെ കൂട്ടാളി കുറുന്താർ പോരൂർ പുത്തൻവീട്ടിൽ സുബീഷ് (27)എന്നിവർ നിരോധിത പുകയില ഉത്പന്നങ്ങൾ കാറിൽ കടത്തിക്കൊണ്ടു വരവെ പൊലീസിന്റെ പിടിയിലായത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ കാറിൽ ചെറുകിട കച്ചവടക്കാർക്ക് കൊണ്ടുനടന്നു വില്പന നടത്തിവന്ന ഇവരെ നാളുകളായി ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഏഴു ലക്ഷത്തോളം വിലവരുന്ന 4500 ഓളം പാക്കറ്റുകൾ കാറിൽ നിന്നും കണ്ടെടുത്തു. കൂടാതെ വില്പനനടത്തിയ വകയായി ലഭിച്ച രണ്ടു ലക്ഷത്തി തൊണ്ണൂറായിരം രൂപയും കണ്ടെടുത്തു. തമിഴ്‌നാട്ടിൽനിന്നും സ്ഥിരമായി നിരോധിത പുകയില ഉല്പന്നങ്ങൾ വൻതോതിൽ കടത്തിക്കൊണ്ടുവന്ന് വിറ്റുവരികയാണ് സംഘം.

കൊട്ടാരസദൃശമായ വീടും മറ്റു വിപുലമായ ആസ്തികളും ഉൾപ്പെടെ ആഡംബരസൗകര്യങ്ങളോടെയും രാജകീയജീവിതം നയിക്കുകയാണ് രാജ്കുമാർ. തമിഴ്‌നാട് സ്വദേശിയായ ഇയാൾ വർഷങ്ങളായി കീഴുകരയിൽ താമസിച്ചുവരികയാണ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസ് സംഘത്തിൽ ആറന്മുള ഇൻസ്പെക്ടറെ കൂടാതെ ഡാൻസാഫ് ടീം അംഗങ്ങളായ എസ്്ഐമാരായ രെഞ്ചു, രാധാകൃഷ്ണൻ, എഎസ്സ്ഐ വിൽസൺ, ഹരികുമാർ, സിപിഒ ശ്രീരാജ് എന്നിവരും ആറന്മുള എസ്സ്ഐ ദിജേഷ്, വേണു, എഎസ്ഐ പ്രസാദ്, സിപിഒ ജോബിൻ എന്നിവരുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP