Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സന്യസ്ത വിദ്യാർത്ഥിനിയുടെ മരണം: ഇതുവരെയുള്ള അന്വേഷണം സംശയ രഹിതം; കൂടുതൽ വ്യക്തതയ്ക്കായി ക്രൈംബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തെന്ന് കൂടത്തായി ഹീറോ കെ.ജി. സൈമൺ; ദിവ്യ.പി.ജോൺ മരിച്ചത് പാലിയേക്കര ബസേലിയൻ കോൺവെന്റിലെ കിണറ്റിൽ വീണ്

സന്യസ്ത വിദ്യാർത്ഥിനിയുടെ മരണം: ഇതുവരെയുള്ള അന്വേഷണം സംശയ രഹിതം; കൂടുതൽ വ്യക്തതയ്ക്കായി ക്രൈംബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തെന്ന് കൂടത്തായി ഹീറോ കെ.ജി. സൈമൺ; ദിവ്യ.പി.ജോൺ മരിച്ചത് പാലിയേക്കര ബസേലിയൻ കോൺവെന്റിലെ കിണറ്റിൽ വീണ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തിരുവല്ല അതിരൂപതയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പാലിയേക്കര ബസേലിയൻ കോൺവെന്റിലെ സന്യസ്ത വിദ്യാർത്ഥിനി ദിവ്യ പി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ശുപാർശ ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു. ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈംബ്രാഞ്ച് ഐജി നടത്തിയ അന്വേഷണവും കണക്കാക്കി ഈ കേസ് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതായിരിക്കും ഉചിതമെന്നുള്ള ശുപാർശയോടെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് അയച്ചതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വളരെ പ്രാധാന്യത്തോടെയാണ് ഈ കേസ് അന്വേഷിച്ചത്.

പരാതികൾക്കിടയുണ്ടാവാത്തവിധം തുടർ നടപടികളും പൊലീസ് സ്വീകരിച്ചു. ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. തുടർന്ന് സംഭവസ്ഥലം സംഘം സന്ദർശിക്കുകയും പരിശോധന നടത്തുകയും ചെയ്തു. മാത്രമല്ല, എറണാകുളം മധ്യമേഖലാ ക്രൈം ബ്രാഞ്ച് ഐജി നേരിട്ട് അന്വേഷണവും നടത്തിയിരുന്നു. ലോക്കൽ പൊലീസ് ഊർജിതമായ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ലോക്കൽ പൊലീസിന്റെ അന്വേഷണത്തോടൊപ്പം ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവും നടത്തിയതിനാൽ ഈ കേസിന്റെ തുടരന്വേഷണം ക്രൈംബ്രാഞ്ച് നടത്തുന്നതാണ് നല്ലതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ കേസ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് നടത്തുന്നതിനായി ശിപാർശ ചെയ്തു റിപ്പോർട്ട് അയക്കുകയായിരുന്നുവെന്നു ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോക്കൽ പൊലീസ് നൽകിയ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി തള്ളിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP