Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞു: 'നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെടിവെച്ച് കൊന്നേനെ'; പ്രകോപിപ്പിച്ചത് ഇന്ത്യൻ സൈനികരെ മോശമായി ചിത്രീകരിച്ച എഫ്ബി പോസ്റ്റ്; രാജ്യദ്രോഹകുറ്റത്തിന് തന്നെ കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; സിപിഎം സൈബർ പോരാളി ഊരാക്കുടുക്കിൽ പെട്ടത് ഇങ്ങനെ

കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞു: 'നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെടിവെച്ച് കൊന്നേനെ'; പ്രകോപിപ്പിച്ചത് ഇന്ത്യൻ സൈനികരെ മോശമായി ചിത്രീകരിച്ച എഫ്ബി പോസ്റ്റ്; രാജ്യദ്രോഹകുറ്റത്തിന് തന്നെ കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; സിപിഎം സൈബർ പോരാളി ഊരാക്കുടുക്കിൽ പെട്ടത് ഇങ്ങനെ

എം മനോജ് കുമാർ

തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടരുകയാണെങ്കിലും ഷാഹു അമ്പലത്ത് തളരുന്നില്ല. ഷാഹു അമ്പലത്തിനെ അറിയില്ലേ? അറിയപ്പെടുന്ന സിപിഎം സൈബർപോരാളിയും ആക്റ്റിവിസ്റ്റും. ഫേസ്‌ബുക്കിൽ പ്രചരിച്ച ഒരു വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങൾക്ക് മുൻപിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടിവന്നു ഷാഹുവിന്. താൻ ചെയ്യാത്ത കാര്യത്തിന് പാക് ഭീകരനെന്നു മുദ്രകുത്തിയതിനെ തുടർന്നു ഏൽക്കേണ്ടി വന്ന മാനസിക ആഘാതത്തിൽ നിന്നും ഷാഹു ഇപ്പോഴും മോചിതനായിട്ടില്ല. ഇത് ഷാഹുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. വ്യാജ സ്‌ക്രീൻ ഷോട്‌സ് ആണെന്ന് മനസിലാക്കിയിട്ടും തന്നെ കുറ്റവാളിയാക്കിയ പൊലീസിനെതിരെ ലോകായുക്തയിൽ കേസ് നൽകി മുന്നോട്ടു പോവുകയാണ് ഷാനു. ഇന്ത്യൻ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന ഷാനുവിന്റെ പേരിൽ പ്രചരിച്ച ഫെയ്‌സ് ബുക്ക് പോസ്റ്റാണ് സിപിഎമ്മിന്റെ ഈ സൈബർ പോരാളിയെ കുടുക്കിയത്. 2016 സെപ്റ്റംബർ 30ന് രാത്രി 12.30നാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഷാനുവിനെ ജാമ്യത്തിൽ വിടുകയും ചെയ്തു.

പാക്കിസ്ഥാന് എതിരെ ആക്രമണം അഴിച്ചു വിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളെ.. നീയൊക്കെ തീർന്നെടാ...തീർന്നു...ഇന്ത്യയിൽ ജനിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ..അതിൽ ഞാൻ ദുഃഖിക്കുന്നു...എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗം ലഭിക്കട്ടെ...ഈ പോസ്റ്റാണ് ഷാനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതേ ദിവസം ഇതേ സമയത്ത് ഷാനു ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ.. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും...എന്നുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ഥാനത്താണ് മുകളിൽ പറഞ്ഞ പോസ്റ്റ് വന്നത് എന്നാണ് ഷാനു പറയുന്നത്.

എന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്‌സ് എടുത്ത് ഫോട്ടോ ഷോപ്പ് വഴി വ്യാജ പോസ്റ്റ് ആക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 2016 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിർത്തിയിൽ നടന്ന സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ എന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിൽ പറഞ്ഞ സമയം സെപ്റ്റംബർ 29 നു രാവിലെ 10.17 എന്നും. ഇതിൽ നിന്ന് തന്നെ സത്യാവസ്ഥ വ്യക്തമാണ്. വ്യാജ പോസ്റ്റാണ് ഇതെന്ന് എന്ന് എന്നെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനിൽ നടത്തിയ പോരാട്ടത്തെ തുടർന്നു പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഫെയ്‌സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ല. അതിനാൽ കേസ് അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഇത് എന്റെ പേരിൽ ചമച്ച വ്യാജ പോസ്റ്റാണ് എന്ന് മനസിലാക്കിയിട്ടും എന്നെ നിരപരാധി എന്ന് പറയാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ലോകായുക്തയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു കേസ് നൽകിയത്. അത് ഇപ്പോഴും തുടരുന്നു-ഷാനു അമ്പലത്ത് മറുനാടനോട് പറഞ്ഞു.

ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്നത് ആരും അത് വിശ്വസിച്ചില്ല. കപീഷ് വാനരൻ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ഇത് പുറത്തേക്ക് വന്നതും പ്രചരിക്കുകയും ചെയ്തത്. പൊലീസ് എന്നെ പാക് ഭീകരനായിട്ടു തന്നെയാണ് കണ്ടത്. എന്നെ ഐജി ഓഫീസിൽ കൊണ്ടുപോയി. സൈബർ സെൽ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ ഒരു പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞത് നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെച്ച് വെടിവെച്ച് കൊന്നേനെ എന്നാണ് പറഞ്ഞത്. നിരപരാധിയായ ഒരു കേസിലാണ് എനിക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത്. അതിനാലാണ് നീതി തേടി പോരാട്ടം തുടരുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ പൊലീസ് ഈ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഫെയ്‌സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ലെന്നും കമ്മിഷനിൽ പറഞ്ഞു.

അതായത് ഈ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഈ പോസ്റ്റിങ് നടത്തിയത് ഞാനല്ല എന്ന് പറയാൻ തയ്യാറാകുന്നില്ല. എന്റെ പോസ്റ്റിങ് ആണെങ്കിൽ മാത്രമല്ലേ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുള്ളു. അത് എന്റെ പോസ്റ്റ് അല്ല. അപ്പോൾ ഞാൻ നിരപരാധിയാണ്. ഇത് സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഒരു ഒളി അജണ്ട കൂടി പൊലീസിനുണ്ട്. ഷാഹു അത്രത്തോളം കഴിവുള്ള വ്യക്തിയാണ്. ഞാൻ നിരപരാധിയല്ല. പക്ഷെ പൊലീസിനെയും കബളിപ്പിക്കുന്ന വലിയ കഴിവുള്ള വ്യക്തിയാണ് എന്ന ചിത്രീകരണം പൊലീസിന്റെ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് ലോകായുകതയിലെ കേസുമായി മുന്നോട്ടു പോകുന്നത്. ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസിന് മനസിലായി. അപ്പോൾ ആരാണ് വ്യാജ പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസ് കണ്ടുപിടിക്കെണ്ടേ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പേരിൽ ആർക്കൊക്കെ എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തുവെന്ന് അബ്ദുറബ് നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത പേരുകളിൽ ഒന്ന് എന്റെ പേരാണ്. ഇതോടെയാണ് ഞാൻ രാജ്യദ്രോഹകേസിലെ പ്രതിയാണ് എന്ന് എനിക്ക് തന്നെ ബോധ്യം വരുന്നത്. എന്തായാലും ലോകായുക്ത കേസിൽ എന്ത് നടപടി വരും എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്.

കേസും ഓർമ്മകളും മാഞ്ഞു പോകാത്തതിനാൽ ഈ സംഭവുമായി ബന്ധപ്പെട്ടു ഷാഹു അമ്പലത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:

എന്റെ പ്രിയപ്പെട്ട മാപ്പിള സഖാക്കൾക്ക് വേണ്ടിഒരു തുറന്ന കത്ത്.

നിങ്ങളുടെ സ്വന്തം സഹോദരൻ ഷാഹു അമ്പലത്ത് ആണ് ഇത് എഴുതുന്നത്. തികച്ചും മുൻധാരണകളോ വിഷലിപ്തമായ മനസ്സ് കൊണ്ടോ ചിന്തിച്ചു എഴുതുന്നതല്ല. തികച്ചും സത്യ സന്ധമായ എന്റെ അനുഭവമാണ് നിങ്ങളോട് പങ്ക് വെക്കുന്നത്. നിങ്ങൾക്ക് അറിയാമല്ലോ എന്റെ പേരിലുള്ള കേസ്. ആ കേസ് എന്റെ പേരിൽ ഈ കാലയളവിൽ ആണ് വന്നതെങ്കിൽ നല്ലവരായ സഖാക്കൾ അല്ലാത്ത മറ്റുള്ള ആളുകൾ ഉണ്ടല്ലോ. അവർ എന്ത് പറയും.

ഇവന് ഇത് ആവശ്യമാണ്. എന്നും സിപിഐഎം നേ തെറി പറഞ്ഞോണ്ട് ഇരിക്കുന്ന ഇവന് ഒരു പണികൊടുക്കാൻ കുറേ നാളായി ആലോചിക്കുന്നു. അവൻ നിരപരാധി ആണ് ഈ വിഷയത്തിൽ എങ്കിലും ഈ കേസ് ഇവന് കിട്ടിയത് നന്നായി. സർക്കാറിനോടൊപ്പം. എന്ന് നിങ്ങൾ പറയും.. സ്വാഭാവികം. കാരണം ഞാൻ ഒരു സിപിഐഎം വിമർശകനാണല്ലോ. അപ്പൊ എന്റെ ഭാഗത്തുള്ള ന്യായം നിങ്ങൾ നീതിയുകതമായി നോക്കില്ല.

എന്നാൽ.... ശെരിക്കും മനസ്സിലാക്കിക്കോ. എന്റെ പേരിൽ കേസ് വരുന്ന കാലഘട്ടത്തിൽ എന്നെ അറിയപ്പെടുന്ന പേര് സഖാവ് എന്നാണ്. ഇന്നത്തെ കാലത്ത് ആണെങ്കിൽ ഞാൻ മാപ്പിള സഖാവ്. എന്റെ വാളിൽ ആർഎസ്എസ് വിരുദ്ധ പോസ്റ്റുകളെ കാണൂ. ആർഎസ്എസ്‌ന് വേണ്ടി സർവ്വതും ഉണ്ടാക്കി കൊടുത്ത കോൺഗ്രസ്സ് വിരുദ്ധ പോസ്റ്റുകളെ കാണൂ. സിപിഐഎം അധികാരത്തിൽ വരാനുള്ള ഉണർത്ത് പോസ്റ്റുകളെ കാണൂ. എന്റെ ആരോപണ വിധേയമായ ഐഡി യിൽ. പിന്നെ കുറച്ചു ഫെമിനിസ്റ്റ് വിരുദ്ധ പൈങ്കിളി പോസ്റ്റുകളും അപ്പൊ ആ കാലത്ത് ഞാൻ സ്വാഭാവികമായും അകാരണമായി കേസ് എടുക്കപ്പെടാനോ പീഡിപ്പിക്കപ്പെടാനോ പാടില്ലാത്തതാണ് കാരണം ആർഎസ്എസ് ന്റെ മുന്നിൽ ഞാനൊരു സഖാവും സിപിഐഎം ന്റെ മുന്നിൽ സിപിഐഎം അനുഭാവിയും.

എന്നിട്ടും ഞാൻ കുടുങ്ങി. എന്താണ് കാരണം? രാജ്യദ്രോഹി സഖാവ് ഷാഹു എന്നാണ് ആർഎസ്എസ് വിളിച്ചിരുന്നത്. ആർഎസ്എസ്‌നെതിരെ യുള്ള എന്റെ പോസ്റ്റുകൾ ഇന്നത്തേക്കാൾ ഭീകരമായിരുന്നു. എനിക്ക് വേണ്ടി ഓൺലൈനിൽ സഖാക്കൾ ഉൾപ്പെടെ പോരാടി. എന്നിട്ടും ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് എടുത്തു. എന്റെ ഇമെയിൽ. എഫ്ബി . മൊബൈൽ എല്ലാം പൊലീസ് സിസി ചെയ്തു.

എന്താണ് കാരണം? കാരണം നിസ്സാരം. ആഭ്യന്തരം അന്നും ഇന്നും ഭരിക്കുന്നത് ഇന്ത്യയിലുടനീളം എന്ന പോലേ കേരളത്തിൽ പോലും ആർഎസ്എസ് ആണ്. പിണറായിയെക്കൊണ്ട് ഒന്നും മുസ്ലിം വിഷയം വരുമ്പോൾ ഒന്നും ചെയ്യാൻ ആവില്ല. എന്നാൽ എല്ലാം നടക്കും. നിങ്ങളെപ്പോലുള്ള അണികൾ ചോദ്യം ചെയ്യാൻ തയ്യാറായാൽ. ആ പാർട്ടിയിൽ നിന്ന് രാജിവച്ചു വെളിയിൽ ഇറങ്ങാൻ തയ്യാറായാൽ. പക്ഷെ നിങ്ങൾക്ക് അടിമകളായി നിൽക്കാനാണ് താല്പര്യം. നാട്ടിലെ നിസ്സാര കേസുകളിൽ പാർട്ടിയുടെ സഹായം കിട്ടുമെന്ന് വിചാരിച്ചുള്ള ഈ അടിമത്തം. മാപ്പിള സഖാക്കളോട് ഞാൻ ഒന്ന് പറയട്ടെ. ആത്യന്തികമായി നിങ്ങളുടെ സ്വത്വം ഇസ്ലാം ആണ്. നിങ്ങൾ മുസ്ലിംകളാണ്. ഇപ്പോൾ് ആർഎസ്എസിന് ഞാനെന്ന ഒരു ഇരയെ കിട്ടിയിരിക്കുന്നു ഇരയായ എന്റെ മാംസവും രക്തവുമെല്ലാം ആസ്വദിച്ചു തിന്നുകയാണ് ആ ചെന്നായ എന്നെ കിട്ടിയതുകൊണ്ട് ഞങ്ങളെല്ലാം രക്ഷപെട്ടുവെന്ന് നാളെ ഇരകളാകാനുള്ള മുസ്ലിം സഖാക്കൾ കരുതി സമാധാനിക്കുന്നുണ്ടോയെന്നറിയില്ല.

സർക്കാർ ഈ ഇരയെ പിടിച്ച രീതി ശരിയല്ലെങ്കിലും അവന്റെ കയ്യിലിരിപ്പുകൊണ്ടാണ് അവനെ പിടിക്കപ്പെട്ടതെന്ന് ഇവിടെ ഹിന്ദുക്കളും മറ്റു ലിബറുകളും വാദിക്കുന്നുണ്ടോയെന്നും എനിക്കറിയില്ല. ആർഎസ്എസ് ആവുന്ന ചെന്നായയുടെ ദ്രംഷ്ടങ്ങൾക്കിടയില് രക്തം വാർന്നൊഴുകുന്ന എന്റെ ഹൃദയമിടിച്ചുകൊണ്ടിരിക്കുന്നുണ്ട്. ജീവന് പോയിക്കഴിഞ്ഞിട്ടില്ലാത്ത ഞാൻ ഇത് വിളിച്ചു പറയുന്നു. ഇരകളാവാൻ പോകുന്ന നിങ്ങളും നമ്മളും ഒരുമിച്ചു നില്ക്കുക ഇന്ന് ഞാനാണ് ഇരയെങ്കിൽ നാളെ നീയാണ്. നീ മുസ്ലിമാണ് ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP