Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് 19 നിയന്ത്രണം: യൂണിവേഴ്‌സിറ്റി അവെന്യൂവിൽ ഇരു ചക്ര വാഹനങ്ങൾക്ക് പ്രത്യേക പാത നിർമ്മിക്കുവാൻ നീക്കം; യാത്ര കൂടുതൽ സുഖകരമായേക്കും

കൊവിഡ് 19 നിയന്ത്രണം: യൂണിവേഴ്‌സിറ്റി അവെന്യൂവിൽ ഇരു ചക്ര വാഹനങ്ങൾക്ക് പ്രത്യേക പാത നിർമ്മിക്കുവാൻ നീക്കം; യാത്ര കൂടുതൽ സുഖകരമായേക്കും

സ്വന്തം ലേഖകൻ

ടൊറന്റൊ നഗരത്തിലെ കൊവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി അവന്യൂവിലൂടെ ഒരു ബൈക്ക് പാത സ്ഥാപിക്കുവാൻ ആലോചിച്ച് രണ്ട് ടൊറന്റോ സിറ്റി കൗൺസിലർമാർ. എന്നാൽ ഈ പാത നിർമ്മാണം ഇപ്പോൾ ചെലവേറിയതും പുതിയ പ്രോജക്ടുകൾ നടപ്പാക്കാനുള്ള സമയവുമല്ലായെന്നാണ് മറ്റുള്ളവർ മുന്നറിയിപ്പ് നൽകുന്നത്.

ടൊറന്റോ നഗരത്തിലുടനീളം സംരക്ഷിത ബൈക്ക് പാതകളുടെ ഒരു ഗ്രിഡ് നിർമ്മിക്കേണ്ടതിന്റെ ആവശ്യകത മുമ്പത്തേക്കാൾ ഇപ്പോൾ കൂടുതലാണെന്നു കൗൺസിലർമാകായ ജോ ക്രെസിയും മൈക്ക് ലേയ്ട്ടണും പറയുന്നു. ജോ ക്രെസ്സിയും കൗൺസും. ഗതാഗത സംവിധാനത്തിന്റെ ജനറൽ മാനേജർ ബാർബറ ഗ്രേയ്ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കാൽനടയാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും നഗരത്തിലൂടെ കൂടുതൽ എളുപ്പത്തിൽ സഞ്ചരിക്കാൻ അനുവദിക്കുന്നതിനായുള്ള നഗര വികസന പദ്ധതികളുടെ ഭാഗമായി ബൈക്ക് പാത കൂടി ഉൾപ്പെടുത്താൻ കൗൺസിലർമാർ ഗ്രേയോട് ആവശ്യപ്പെടുന്നു. യൂണിവേഴ്‌സിറ്റി അവന്യൂ, ക്വീൻസ് പാർക്ക് ക്രസന്റ്, അവന്യൂ റോഡ് എന്നിവിടങ്ങളിൽ ഡേവൻപോർട്ട് റോഡ് മുതൽ അഡ്ലെയ്ഡ് സ്ട്രീറ്റ് വരെ ഒരു സംരക്ഷിത ബൈക്ക് പാത നിർമ്മിക്കുവാനാണ് കൗൺസിലർമാർ ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP