Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്തെ കോളേജുകൾ ജൂൺ 1 ന് തന്നെ തുറക്കണം; റഗുലർ ക്ലാസുകൾ ആംരഭിക്കുന്നതുവരെ ഓൺലൈനിൽ ക്ലാസ്; ഓൺലൈൻ ക്ലാസ് സാധിക്കാത്തവർക്ക് പ്രിൻസിപ്പൽമാർ സൗകര്യമൊരുക്കണം; അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് പ്രവർത്തിക്കണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ

സംസ്ഥാനത്തെ കോളേജുകൾ ജൂൺ 1 ന് തന്നെ തുറക്കണം; റഗുലർ ക്ലാസുകൾ ആംരഭിക്കുന്നതുവരെ ഓൺലൈനിൽ ക്ലാസ്; ഓൺലൈൻ ക്ലാസ് സാധിക്കാത്തവർക്ക് പ്രിൻസിപ്പൽമാർ സൗകര്യമൊരുക്കണം; അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് പ്രവർത്തിക്കണമെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാനത്തെ കോളേജുകൾ ജൂൺ 1ന് തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കണമെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിലെ പ്രിൻസിപ്പൾമാർക്കും പ്രൈവറ്റ് കോളേജുകളെ അറിയിക്കുന്നതിനായി എല്ലാ ഡിഡി മാർക്കും അയച്ച ഉത്തരവിലാണ് കോളേജുകൾ ജൂൺ 1ന് തന്നെ തുറന്ന് പ്രവർത്തിക്കാൻ പറഞ്ഞിരിക്കുന്നത്.

അദ്ധ്യാപകർ അക്കാദമിക് കലണ്ടർ അനുസരിച്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കണം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കാവശ്യമായ സൗകര്യങ്ങളൊരുക്കാൻ പ്രിൻസിപ്പൾമാർ നടപടിയെടുക്കണം. റഗുലർ ക്ലാസുകൾ ആരംഭിക്കുന്നതുവരെ ഇത് തുടരണം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ഹാജർ നില രേഖപ്പെടുത്തുകയും യഥാസമയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും വേണം.

ഓൺലൈൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ അതതു കോളേജ് പ്രിൻസിപ്പൾമാരുടെ നേതൃത്വത്തിൽ ഒരുക്കണം. കൊവിഡ് 19നുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കണം കോളേജുകൾ തുറക്കേണ്ടത്. സർവ്വകലാശാല പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണം. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ മൂല്യനിർണ്ണയം സമയബന്ധിതമായി പൂർത്തിയാക്കണം. ഓൺലൈൻ പഠന പദ്ധതിക്കായി വിക്ടേർസ് ചാനൽപോലെ ടിവി, റേഡിയോ, ഡിടിഎച്ച് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗ്‌നേശ്വരി ഐഎഎസ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP