Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് പ്രതിസന്ധി തീർന്നാൽ വേനലവധി അടിച്ചുപൊളിക്കാം എന്നു കരുതേണ്ടാ; ഇന്ത്യൻ സ്‌കൂളുകൾക്ക് ഈവർഷം വേനലവധിയില്ല; അവധിയിൽ പുനഃക്രമീകരണം

കൊവിഡ് പ്രതിസന്ധി തീർന്നാൽ വേനലവധി അടിച്ചുപൊളിക്കാം എന്നു കരുതേണ്ടാ; ഇന്ത്യൻ സ്‌കൂളുകൾക്ക് ഈവർഷം വേനലവധിയില്ല; അവധിയിൽ പുനഃക്രമീകരണം

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഈവർഷം വേനലവധി ഉണ്ടായിരിക്കില്ലെന്ന് അറിയിപ്പ്. ഇപ്പോൾ നടക്കുന്നതു പോലെ തന്നെ ജൂൺ, ജൂലൈ മാസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരും. ഈവർഷം ഡിസംബറിൽ ഒരുമാസത്തെ അവധി മാത്രമായിരിക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ലഭിക്കുക. കോവിഡിന്റെയും തുടർന്നുള്ള ലോക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് വാർഷിക അവധിയുടെ പുനഃക്രമീകരണമെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് വാർത്തകുറിപ്പിൽ അറിയിച്ചു.

നിലവിൽ നടന്നുവരുന്ന ഓൺലൈൻ ക്ലാസുകൾ ചെറിയ പെരുന്നാൾ അവധി ദിവസങ്ങളിൽ ഉണ്ടായിരിക്കില്ല. ഇതോടൊപ്പം ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെയുള്ള ഒരാഴ്ച സമയവും ഓൺലൈൻ ക്ലാസുകൾക്ക് അവധിയായിരിക്കും. ലോക്ഡൗൺ കാലം പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഓൺലൈൻ ക്ലാസുകളുടെ ലക്ഷ്യം.

സിലബസിലെ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകരുന്ന രീതിയിലുള്ള മൊഡ്യൂളുകളാണ് ഓൺലൈൻ ക്ലാസുകളിൽ നൽകുന്നത്. ഇതോടൊപ്പം കുട്ടികൾക്ക് വിവിധ തലങ്ങളിലായുള്ള ഓൺലൈൻ കൾചറൽ, ആർട്ട് മത്സരങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിക്കാനും അവസരമുണ്ടാകും. ഒമാനിലെ 21 ഇന്ത്യൻ സ്‌കൂളുകളിലും വിവിധ ക്ലാസുകളിൽ ഓൺലൈൻ അധ്യയനം നടന്നുവരുന്നതായും സ്‌കൂൾ ഡയറക്ടർ ബോർഡ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP