Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു; അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ലെന്നും ഹാറ്റിസ് സെൻഗിസ്; കൊലപാതകികൾക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹാറ്റിസ് സെൻഗിസിന്റെ ട്വീറ്റ്; ഖഷോഗിക്ക് നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് പ്രതിശ്രുത വധു; അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ലെന്നും ഹാറ്റിസ് സെൻഗിസ്; കൊലപാതകികൾക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഹാറ്റിസ് സെൻഗിസിന്റെ ട്വീറ്റ്; ഖഷോഗിക്ക് നീതി ലഭിക്കുന്നത് വരെ പിന്നോട്ടില്ലെന്നും പ്രഖ്യാപനം

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബുൾ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ ഘാതകർക്ക് മാപ്പ് നൽകാനുള്ള മക്കളുടെ തീരുമാനത്തെ എതിർത്ത് ജമാൽ ഖഷോഗിയുടെ പ്രതിശ്രുത വധു രം​ഗത്ത്. കൊലപാതകികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ലെന്ന് ഹാറ്റിസ് സെൻഗിസ് പ്രതികരിച്ചു. പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകൻ പറഞ്ഞതിനെ തുടർന്നാണ് തുർക്കിക്കാരിയായ പ്രതിശ്രുത വധുവിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ഹാറ്റിസ് സെൻഗിസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

" അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ല. കൊലയാളികൾക്ക് മാപ്പ് നൽകാൻ ആർക്കും അവകാശമില്ല. അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വരെ ഞാനും മറ്റുള്ളവരും ഇത് അവസാനിപ്പിക്കില്ല"- ഹാറ്റിസ് സെൻഗിസ് ട്വീറ്റ് ചെയ്തു. കൊലപ്പെടുത്താനുള്ള പദ്ധതിയോടെയാണ് കൊലയാളികൾ സൗദിയിൽ നിന്ന് വന്നതെന്നും പതിയിരുന്ന് കൊന്നുവെന്നും അവർ പറഞ്ഞു.

രക്തസാക്ഷി ജമാൽ ഖഷോഗിയുടെ മക്കളായ ഞങ്ങൾ, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നൽകുകയും ചെയ്തിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകൻ സലാ ഖഷോഗി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ നേരത്തെ കുറ്റാരോപിതർക്കെതിരെ വിമർശനം ഉയർത്തിയ ഖഷോഗിയുടെ മകൻ സലാ തനിക്ക് നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നാണ് പറഞ്ഞിരുന്നത്.

സൗദി രാജകുടുംബത്തിന്റെ വിമർശകനായ ഖഷോഗി 2018 ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് കൊല്ലപ്പെട്ടത്. വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. കേസിൽ കുറ്റാരോപിതരായ 11 പേരിൽ അഞ്ച് പേർക്ക് വധ ശിക്ഷ വിധിക്കുകയും മൂന്നു പേരെ 24 വർഷം തടവിന് വിധിക്കുകയുമുണ്ടായി. മറ്റുള്ളവരെ കുറ്റമുക്തരാക്കിയെന്നും സൗദി പബ്ലിക് പ്രോസിക്യൂട്ടർ ഡിസംബറിൽ അറിയിക്കുകയുണ്ടായി.

സൗദി എംബസിക്ക് മുന്നിൽ ഹാറ്റിസ് കാത്തിരിക്കവെയാണ് ഖഷോ​ഗിയെ ഘാതകർ ക്രൂരമായി കൊലപ്പെടുത്തിയത്. സൗദി കോൺസുലേറ്റ് സന്ദർശിക്കുന്നതിൽ ഖഷോഗിക്കുന്നായിരുന്ന ആകുലത വികാര നിർഭരമായാണ് ഫിയാൻസെ ഹാറ്റിസ് സെൻഗിസ് വിവരിച്ചത്. സെപ്റ്റംബർ 28 ന് വിവാഹ സംബന്ധമായ രേഖകൾ ആദ്യമായി വാങ്ങുന്നതിന് ജമാൽ സൗദി കോൺസുലേറ്റിലേക്ക് കയറിപോയപ്പോൾ താൻ പുറത്ത് കാത്തു നിന്നിരുന്നതായും അവർ പറഞ്ഞു. ഒക്ടോബർ 2 ന് വീണ്ടും കോൺസുലേറ്റ് സന്ദർശിച്ച ജമാൽ പിന്നീട് പുറത്തുവന്നില്ലെന്നും അവർ പറഞ്ഞു.

ജമാൽ അപ്രത്യക്ഷമായതിന് ഒരു ആഴ്ചക്ക് ശേഷം വാഷിങ്ടൺ പോസ്റ്റിൽ തന്റെ ഫിയാൻസെയുടെ നിരോധനത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണം നടത്തണമെന്ന് വാഷിങ്ടൺ പോസ്റ്റിൽ താൻ എഴുതിയിരുന്നതായും ഹാറ്റിസ് പിന്നീട് പറഞ്ഞു. ഖഷോഗിയുടെ വധത്തിന്റെ ചുരുൾ അഴിക്കുന്നതിന് ആത്മാർത്ഥ പ്രവർത്തനം നടത്തുകയും, കുറ്റക്കാരെ നിയമനത്തിന് മുമ്പ് കൊണ്ടുവരികയും ചെയ്യുന്നതുവരെ അമേരിക്ക സന്ദർശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹാറ്റിസ്പറഞ്ഞിരുന്നു.

തന്റെ വരനായിരുന്ന ജമാൽ ഖഷോഗ്ജിയെ സൗദി സർക്കാർ ഏജന്റുമാർ കൊലപ്പെടുത്തിയതാണെന്നും സിഐ.എയുടെയും യു.എന്നിന്റെയും റിപ്പോർട്ടിൽ സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് തെളിഞ്ഞെന്നും ദ ഗാർഡിയന് നൽകിയ ലേഖനത്തിൽ ഹാറ്റിസ് എഴുതിയിരുന്നു. ഖഷോഗി വധത്തിന് ശേഷം ആഗോളതലത്തിൽ തകർന്ന മുഹമ്മദ് ബിൻ സൽമാന്റെ പ്രതിഛായ തിരിച്ചു പിടിക്കാൻ വേണ്ടി ഇപ്പോൾ ലണ്ടൻ കേന്ദ്രീകരിച്ചുള്ള കമ്പനികളുടെ ഒരു ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ലേഖനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP