Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയപ്പോൾ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് എയർ ഇന്ത്യയുടെ ടിക്കറ്റില്ല; കാരണം കുഞ്ഞിന് അമേരിക്കൻ പാസ്‌പോർട്ട്; ഒറ്റയ്ക്ക് വിദേശത്ത് വിഷമിക്കുന്ന ഒസിഐ കാർഡുകാർക്ക് സഹായവുമായി മോദി സർക്കാർ; ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാം; അടിയന്തര ആവശ്യങ്ങൾക്കുള്ള ഇളവുകൾ പ്രവാസികൾക്ക് ആശ്വാസം

നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയപ്പോൾ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് എയർ ഇന്ത്യയുടെ ടിക്കറ്റില്ല; കാരണം കുഞ്ഞിന് അമേരിക്കൻ പാസ്‌പോർട്ട്; ഒറ്റയ്ക്ക് വിദേശത്ത് വിഷമിക്കുന്ന ഒസിഐ കാർഡുകാർക്ക് സഹായവുമായി മോദി സർക്കാർ; ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാം; അടിയന്തര ആവശ്യങ്ങൾക്കുള്ള ഇളവുകൾ പ്രവാസികൾക്ക് ആശ്വാസം

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: യുഎസിൽ എച്ച്-1ബി വീസ ജോലി നഷ്ടമായാൽ 60 ദിവസത്തിനകം സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്നാണ് നിയമം. സമീപകാലത്തുണ്ടായ സംഭവമാണ് ഇനി പറയുന്നത്. ന്യൂജഴ്‌സിയിലെ പാണ്ഡെ ദമ്പതികളുടെ അനുഭവം ഉദാഹരണം. ന്യൂയോർക്ക് വിമാനത്താവളത്തിൽ നിന്നുള്ള മടക്കയാത്രയ്ക്ക് എയർ ഇന്ത്യ അനുമതി നിഷേധിച്ചു. മക്കളായ ഒരുവയസുള്ള കുട്ടിയും ആറ് വയസുള്ള കുട്ടിയും അമേരിക്കൻ പൗരന്മാരാണ് എന്നതായിരുന്നു പ്രശ്‌നം. അവർക്ക് സാധുവായ ഇന്ത്യൻ വീസ ഉണ്ടെങ്കിലും അനുമതി കിട്ടിയില്ല. അച്ഛനും അമ്മയും ഇന്ത്യൻ പൗരന്മാർ. 60 ദിവസത്തിനകം യുഎസ് വിടുകയും വേണം. നാട്ടിൽ കുട്ടികളെയും കൊണ്ട് വരാൻ പഴുതുമില്ല.

മമത എന്ന സിംഗിൾ പേരന്റിന്റെ അവസ്ഥ ഇതിലും ഭീകരമാണ്. മകന് മൂന്ന് മാസമേ പ്രായമുള്ളു. മമതയ്ക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടിയപ്പോൾ കുഞ്ഞിന് കിട്ടിയില്ല. എന്തു ചെയ്യും? കുഞ്ഞിന് അമേരിക്കൻ പാസ്‌പോർട്ടായതാണ് കാര്യം. മമത ഒറ്റയ്ക്കാണ്. ബന്ധുക്കളുമില്ല. അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ കയറാൻ അനുമതി കിട്ടാത്ത മമതയെ പോലെ എത്രേയോ പേർ. വളരെ ബുദ്ധിമുട്ടേറിയ സാഹചര്യം. ലോക് ഡൗണിനെ തുടർന്ന് ഓവർസീസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങളാണ് ഇതിലേക്ക് വഴിവച്ചത്. ഏതായാലും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുള്ളവരിൽ ചില വിഭാഗങ്ങൾക്ക് ഇന്ത്യയിലേക്കുള്ള യാത്രയിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയത് ആശ്വാസമായി പ്രവാസികൾക്ക്.

ഇന്ത്യൻ പൗരന്മാരുടെ വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാൻ കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നൽകി. മരണാന്തര ചടങ്ങുകൾ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും. ദമ്പതികളിൽ ഒരാൾക്ക് ഒസിഐ കാർഡും മറ്റൊരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരാണെങ്കിൽ അവർക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂൺ 13 വരെ 47 രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂൾ, ഹോച്ചിമിൻ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉൾപ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ അറിയിച്ചിരുന്നു.98 രാജ്യങ്ങളിൽ കഴിയുന്ന 2,59,001 ഇന്ത്യക്കാരാണ് നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നത്.വിദേശ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷൻ മാർഗനിർദ്ദേശങ്ങളിലാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഡൽഹിയിലേക്കുള്ള വിമാനത്തിൽ ദക്ഷിണേന്ത്യക്കാരെയും യാത്ര ചെയ്യാൻ അനുവദിക്കും. ആഭ്യന്തര സർവീസ് തുടങ്ങുന്ന പശ്ചാത്തലത്തിലാണ് മാറ്റം. നേരത്തെ, വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങളിൽ തിരിച്ചെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ മാത്രമേ കയറാൻ അനുമതി ലഭിച്ചിരുന്നുള്ളു.

ഈ മാസം 25 മുതൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാർഗനിർദ്ദേശം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച മുതൽ മൂന്നിലൊന്ന് ആഭ്യന്തര വിമാന സർവീസുകളാണ് പുനരാരംഭിക്കുന്നത്.

പ്രായമായവർ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവർ യാത്ര ഒഴിവാക്കണമെന്ന് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു. യാത്രക്കാർ രണ്ടുമണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിച്ചേരണം. ഒരു ബാഗ് മാത്രമേ അനുവദിക്കൂ. വിമാനത്തിൽ മധ്യത്തിലുള്ള സീറ്റ് ഒഴിച്ചിടാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP