Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ചാളത്ത് പെട്രോൾ ബോംബ് ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിക്കെ മരണത്തിന് കീഴടങ്ങിയത് എഴുപുന്ന സ്വദേശി റെജിൻ ദാസ്; ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നിലയും ഗുരുതരം; ആക്രമിച്ച ഓട്ടോത്തൊഴിലാളി ഫിലിപ്പ് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു; ഫിലിപ്പ് മാനസികരോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:പച്ചാളത്ത് പെട്രോൾ ബോംബേറിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു. ചേർത്തല എഴുപുന്ന കോതേക്കാട്ടു വീട്ടിൽ ആർ.കെ. റെജിൻ ദാസാണ് (34) മരിച്ചത്. ബുധൻ രാത്രി റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോൾ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവർ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ റെജിന് വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ഇന്ന് പുലർച്ചെ 5.39ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. ആഴത്തിൽ പൊള്ളലേറ്റ റെജിന്റെ ശ്വാസകോശത്തിനും തകരാറുണ്ടായതിനാൽ ചികിത്സ ദുഷ്‌കരമായിരുന്നു.

അതേസമയം പെട്രോൾ ബോംബ് ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. . ഓട്ടോറിക്ഷയിലെത്തിയ പ്രതി കടയ്ക്കുള്ളിൽ കടന്ന് ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. പൊള്ളലേറ്റ രണ്ടുപേരിൽ ആലപ്പുഴ എഴുപുന്ന റെജിൻ ദാസ് ഇന്ന് മരിച്ചത്. ബുധൻ രാത്രിയാണ് സംഭവമുണ്ടായത്. റെജിനെയും സുഹൃത്ത് പങ്കജാക്ഷനെയും പെട്രോൾ ബോംബെറിഞ്ഞ പച്ചാളത്തെ ഓട്ടോറിക്ഷ ഡ്രൈവർ ഫിലിപ്പ് സ്വയം തീകൊളുത്തി മരിച്ചിരുന്നു.

ഓട്ടോറിക്ഷയിലെത്തിയ ഫിലിപ്പ് പുറത്തിറങ്ങി സെക്കൻഡുകൾക്കുള്ളിൽ കടയ്ക്കുള്ളിൽ തീയാളുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. കുപ്പിയിൽ പെട്രോൾ നിറച്ച് തീകൊളുത്തി കടയ്ക്കുള്ളിലേക്ക് എറിയുകയായിരുന്നു. കടയുടമ പങ്കജാക്ഷനും റെജിൻ ദാസുമായിരുന്നു ഈ സമയം കടയിലുണ്ടായിരുന്നത്. പങ്കജാക്ഷനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. എന്നാൽ റെജിൻ ദാസിനാണ് ആക്രമണത്തിൽ കൂടുതൽ പരുക്കേറ്റത്. ശരീരത്തിൽ തീപടർന്നതോടെ ഇയാൾ കടയിൽനിന്ന് പുറത്തേക്കിറങ്ങി രക്ഷപെടാൻ ശ്രമിച്ചിരുന്നു. ശരീരത്തിൽ തീപടർന്ന അവസ്ഥയിൽ റെജിൻ കടയ്ക്കുമുന്നിലൂടെ ഓടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇവിടെനിന്നും അൽപം കൂടി മുന്നോട്ടുപോയതിനുശേഷം എടിഎമ്മിനു മുന്നിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതിനും ഫിലിപ്പ് ശ്രമിച്ചിരുന്നു.അദ്ദേഹം ഓടി രക്ഷപെടുകയായിരുന്നു. പിന്നീടാണ് ഫിലിപ്പ് ഓട്ടോയ്ക്കും സ്വയവും തീകൊളുത്തി ആത്മഹത്യ ചെയ്തത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ആക്രമണം നടത്തിയ ഫിലിപ്പ് മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ ആയിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാനസികവെല്ലുവിളി നേരിട്ടിരുന്ന ഫിലിപ് 3 മാസമായി ചികിത്സയിലായിരുന്നുവെന്നു ഭാര്യ മൊഴി നൽകിയതായി പൊലീസ് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP