Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിക്ഷക്കാരെ പുനരധിവസിപ്പിക്കണം എന്നാവശ്യപ്പെട്ട് മിഷൻ 2020 ചെയർമാൻ റഹീം ഒലവക്കോട് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി

സ്വന്തം ലേഖകൻ

പാലക്കാട്: കേരളത്തിൽ കൊറോണ വൈറസ്സ് ഭീതി നിലനിക്കുന്ന സാഹചര്യത്തിൽ വൈറസ്സ് പകരാൻ സാധ്യത കൂടുതൽ ശുചിത്വമില്ലായിമയാണ് എന്ന് മനസിലാക്കാൻ കഴിയുന്നു. എന്നാൽ ഇന്ന് നമ്മുടെ സമൂഹത്തിൽ ഏറ്റവും മലിനമായി കാണുന്ന ഒരു വിഭാഗമാണ് ഭിക്ഷക്കാർ. ഇവർക്ക് വൈറസ്സ് പിടിപെടാനുള്ള സാധ്യത കുടുതലായിരിക്കെ ഇവർ കോറോണോ വൈറസ്സ് ബാധിതരായാൽ കണ്ടെത്താൻ പ്രയാസമാണ്. കാരണം ഇവർ തെരുവിൽ ജീവിക്കുന്നവരായതുകൊണ്ട് ചികിത്സ തേടി പോകില്ല മാത്രമല്ല ഇവർ പോയാലും വേണ്ട പരിചരണം നിലവിലെ സാഹചര്യത്തിൽ കിട്ടണമെന്നില്ല. എന്നാൽ ഇവർ ഏറ്റവും കൂടുതൽ; ഇടപെടുന്നതു പൊതുസ്ഥലങ്ങളിണ്. ആരാധനാലയങ്ങൾ,റെയിൽവേ സ്റ്റേഷനുകളിൽ,ബസ് സ്റ്റോപ്പുകളിൽ, എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങളിൽ ഇവരുടെ ഇടപെടലുകൾ ഉള്ളതുകൊണ്ട് ഈ വൈറസ്സ് പടർന്നു പിടിക്കാൻ വലിയ സാധ്യതകളാണ് ഉള്ളത് എന്ന് മനസിലാക്കാൻ സാധിക്കുന്നു.

നിലവിലെ രോഗ വ്യാപനത്തിന്റെ സുരക്ഷിതത്തിനായി രാജ്യം ലോക്ക് ഡൗൺ ഭാഗമായി പൊതു സമൂഹം മൊത്തത്തിൽ വീട്ടിലിരിക്കുകയാണ്. എന്നാൽ ഭിക്ഷക്കാരായ ആളുകൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ തൽക്കാല പുനരധിവാസ കേന്ദ്രങ്ങൾ സർക്കാരും സന്നദ്ധ സംഘടനകളും മറ്റും ഭക്ഷണങ്ങൾ നൽകുന്നുണ്ടെങ്കിലും ഭിക്ഷക്കാരിൽ പ്രത്യേകിച്ചു മാനസിക സമനില പ്രശ്‌നമുള്ള ഭിക്ഷക്കാർ ഇന്നും തെരുവുകളിൽ അലയുകയാണ്. പൊതു ജനങ്ങൾ റോഡിൽ ഇറങ്ങിയാൽ നിയമ നടപടികളടക്കം എടുക്കുന്ന സാഹചര്യത്തിൽ ഇവരിൽ രോഗമില്ല എന്ന് ഉറപ്പു വെരുത്തേണ്ടതും അഥവാ ഇവരെ പുനരധിവസിപ്പിച്ചു നിരീക്ഷണ വിധേയരാക്കി ശുചികരിച്ചു അത്തരം രോഗം ഉള്ളവരാണെങ്കിൽ ചികത്സ നൽകേണ്ടതും നിർബദ്ധമാണ്.

കാരണം രാജ്യത്തിന്റെ നിലവിലെ സർക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും ഒക്കെ ആത്മാർത്ഥവും, നിസ്വാർത്ഥവുമായ പ്രവർത്തനങ്ങൾക്ക് ശേഷം ഈ മഹാമാരിയിൽ നിന്ന് വിമുക്തമായി എന്ന് കരുതി പൊതു ജീവിതം പൂർണ്ണ സ്ഥിതിയിൽ പോകുന്ന സാഹചര്യത്തിൽ ഭിക്ഷക്കാരിലൂടെ വീണ്ടും രോഗ വ്യാപനമുണ്ടായാൽ അത് വലിയ മനുഷ്യാവകാശ വിപത്തായിരിക്കും നാട്ടിൽ ഉണ്ടാക്കുക ആയതുകൊണ്ട് ഈ വിഷയം വളരെ ഗൗരവമായി കണ്ടുകൊണ്ടു സംസ്ഥാന സർക്കാരിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സാമൂഹിക നീതിവകുപ്പിന്റെയും, സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെ ഭിക്ഷക്കാരെ താത്ക്കാലികമായെങ്കിലും പുനരധിവസിപ്പിക്കേണ്ടതുണ്ട്.

കാരണം ഈ രോഗം പെട്ടന്ന് ലോകത്തെ വിട്ടു പോകില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് ഇത്തരം സാഹചര്യത്തിൽ ലോക്ഡോൺ ദീർഘകാലം തുടരാൻ കഴിയില്ല, എന്നാൽ വർഷങ്ങളായി തെരുവിൽ അലയുന്ന ഭിക്ഷക്കാർക്കു യാതൊരു ചിട്ടയില്ലാത്ത ജീവിതം നയിക്കുന്നവരായതുകൊണ്ട് മാസ്‌ക്ക് ദരിക്കാനോ, സാമൂഹിക അകലം പാലിക്കുന്നതിനോ, ശുചിത്വം പാലിക്കുന്നതിനോ ഇവർ തയ്യാറാവില്ല. മഴക്കാലം വരുന്നതോടുകൂടി പല പ്രയാസങ്ങളും ഇവർക്ക് ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് (ഇവർക്ക് കോവിഡ് 19 ബാധിച്ചാൽ ഇവർ കിടന്നുറങ്ങുന്നത് പലപ്പോഴും ഷോപ്പുകളുടെ മുന്നിലായിരിക്കും ഇവർ കിടന്നുറങ്ങുക കാലത്തു ഇവർ എഴുന്നേറ്റു പോയാലും വൈറസ് അവിടെ ഉണ്ടായാൽ ഷോപ്പ് തുറക്കുന്ന അളിലൂടെ അവിടെ എത്ര അകലം പാലിച്ചു ക്രയവിക്രയം ചെയ്യ്താലും രോഗ വ്യാപനമുണ്ടാകും ഉത്പന്നങ്ങൾ വിൽക്കുന്ന വ്യക്തികൾക്കും കുടുബത്തിനും അടക്കം വല്യ സാമൂഹിക വ്യാപനം നടക്കാൻ സാധ്യതയുണ്ട്. മാത്രമല്ല ഇതിന്റെ ശ്രോദാസ് അറിയാത്തതുകൊണ്ട് റൂട്ട് മാപ്പ് കണ്ടെത്തലും പ്രയാസമാണ്) ആയതുകൊണ്ട് ഈ വിഷയത്തെ ഗൗരവമായി കണ്ടുകൊണ്ടു അന്വേഷിച്ചു വേണ്ട നടപടികൾ എടുക്കണമെന്നും വരാനിരിക്കുന്ന വല്യ മനുഷ്യാവകാശ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് ഏക്താ പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് മിഷൻ 2020 ചെയർമാൻ റഹീം ഒലവക്കോട് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP