Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ആണ്; എംപ്ലോയ് നമ്പർ വാലീഡ് ആകുന്നില്ല; എച്ച് ആറും ടെക്‌നിക്കൽ ടീമും അനങ്ങുന്നില്ല; റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്യാത്തതാണ് പ്രശ്‌നം എന്നാണ് പറഞ്ഞത്; കൊറോണ കാലത്ത് ഇൻഷൂറൻസ് മേഖലയിലെ പീഡനം മറുനാടനോട് വെളിപ്പെടുത്തി ജീവനക്കാരൻ; സമരം വേണ്ടിവരുമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി എഐടിയുസി യൂണിയൻ; ലോക്ക് ഡൗൺ കാലത്ത് ഇൻഷൂറൻസ് കമ്പനികളിലെ കാര്യങ്ങൾ ഇങ്ങനെ

ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ആണ്; എംപ്ലോയ് നമ്പർ വാലീഡ് ആകുന്നില്ല; എച്ച് ആറും ടെക്‌നിക്കൽ ടീമും അനങ്ങുന്നില്ല; റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ ടാർജറ്റ് അച്ചീവ് ചെയ്യാത്തതാണ് പ്രശ്‌നം എന്നാണ് പറഞ്ഞത്; കൊറോണ കാലത്ത് ഇൻഷൂറൻസ് മേഖലയിലെ പീഡനം മറുനാടനോട് വെളിപ്പെടുത്തി ജീവനക്കാരൻ; സമരം വേണ്ടിവരുമെന്ന് കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി എഐടിയുസി യൂണിയൻ; ലോക്ക് ഡൗൺ കാലത്ത് ഇൻഷൂറൻസ് കമ്പനികളിലെ കാര്യങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ കാലത്ത് തൊഴിൽ നഷ്ടത്തിന്റെ ഭീകര കണക്കുകളാണ് ലോകമെങ്ങും നിന്നും പുറത്തു വരുന്നത്. കൊച്ചു കേരളത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. ഇന്ത്യയിലെ അസംഘടിത മേഖലയിലുള്ള 40 കോടി തൊഴിലാളികളെ കൊറോണ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമെന്നാണ് ഐഎൽഒ നൽകുന്ന മുന്നറിയിപ്പ്. ലോക്ക്ഡൗണാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതേ ലോക്ക് ഡൗൺ തന്നെയാണ് സ്വകാര്യ ഇൻഷൂറൻസ് മേഖലയിലും പ്രതിസന്ധി തീർത്തിരിക്കുന്നത്. കൊറോണക്കാലം സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാർക്കും പീഡനകാലമാകുകയാണ്.

മൂവായിരത്തോളം തൊഴിലാളികൾ ഉള്ള മേഖലയാണിത്. പലർക്കും ബിസിനസ് ടാർജറ്റ് തികയക്കാത്തതിന്റെ പേരിൽ ജോലി നഷ്ടമായിക്കഴിഞ്ഞു. മറ്റുള്ള പലരും ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ ഭീതിയോടെയാണ് ജോലിയിൽ തുടരുന്നത്. ബിസിനസ് ലക്ഷ്യം കൈവരിക്കാത്തതിന്റെ പേരിൽ ഒരുപാട് പേരുടെ ശമ്പളം വിവിധ കമ്പനികൾ തടഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അറ്റൻഡൻസ് ബ്ലോക്ക് ചെയ്യുക, ടാർജറ്റിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ പ്രശ്‌നങ്ങളും ജീവനക്കാർക്ക് നേരിടേണ്ടി വരുന്നുണ്ട്. കൊറോണ കാലമായതിനാൽ ആർക്കും ഇടപാടുകാരെ കാണാനോ പോളിസി ചേർത്താനോ കഴിയുന്നില്ല. ഇനി എങ്ങിനെയെങ്കിലും ഇടപാടുകാരെ കണ്ടാൽ തന്നെ പോളിസിയെടുക്കാൻ മിക്കവരും തയ്യാറാകുന്നുമില്ല. ഇങ്ങനെ പ്രശ്‌നങ്ങളുടെ നടുവിൽ നടുവിൽ തുടരുമ്പോഴാണ് ജോലി തന്നെ നഷ്ടമാകുന്ന അവസ്ഥ ജീവനക്കാർക്ക് നേരിടേണ്ടി വരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളിൽ കുടുങ്ങി വലയുമ്പോഴാണ് ജീവനക്കാർക്ക് ജോലി നഷ്ടവും ഇതുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദവും നേരിടേണ്ടി വരുന്നത്.

വളരെ പരിതാപകരമായ അവസ്ഥയാണ് സ്വകാര്യ ഇൻഷൂറൻസ് കമ്പനികളിൽ നിലനിൽക്കുന്നത് എന്നാണ് ജീവനക്കാർ മറുനാടനോട് പറഞ്ഞത്. കൊറോണ കാലമല്ലാത്ത അവസ്ഥയിൽ പോലും ഇൻഷൂറൻസ് കമ്പനികളിൽ ടാർജറ്റ് അച്ചീവ് ചെയ്യാൻ പ്രയാസമാണ്. ഈ ജോലിയിൽ മുന്നോട്ടു പോകവേ തന്നെയാണ് കൊറോണ വരുന്നത്. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ഇനി പുറത്തിറങ്ങിയാൽ തന്നെ ഒരാളും പോളിസി എടുക്കാൻ തയ്യാറാകുന്നില്ല. കൊറോണ സമസ്ത മേഖലയെയും ബാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിൽ ആരും പോളിസി ചിന്തിക്കുന്നുപോലുമില്ല. പക്ഷെ കമ്പനികൾക്ക് ഇതൊന്നും അറിയേണ്ട. ടാർജറ്റ് പൂർത്തീകരിക്കാനാണ് ഇവർ അവശ്യപ്പെടുന്നത്. അല്ലെങ്കിൽ പിരിച്ചു വിടും എന്ന ഭീഷണിയാണ് വന്നത്. ജീവനക്കാർ പറയുന്നു. സെയിൽസ് ആപ്ലിക്കേഷനിൽ ലീഡുകൾ അപ്ലോഡിഡ് ചെയ്തില്ലെങ്കിൽ അറ്റൻഡൻസ് അടക്കം ബ്ലോക്ക് ചെയ്യുകയും ശമ്പളം വെട്ടിക്കുറയ്ക്കൽ, പിടിച്ചു വയ്ക്കൽ എന്നീ നടപടികൾ നേരിടേണ്ടി വരുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

മാർച്ച് പതിനഞ്ചു മുതൽ ഇൻഷൂറൻസ് കമ്പനികൾ അടച്ചിട്ടിരിക്കുകയാണ്. ബാങ്കിങ് ഇൻഷൂറൻസ് സെക്ടറിൽ ഉൾപ്പെടെ ഒരു ജീവനക്കാരനേയും പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ മാർഗനിർദ്ദേശമുണ്ട്. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്ത് നൽകിയിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ഈ സെക്ടറിൽ നടക്കുന്നത്. ഈ മാസം 25 നുള്ളിൽ ടാർജറ്റ് പൂർത്തീകരിച്ചില്ലെങ്കിൽ ശമ്പളം ഹോൾഡ് ചെയ്യും എന്നാണ് ഇൻഷൂറൻസ് കമ്പനികൾ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ജീവനക്കാർ ഭീതിയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഓഫീസിൽ പോയപ്പോൾ അറ്റൻഡൻസ് പഞ്ച് ചെയ്യാൻ കഴിഞ്ഞില്ല. അത് ബ്ലോക്ക് ആയിരുന്നു. എംപ്ലോയ് നമ്പർ വാലീഡ് അല്ലാ എന്നാണ് പറഞ്ഞത്. എച്ച് ആർ ആണെങ്കിൽ അനങ്ങുന്നില്ല. ടെക്‌നിക്കൽ ടീമും കള്ളക്കളി തുടർന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടാണ് അറ്റൻഡൻസ് ബ്ലോക്ക് ചെയ്തതയുള്ള കാര്യം എച്ച്ആർ അറിയിക്കുന്നത്-ഒരു ജീവനക്കാരൻ മറുനാടനോട് പറഞ്ഞു.

എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ നിങ്ങൾ സോണൽ എച്ച്ആറിൽ ബന്ധപ്പെടാനാണ് മറുപടി തന്നത്. അവർ ആണെങ്കിൽ ഫോൺ എടുക്കുന്നില്ല. റിപ്പോർട്ടിങ് മാനേജരെ വിളിച്ചപ്പോൾ അറ്റൻഡൻസ് ബ്ലോക്ക് ചെയ്തതയുള്ള കാര്യം പറഞ്ഞു. അത് എച്ച്ആർ ആണ്. ആറുമാസമായി ടാർജറ്റ് അച്ചീവ് ചെയ്യുന്നില്ല എന്ന് പറഞ്ഞു. നിങ്ങൾ ഒരു ജീവനക്കാരനെ മാത്രമാണ് തന്നത്. ഇയാളെ മാത്രം വെച്ച് എങ്ങനെ ജോലി ചെയ്യും എന്ന് ചോദിച്ചു. അവർ പറഞ്ഞു അതൊന്നും അറിയേണ്ട എന്നാണ് എച്ച്ആർ പറഞ്ഞത്-ഇതാണ് ഇൻഷൂറൻസ് കമ്പനിയിൽ നടക്കുന്നത്-ജീവനക്കാരൻ പറയുന്നു. പലർക്കും ഈ കോറോണ കാലത്ത് ജോലി നഷ്ടം വന്നിട്ടുണ്ട്. മാനസിക പീഡനങ്ങൾ തുടരുകയും ചെയ്യുന്നു.

പല ജീവനക്കാർക്കും ജോലി നഷ്ടം വന്നതോടെ സ്വകാര്യ ഇൻഷൂറൻസ് കമ്പനി ജീവനക്കാരുടെ സംഘടനയായ ന്യൂ ജനറേഷൻ ബാങ്ക് ആൻഡ് ആൻഡ് ഇൻഷൂറൻസ് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) രംഗത്ത് വന്നിട്ടുണ്ട്. കൊറോണ കാലത്ത് ജീവനക്കാരെ പീഡിപ്പിക്കുന്ന രീതി മാനേജ്‌മെന്റുകൾ അവസാനിപ്പിക്കണമെന്നാണ് യൂണിയൻ പത്രസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടത്. കമ്പനികൾ നിലപാട് മാറ്റിയില്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും യൂണിയൻ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എൻജിബിഐഇയു സംസ്ഥാന പ്രസിഡന്റ് അഡ്വ.ജയശങ്കറും സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്.വിനോദുമാണ് നിലവിൽ സംഘടനയെ നയിക്കുന്നത്. നിലവിലെ പ്രശ്‌നങ്ങളുടെ പേരിൽ സമരങ്ങളിലേക്ക് പോകേണ്ടി വരുമെന്നാണ് ഇവർ മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP