Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പറമ്പിൽ കണ്ട ഒരു മൂർഖൻ കുഞ്ഞിനെ പിടിക്കാൻ വാവാ സുരേഷിനെ വിളിച്ചു; വാവ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഒമ്പത് പാമ്പിൻ കുഞ്ഞുങ്ങളെ; എല്ലാറ്റിനെയും തൂത്തുവാരി കുപ്പിയിലാക്കി വാവ മടങ്ങിയപ്പോൾ വീട്ടുകാർക്ക് ആശ്വാസം

പറമ്പിൽ കണ്ട ഒരു മൂർഖൻ കുഞ്ഞിനെ പിടിക്കാൻ വാവാ സുരേഷിനെ വിളിച്ചു; വാവ സ്ഥലത്തെത്തിയപ്പോൾ കണ്ടത് ഒമ്പത് പാമ്പിൻ കുഞ്ഞുങ്ങളെ; എല്ലാറ്റിനെയും തൂത്തുവാരി കുപ്പിയിലാക്കി വാവ മടങ്ങിയപ്പോൾ വീട്ടുകാർക്ക് ആശ്വാസം

ശ്രീലാൽ വാസുദേവൻ

പന്തളം: പറമ്പിൽ കണ്ട ഒരു മൂർഖൻ കുഞ്ഞിനെ പിടിക്കാനാണ് വീട്ടുകാർ വാവാ സുരേഷിനെ വിളിച്ചത്. സ്ഥലത്ത് വന്ന വാവ ഒന്നിന് പകരം ഒമ്പത് പാമ്പിൻ കുഞ്ഞുങ്ങളെയാണ് തൂത്തു പെറുക്കിയത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന മുക്കോടി താഴെ തുണ്ടിൽ ചിത്തിരയിൽ ജയന്റെ വീടിന് സമീപമാണ് പാമ്പിൻ കുഞ്ഞിനെ കണ്ടത്.

തുടർന്ന് കുരമ്പാല മുക്കോടി പടിഞ്ഞാറ്റേതിൽ കൃഷ്ണനുണ്ണിത്താന്റെ സംരക്ഷണ ഭിത്തിക്ക് സമീപത്തെ പുരയിടത്തിൽ നിന്നാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇന്നലെ ഉച്ചയോടെ ഒരു മൂർഖന്റെ കുഞ്ഞിനെ കണ്ടതിനെ തുടർന്നാണ് വീട്ടുകാർ വാവയെ വിളിച്ചത്.

 

കൂടുതൽ പാമ്പുകൾ ഉണ്ടാകാമെന്ന സംശയമാണ് വാവായെ വിളിക്കാൻ പ്രേരകമായത്. വാവ സുരേഷ് സ്ഥലത്ത് വന്ന് നോക്കിയപ്പോൾ ഒന്നിനെയും കണ്ടില്ല. ഒരെണ്ണത്തെ കണ്ടതായി പറയുന്ന കൽക്കെട്ട് പൊളിച്ചു നോക്കിയിട്ടും നിരാശയായിരുന്നു ഫലം.

ഒടുവിൽ സമീപത്തെ പറമ്പിലേക്ക് തെരച്ചിൽ വ്യാപിപ്പിച്ചപ്പോഴാണ് മൂർഖൻ കുഞ്ഞുങ്ങളെ ഓരോന്നായി കണ്ടെത്തിയത്. ഒമ്പതെണ്ണത്തിനെ എടുത്ത് പ്ലാസ്റ്റിക് ഡപ്പിയിലാക്കി വാവ കാട്ടിൽ കൊണ്ടു വിടാനായി പോയി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP