Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞെത്തിയ പൃഥ്വിരാജ് ആകെ മെലിഞ്ഞുണങ്ങി; നീല ജീൻസും വരയുള്ള ബനിയനും മാസ്‌ക്കും ഗ്ലൗസും ധരിച്ചിറങ്ങിയ താരം ട്രോളി ഉന്തി ലഗേജുമായി പുറത്തെത്തി; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സ്വന്തം കാർ ഓടിച്ചു ക്വാറന്റീൻ കേന്ദ്രത്തിലേക്ക് നീങ്ങി; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസം പൃഥ്വി കഴിയുക ഫോർട്ടു കൊച്ചിയിലെ പെയ്ഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ; 'ബാക്ക്! ഓഫ് ടു ക്വാറന്റൈൻ ഇൻ സ്‌റ്റൈൽ' എന്നു ഫേസ്‌ബുക്കിൽ കുറിച്ചു താരം

ആടുജീവിതം ഷൂട്ടിങ് കഴിഞ്ഞെത്തിയ പൃഥ്വിരാജ് ആകെ മെലിഞ്ഞുണങ്ങി; നീല ജീൻസും വരയുള്ള ബനിയനും മാസ്‌ക്കും ഗ്ലൗസും ധരിച്ചിറങ്ങിയ താരം ട്രോളി ഉന്തി ലഗേജുമായി പുറത്തെത്തി; പരിശോധനകൾ പൂർത്തിയാക്കിയ ശേഷം സ്വന്തം കാർ ഓടിച്ചു ക്വാറന്റീൻ കേന്ദ്രത്തിലേക്ക് നീങ്ങി; ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസം പൃഥ്വി കഴിയുക ഫോർട്ടു കൊച്ചിയിലെ പെയ്ഡ് ക്വാറന്റീൻ കേന്ദ്രമായ ഹോട്ടലിൽ; 'ബാക്ക്! ഓഫ് ടു ക്വാറന്റൈൻ ഇൻ സ്‌റ്റൈൽ' എന്നു ഫേസ്‌ബുക്കിൽ കുറിച്ചു താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോർജാനിൽ പോയ നടൻ പൃഥ്വിരാജും സംഘവും ഇന്ന് പുലർച്ചെയാണ് മടങ്ങി എത്തിയത്. വിദേശത്തു നിന്നും എത്തിയ താരത്തിനൊപ്പമുള്ള സംഘത്തിലെ എല്ലാവരും ആരോഗ്യ പരിശോധനകൾ കഴിഞ്ഞാണ് പുറത്തുറങ്ങിയത്. പൃഥ്വിയും ആരോഗ്യ പരിശോധനകൾക്ക് ശേഷം പുറത്തിറങ്ങി ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു. ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിലെത്തിയ പൃഥ്വിയും സംഘവും രാവിലെ 8.59 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.

മുൻകരുതൽ നിർദ്ദേശങ്ങളെല്ലാം പാലിച്ചു കൊണ്ടാണ് പൃഥ്വിരാജ് എത്തിയത്. മാസ്‌ക്കും കൈയുറകളും ധരിച്ചാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. നീല ജീൻസും ടീഷർട്ടും കറുത്ത കൂളിഗ് ഗ്ലാസും അദ്ദേഹം ധരിച്ചിരുന്നു. സ്വന്തം സാധനങ്ങൾ അടങ്ങിയ ട്രോളിയുന്തിയാണ് പൃഥ്വി പുറത്തിറങ്ങിയത്. വിമാനത്താവാളത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ അടക്കമുള്ളവർ അദ്ദേഹത്തിന്റെ ചിത്രം പകർത്തുന്നുണ്ടായിരുന്നു. ഇവിടെ നിന്നും സിനിമാ ഫോർട്ടുകൊച്ചിയിൽ ഒരുക്കിയ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് പൃഥ്വിരാജ് എത്തിയത്.

നെടുമ്പാശ്ശേരിയിൽ നിന്നും സ്വന്തം കാർ ഡ്രൈവ് ചെയ്താണ് പൃഥ്വി ഫോർട്ടുകൊച്ചിയിലെ ഹോട്ടലിലേക്ക് പോയത്. പൃഥ്വിക്കൊപ്പം സിനിമയിലെ മറ്റു സംഘങ്ങളും കൊച്ചിയിലെ പൈഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ തുടരാനാണ് തീരുമാനം. താൻതിരിച്ചെത്തിയ വിവരം അറിയിച്ചുകൊണ്ടുള്ള ചിത്രവും പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. 'ബാക്ക്! ഓഫ് ടു ക്വാറന്റൈൻ ഇൻ സ്റ്റൈൽ' എന്ന ഹാഷ്ടാഗിലാണ് പൃഥ്വി തന്റെ ചിത്രം പോസ്റ്റു ചെയ്തത്.

പൃഥ്വീരാജും ഇവിടെ തുടരും. ജോർദാനിലെ വാദിറാം മരുഭൂമിയിലെ ചിത്രീകരണത്തിനായി മാർച്ച് ആദ്യവാരമാണ് പൃഥ്വിയും സംഘവും പോയത്. ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ ജോർദാനിൽ കോവിഡ് പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. ആദ്യം സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടർന്നെങ്കിലും ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നിർത്തേണ്ടതായി വന്നു. പിന്നീട് ഇന്ത്യയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയുമായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

ആടുജീവിതം സംവിധായകൻ ബ്ലെസ്സിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അംഗ സംഘമാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് കഴിയുന്നത്. ഷൂട്ടിങ് സംഘം വിമാനം കയറാൻ നേരത്തെ അമ്മനിലെ വിമാനത്താവളത്തിൽ എത്തിയതിന്റെ ചിത്രം ജോർദാനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തിരുന്നു. മാർച്ച് 16നാണ് ആടുജീവിതം സിനിമയുടെ ചിത്രീകരണം ജോർദാനിൽ തുടങ്ങിയത്. കോവിഡിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 1ന് ചിത്രീകരണം മുടങ്ങിയിരുന്നു. തുടർന്ന് സുരേഷ് ഗോപി എംപിയുടെയും കേന്ദ്രമന്ത്രി വി മുരളീധരന്റെയും ഇടപെടലിനെ തുടർന്ന് ഏപ്രിൽ 24നാണ് ചിത്രീകരണം പുനരാരംഭിച്ചത്.

മെയ് 17ന് ചിത്രത്തിന്റെ ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയായതായി പൃഥ്വിരാജ് ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്നുപോയ 58പേരാണ് സിനിമാ സംഘത്തിലുള്ളത്. ബെന്യാമിന്റെ നോവലായ ആടു ജീവിതത്തിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിനായി പൃഥ്വിരാജ് ഒട്ടേറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം. ഷൂട്ടിങ് മുടങ്ങിയത് ചിത്രത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്ക ഉണർത്തിയിരുന്നു. സംവിധായകൻ ബ്ലെസ്സിയുടെ സ്വപ്ന പദ്ധതി കൂടിയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നോവലിന്റെ ചലച്ചിത്രാഖ്യാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP