Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കൽ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മുൻനിര വാഹനനിർമ്മാണ ഹബ്ബ് ആയി മാറുമെന്നും നിതിൻ ഗഡ്കരി

പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കൽ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി; അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മുൻനിര വാഹനനിർമ്മാണ ഹബ്ബ് ആയി മാറുമെന്നും നിതിൻ ഗഡ്കരി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തെ മുൻനിര വാഹനനിർമ്മാണ ഹബ്ബ് ആയി മാറുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഇതിന്റെ മുന്നോടിയായി നിശ്ചിത വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള പൊളിക്കൽ നയം (സ്‌ക്രാപേജ് പോളിസി) തയ്യാറായെന്നും അദ്ദേഹം അറിയിച്ചു. നയം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം സൂചന നൽകി. കാലപ്പഴക്കം സംഭവിച്ചിട്ടുള്ള ബസുകൾ, ലോറികൾ, കാറുകൾ തുടങ്ങി എല്ലാ വാഹനങ്ങളും പൊളിക്കുന്നത് സംബന്ധിച്ച് നയത്തിൽ വിശദമാക്കും. പൊളിക്കൽ നയം ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് വാഹന വ്യവസായത്തിനായിരിക്കും. പുതിയ വാഹനങ്ങളുണ്ടാക്കുന്നതിനുള്ള ഉത്പാദാന ചെലവ്‌ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തൽ.

15 വർഷത്തിലധികം പഴമുള്ള വാഹനങ്ങളുടെ പുനർരജിസ്‌ട്രേഷനുള്ള ഫീസ് 25 ഇരട്ടിയായി ഉയർത്തണമെന്ന് മുമ്പ് കരട് നിർദേശമുണ്ടായിരുന്നു. 15 വർഷത്തിനുശേഷം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ തുടരുന്നത് പുതിയ വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിർദ്ദേശം. അതേസമയം, പഴയ വാഹനങ്ങൾ പൊളിക്കാനായി നൽകി പുതിയവ വാങ്ങുമ്പോൾ ആനുകൂല്യങ്ങൾ ഒരുക്കുമെന്നും മന്ത്രി മുമ്പ് അറിയിച്ചിരുന്നു.

വാഹന പൊളിക്കൽ നയത്തിന്റെ ഭാഗമായി തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിങ്ങ് യൂണിറ്റുകൾ സ്ഥാപിക്കും. ഇതിനായി തുറമുഖങ്ങളുടെ ആഴം 18 മീറ്റർ കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനുശേഷം വാഹന റീസൈക്കിളിങ്ങിന് സാധിക്കുന്ന ഓട്ടോമൊബൈൽ ക്ലെസ്റ്ററുകൾ തുറമുഖങ്ങൾക്ക് സമീപത്ത് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ച് വർഷത്തിനുള്ളിൽ പരമ്പരാഗത ഇന്ധനങ്ങളിലും അല്ലാതെയുമുള്ള വാഹനങ്ങളുടെ പ്രധാന ഉത്പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 2019 ഒക്ടോബറിലാണ് 'സ്‌ക്രാപേജ്' സംവിധാനങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പൊളിക്കൽ നയം പ്രധാനമായും ബാധിക്കുക 15 വർഷത്തിലധികം പഴക്കമുള്ള ബസ്, ലോറി തുടങ്ങിയ വാഹനങ്ങളെയായിരിക്കുമെന്നാണ് പ്രഥമിക വിവരം. ഈ വാഹനങ്ങൾ പൊളിക്കുന്നതിലൂടെ ഇന്ത്യയുടെ ഉരുക്ക് വ്യവസായത്തിനും ഇത് കരുത്തേകുമെന്നായിരുന്നു വിലയിരുത്തലുകൾ. 2030-ഓടെ ഉരുക്ക് ഉത്പാദനം വർഷം 30 കോടി ടൺ ആയി ഉയർത്താനാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP