Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 338 മരണങ്ങൾ റെക്കോർഡ് ചെയ്തതോടെ യു കെ യിൽ മരിച്ചവരുടെ എണ്ണം 36,000 കടന്നു; ലണ്ടനിൽ 17 ശതമാനം പേരും രോഗബാധിതരെന്ന് റിപ്പോർട്ട്; ലണ്ടന് പുറത്ത് അഞ്ച് ശതമാനം പേർ രോഗബാധിതർ; രണ്ടാഴ്‌ച്ചയിൽ രോഗബാധിതരുടെ എണ്ണത്തിൽ 40 ശതമാനം കുറവ്

ഇന്നലെ 338 മരണങ്ങൾ റെക്കോർഡ് ചെയ്തതോടെ യു കെ യിൽ മരിച്ചവരുടെ എണ്ണം 36,000 കടന്നു; ലണ്ടനിൽ 17 ശതമാനം പേരും രോഗബാധിതരെന്ന് റിപ്പോർട്ട്; ലണ്ടന് പുറത്ത് അഞ്ച് ശതമാനം പേർ രോഗബാധിതർ; രണ്ടാഴ്‌ച്ചയിൽ രോഗബാധിതരുടെ എണ്ണത്തിൽ 40 ശതമാനം കുറവ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലാകമാനം ആശ്വാസത്തിന്റെ ഇളങ്കാറ്റ് വീശാൻ തുടങ്ങിയിരിക്കുന്നു. പ്രതിദിന മരണസംഖ്യയിൽ തുടർച്ചയായി ദൃശ്യമാകുന്ന കുറവും, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കാണിക്കുന്ന കുറവും, ബ്രിട്ടൻ രോഗവ്യാപനത്തിന്റെ മൂർദ്ധന്യഘട്ടം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ 338 മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. തൊട്ടു മുൻപത്തെ ദിവസം ഇത് 363 ആയിരുന്നു. 2,615 പേർക്ക് ഇന്നലെ പുതുതായി രോഗബാധ സ്ഥിരീകരിച്ചു.ഇന്നലെ മരിച്ചവരിൽ ഒരു 14 കാരനും ഉൾപ്പെടുന്നു. നേരത്തേ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളയാളാണ് ഈ കൗമാരക്കാരൻ എന്നാണ് അറിയുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,681 ഒരെകൂടി പരിശോധനക്ക് വിധേയമാക്കിയതോടെ ഇതുവരെ 2 ദശലക്ഷത്തിലധികം പേരെ ബ്രിട്ടനിൽ കോവിഡ് പരിശോധനക്ക് വിധേയമാക്കികഴിഞ്ഞു. പരിശോധന ഇത്രയധികം വിപുലമാക്കിയിട്ടും കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ലണ്ടനിൽ പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 ൽ താഴെ നിൽക്കുന്നു എന്നത് ആശാവഹമായ മറ്റൊരു കാര്യമാണ്. രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ പ്രതിദിനം ആയിരത്തിലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു എന്നോർക്കണം. മാത്രമല്ല, ഏകദേശം 30 ശതമാനത്തോളം എൻ എച്ച് എസ് ആശുപത്രികളിൽ കഴിഞ്ഞ രണ്ട് ദിവസമായി കോവിഡുകായി ബന്ധപ്പെട്ട മരണങ്ങൾ നടന്നിട്ടുമില്ല.

ലണ്ടനിൽ 17% പേർക്ക് കോവിഡ് ബാധ

സർവിലൻസ് ടെസ്റ്റിങ് കാണിക്കുന്നത് ലണ്ടനിലെ ഓരോ അഞ്ചുപേരിലും ഒരാൾക്ക്, അതായത് ഏകദേശം 17% പേർക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ട് എന്നാണ്. അതായത്, ഇതുവരെ 1.53 ദശലക്ഷം പേർ കോവിഡ് ബാധയിൽ നിന്നും സുഖം പ്രാപിച്ചു എന്നർത്ഥം. ജനങ്ങളിൽ നിന്നും തെരഞ്ഞെടുത്തവരിൽൻ നടത്തിയ ആന്റിബോഡി പരിശോധനയിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞത്. എന്നാൽ ബ്രിട്ടനിലാകമാനം 5% പേർക്ക് മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഏകദേശം 2.85 ദശലക്ഷം ആളുകൾ വരും. എന്നാൽ രോഗബാധിതരും രോഗബാധയാൽ മരണമടഞ്ഞവരും തമ്മിലുള്ള അനുപാതത്തിൽ ലണ്ടൻ ബാക്കിയുള്ള ബ്രിട്ടീഷ് ഭാഗങ്ങളേക്കാൾ പുറകിലാണ്. രോഗബാധിതരിൽ 0.62% പേർ ലണ്ടനിൽ മരണമടഞ്ഞപ്പോൾ, ബാക്കി ഭാഗങ്ങളിലെല്ലാം കൂടി 1.39 % പേരാണ് മരണത്തിന് കീഴടങ്ങിയത്.

ലണ്ടനിലെ ജനസംഖ്യയിൽ യുവാക്കൾ താരതമ്യേന കൂടുതലാണെന്നതും ഇവിടെ കെയർ ഹോമുകൾ മറ്റ് ഭാഗങ്ങളിൽ ഉള്ളതിനേക്കാൾ കുറവാണെന്നും ഉള്ളതാകാം കുറഞ്ഞ മരണനിരക്കിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടയിൽ എൻ എച്ച് എസ് ജീവനക്കാർക്കും കെയറർമാർക്കും അടുത്ത ആഴ്‌ച്ചമുതൽ ആന്റിബോഡി പരിശോധനാ സൗകര്യം ലഭ്യമാക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊറോണ ബാധ ഉണ്ടായിരുന്നോ എന്നും അതിനെതിരായി ശരീരത്തിൽ പ്രതിരോധ ശേഷി വികസിച്ചിട്ടുണ്ടോ എന്നും ഈ പരിശോധന വഴി അറിയുവാൻ സാധിക്കും. ഇതിനായി 10 ദശലക്ഷം പരിശോധനാ കിറ്റുകളാണ് വാങ്ങിയിട്ടുള്ളത്.

ഔദ്യോഗിക കണക്കനുസരിച്ച് ബ്രിട്ടനിൽ ഇതുവരെ 36,042 പേരാണ് കോവിഡിന് കീഴടങ്ങി മരണം വരിച്ചതെങ്കിലും 49,377 പേരെങ്കിലും മരിച്ചിരിക്കാം എന്നാണ് ചില പഠനങ്ങൾ വെളിവാക്കുന്നത്. ഇതിനിടയിൽ സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ തൃണവൽഗണിച്ച് ബീച്ചുകളിലും മറ്റും ആളുകൾ വെയിൽ കായുവാനായി തടിച്ചുകൂടുന്നതുകൊറോണയുടെ രണ്ടാം വരവിനെ കുറിച്ചുള്ള ഭീതി ഉണർത്തുന്നുണ്ട്.

കൊറോണാ ബാധിതരിൽ 40% കുറവുണ്ടായതോടെ ലോക്ക്ഡൗൺ ഉടൻ നീക്കണമെന്ന് വ്യവസായികൾ

ബ്രിട്ടനിൽ ഇപ്പോൾ നല്ല വാർത്തകളാണ് കൂടുതലും കേൾക്കുവാനാകുന്നത്. കോവിഡ് 19 ന്റെ വ്യാപനത്തിൽ കാര്യമായ കുറവുണ്ടായതോടെ ജനങ്ങളിലും ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ബിസിനസ്സ് സമൂഹത്തിലും ഈ ആത്മവിശ്വസം പ്രതിഫലിക്കുകയാണ്. കൊറോണ ബ്രിട്ടനിൽ നിന്നും പിൻവാങ്ങുന്നു എന്നതിന്റെ സൂചനയായാണ് അവർ ഇതിനെ കാണുന്നത്. അതിനാൽ തന്നെ സമ്പദ്ഘടനക്ക് കനത്ത ആഘാതമേൽപിക്കുന്ന ലോക്ക്ഡൗൺ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് അവർ ഇന്നലെ രംഗത്ത് എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ നേതാക്കളും അവർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗവ്യാപന നിരക്ക് 40% ത്തോളം കുറഞ്ഞതോടെ ഇനി പ്രാധാന്യം നൽകേണ്ടത് തകർന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കാനായിരിക്കണം എന്നാണ് ചില ജനപ്രതിനിധികൾ അവകാശപ്പെടുന്നത്. ലോക്ക്ഡൗൺ പിൻവലിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയില്ലെങ്കിൽ ഇത് അസംഭാവ്യമെന്നു മാത്രമല്ല, കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും എന്നും അവർ മുന്നറിയിപ്പ് നൽകുന്നു. ഈ ലോക്ക്ഡൗൺ ഇനിയും തുടരുകയാണെങ്കിൽ കൂടുതൽ മേഖലകളിലെ സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുമെന്നും അവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP