Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അക്കൗണ്ട് ലോക് ചെയ്യാനുള്ള ഓപ്ഷനുമായി ഫേസ്‌ബുക്; 'പ്രൊഫൈൽ ലോക്' ഓപ്ഷനിൽ ക്ലിക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമായി മാറും

അക്കൗണ്ട് ലോക് ചെയ്യാനുള്ള ഓപ്ഷനുമായി ഫേസ്‌ബുക്; 'പ്രൊഫൈൽ ലോക്' ഓപ്ഷനിൽ ക്ലിക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമായി മാറും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇനി ഫേസ്‌ബുക്കിലും ലോക്ക് ഡൗൺ. ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമായി അക്കൗണ്ട് ലോക് ചെയ്യാനുള്ള (പ്രൈവറ്റ് അക്കൗണ്ട് രീതിയിലേക്കു മാറ്റാനുള്ള) ഓപ്ഷനുമായാണ് ഫേസ്‌ബുക് രംഗത്തെത്തിയിരിക്കുന്നത്. 'പ്രൊഫൈൽ ലോക് ' എന്ന പുതിയ ഓപ്ഷൻ ഉപയോഗിക്കുന്ന അക്കൗണ്ടുകളിലെ എല്ലാ പോസ്റ്റുകളും ടൈംലൈൻ ചിത്രങ്ങളും ഇനി ഫ്രണ്ട് ലിസ്റ്റിലുള്ളവർക്കു മാത്രമേ കാണാൻ സാധിക്കൂ.

പ്രൊഫൈൽ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതു തടയാൻ മുൻപ് പിക്ചർ ഗാർഡ് സംവിധാനം അവതരിപ്പിച്ചതിനു തുടർച്ചയാണിത്. പ്രൊഫൈലിൽ പേരിനു താഴെയുള്ള 'മോർ' ക്ലിക്ക് ചെയ്താൽ പ്രൊഫൈൽ ലോക് ചെയ്യുന്നതിനുള്ള ഓപ്ഷൻ ലഭിക്കും.

ഇന്ത്യയിലെ അംഗങ്ങൾക്കു വേണ്ടിയാണു പുതിയ സംവിധാനമെന്നും സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ ഫോട്ടോകളും പോസ്റ്റുകളും ദുരുപയോഗം ചെയ്യുന്നതു തടയാൻ ഇതുവഴി സാധിക്കുമെന്നും ഫേസ്‌ബുക് അധികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP