Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കണ്ണൂർ വളപട്ടണം സ്വദേശിക്കു ജാമ്യം നൽകിയത് ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം ഉപാധികളോടെ

പോക്‌സോ കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കണ്ണൂർ വളപട്ടണം സ്വദേശിക്കു ജാമ്യം നൽകിയത് ജില്ലയിൽ പ്രവേശിക്കരുതെന്നതടക്കം ഉപാധികളോടെ

സ്വന്തം ലേഖകൻ

കൊച്ചി: പോക്‌സോ കേസ് പ്രതിക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലോക്ഡൗൺ മൂലം കുറ്റപത്രം സമർപ്പിക്കാനായില്ലെന്ന പ്രോസിക്യൂഷൻ വാദം തള്ളിയാണ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നൽകിയത്. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നത് ഉൾപ്പെടെ ഉപാധികളോടെയാണു വളപട്ടണം സ്വദേശിക്കു ജാമ്യം നൽകിയത്. കസ്റ്റഡിയിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ നിയമപരമായി ജാമ്യത്തിന് അർഹതയുണ്ടെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതി നടപടി.

ലോക്ഡൗൺ മൂലം അനുവദനീയ സമയ പരിധിയിൽ കുറ്റപത്രം നൽകാനായില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാൽ, പ്രതിയെ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്നും 15 ദിവസത്തിലധികം പൊലീസ് കസ്റ്റഡിയിൽ വയ്ക്കരുതെന്നുമുള്ള ചട്ടങ്ങളും ബാധകമല്ലാതെ വരുമെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതു പ്രതികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും.

2020 ജനുവരി 17ന് അറസ്റ്റിലായ പ്രതിക്കു കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണു ഹൈക്കോടതിയിലെ ഹർജി. ലോക്ഡൗൺ മൂലം മജിസ്േട്രട്ട് കോടതി പ്രവർത്തിക്കാതിരുന്നതിനാലാണ് കുറ്റപത്രം തയാറായിട്ടും സമർപ്പിക്കാനാവാതെ വന്നതെന്നു പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ തയാറാണെന്നതിനു പ്രോസിക്യൂഷനു തെളിവൊന്നുമില്ലെന്നു ഹർജിഭാഗം വാദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP