Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളുടെ പിതാവിനെ കൊന്നു കഷണങ്ങളാക്കി കൊണ്ടുപോയവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു; ഈ പുണ്യമാസത്തിൽ അള്ളാഹ്യുന്റെ കരുണയ്ക്കായി ഞങ്ങൾ എല്ലാം പൊറുക്കുന്നു; ജമാൽ ഖഷോഗിയെ കൊന്ന് തള്ളിയവരോട് പൊറുത്ത് മക്കൾ; സൗദി കിരീടാവകാശി എം ബി എസ്സിന് ഇനി ആശ്വസിക്കാം

ഞങ്ങളുടെ പിതാവിനെ കൊന്നു കഷണങ്ങളാക്കി കൊണ്ടുപോയവരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നു; ഈ പുണ്യമാസത്തിൽ അള്ളാഹ്യുന്റെ കരുണയ്ക്കായി ഞങ്ങൾ എല്ലാം പൊറുക്കുന്നു; ജമാൽ ഖഷോഗിയെ കൊന്ന് തള്ളിയവരോട് പൊറുത്ത് മക്കൾ; സൗദി കിരീടാവകാശി എം ബി എസ്സിന് ഇനി ആശ്വസിക്കാം

മറുനാടൻ ഡെസ്‌ക്‌

ഇസ്താബുൾ: അന്താരാഷ്ട്ര തലത്തിൽ തന്നെ വൻവിവാദമായ ജമാൽ ഖഷോഗി വധക്കേസിൽ, അദ്ദേഹത്തെ കൊന്ന് തള്ളിയവരോട് ക്ഷമിക്കുകയാണെന്ന് ഖഷോഗിയുടെ മക്കൾ ഇന്നലെ പറഞ്ഞു. വാഷിങ്ടൺ പോസ്റ്റിൽ കോളമിസ്റ്റ് കൂടിയായ മകൻ സലാ ഖഷോഗിയുടെ ടീറ്ററിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. രക്തസാക്ഷിയായ ജമാൽ ഖഷോഗിയുടെ മക്കൾ, അദ്ദേഹത്തിന്റെ കൊലയാളികളോട് ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

2018-ൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ചാണ് ഖഷോഗിയെ വെട്ടി കഷണം കഷണമാക്കിയത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് കൊലയ്ക്ക് പിന്നിലെന്ന് സി ഐ എ ആരോപിച്ചിരുന്നു. സൗദി ഭരണകൂടത്തെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് ഖഷോഗി എഴുതിയ ലേഖനത്തിന്റെ പ്രതികാരമായാണ് സൗദി കിരീടാവകാശി ഖഷോഗിയുടെ കൊലയ്ക്കുള്ള ഉത്തരവിട്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു.ഏതായാലും , അള്ളാഹുവിന്റെ വാക്കുകൾ അനുസരിച്ച്, ഈ പുണ്യമാസത്തിൽ അനുഗ്രഹങ്ങൾ ലഭിക്കുവാനായി ഘാതകരോട് ക്ഷമിക്കുന്നു എന്നാണ് മക്കൾ പറഞ്ഞത്.

2018 ഒക്ടോബർ 2ന് തന്റെ ആസനനമായ വിവാഹവുമായി ബന്ധപ്പെട്ട ചിലരേഖകൾക്കായി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിനെ സമീപിച്ചപ്പോഴാണ് ജമാൽ ഖഷോഗിയെ അവസാനമായി കാണുന്നത്. പിന്നീട് കഷണം കഷണമായ മൃതദേഹമായിരുന്നു കാണപ്പെട്ടത്. സൗദിയിലെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുകൊണ്ട് ഇത് ആഗോളതലത്തിൽ തന്നെ ഒരു വൻവിവാദമായി മാറുകയായിരുന്നു.

ചില പാശ്ചാത്യ രാജ്യങ്ങളും സി ഐ എയും ഒക്കെ സൗദി രാജകുമാരന്റെ പേര് പരാമർശിക്കുമ്പോഴും അതെല്ലാം കഴമ്പില്ലാത്ത ആരോപണം മാത്രമാണെന്നായിരുന്നു സൗദി ഭരണകൂടത്തിന്റെ വാദം. ഖഷോഗി വധവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വധശിക്ഷക്ക് വിധിക്കുകയും മൂന്ന്പേർക്ക് ജയിൽ ശിക്ഷവിധിക്കുകയും ചെയ്തിട്ടുണ്ട്.സൗദിയുടെ തലസ്ഥാനമായ റിയാദിൽ രഹസ്യമായി നടന്ന വിചാരണയ്ക്കൊടുവിലാണ് ഇവരെ ശിക്ഷിച്ചത്.

ഐക്യരാഷ്ട്ര സഭയും വിവിധ മനുഷ്യാവകാശ സംഘടനകളും ഈ വിചാരണയെ അപലപിച്ച് രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയെ തന്നെ കളിയാക്കുകയാണ് സൗദി അറേബ്യ എന്ന് ഐക്യ രാഷ്ട്ര സഭ ആരോപിച്ചിരുന്നു. ഈ കൊലയ്ക്ക് പിറകിലെ യഥാർത്ഥ പ്രതികളെ രക്ഷിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ് ഈ വിചാരണ എന്നായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന ആരോപണം.മാത്രമല്ല, നല്ലരീതിയിൽ സാമൂഹ്യ പരിഷ്‌കരണങ്ങൾ കൊണ്ടുവന്ന് സൗദി അറേബ്യയിലേക്ക് പാശ്ചാത്യ ലോകത്തുനിന്നും നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള എം ബി എസിന്റെ ശ്രമത്തിൽ എന്നും വിലങ്ങുതടിയായി തുടരുകയായിരുന്നു ഈ കേസ്. ഇതോടെ അതിനൊരു അയവ് വരുമെന്ന് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP