Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിഥിത്തൊഴിലാളിക്ക് ജനിച്ച കുഞ്ഞിന് 'അതിഥി' എന്ന് പേരിട്ട് ആശാവർക്കർമാർ: ചങ്ങനാശേരിയിൽ പ്രസവിച്ച അതിഥി തൊഴിലാളിക്ക് കരുതലൊരുക്കി ആരോഗ്യ വിഭാഗം

അതിഥിത്തൊഴിലാളിക്ക് ജനിച്ച കുഞ്ഞിന് 'അതിഥി' എന്ന് പേരിട്ട് ആശാവർക്കർമാർ: ചങ്ങനാശേരിയിൽ പ്രസവിച്ച അതിഥി തൊഴിലാളിക്ക് കരുതലൊരുക്കി ആരോഗ്യ വിഭാഗം

സ്വന്തം ലേഖകൻ

ചങ്ങനാശേരി: അതിഥിത്തൊഴിലാളി ദമ്പതികൾക്കു ജനിച്ച കുഞ്ഞിന് 'അതിഥി' എന്ന് പേരിട്ട് ആശാവർക്കർമാർ. ഇന്നലെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രസവിച്ച അതിഥി തൊഴിലാളിക്ക് ബന്ധുക്കൾ ഒന്നും ഇല്ലാത്തതിനാൽ പഞ്ചായത്ത് അംഗവും ആശാ വർക്കർമാരും ചേർന്ന് കരുതൽ നൽകുകയായിരുന്നു. ഗർഭിണിയായ ഭാര്യയെ നോക്കാൻ ആരുമില്ലെന്ന ആശങ്കയിൽ നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ സൈന്റു മിയൻ എന്ന യുവതി കേരളത്തിൽ ലഭിച്ച കരുതലിനു മുന്നിൽ കൈകൾ കൂപ്പി.

ബംഗാളിലെ മാൽഡയിൽ നിന്ന് ആറ് വർഷം മുൻപാണ് സൈന്റു എത്തിയത്. മാടപ്പള്ളി പഞ്ചായത്ത് 18-ാം വാർഡിലെ വാടകവീട്ടിൽ ഭാര്യ സൈനുർ ഖാത്തൂനും മക്കളായ സഹിനത്തർ (7), രൂഹുൽ സേത് (3) എന്നിവർക്കുമൊപ്പമായിരുന്നു താമസം. മൂന്നാമതും ഭാര്യ ഗർഭിണിയായതിനാൽ നാട്ടിലേക്ക് മടങ്ങാനിരിക്കവെയാണ് ലോക്ക്ഡൗൺ വന്നത്. ട്രെയിൻ സർവീസ് തുടങ്ങിയതോടെ നാട്ടിലേക്കു മടങ്ങാൻ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഭാര്യയെയും കൂട്ടി സൈന്റു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തി.

പൂർണ ഗർഭിണിയായതിനാൽ യാത്രാനുമതി ഇല്ലെന്നും ചികിത്സയ്ക്ക് അവസരമൊരുക്കാമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഇന്നലെ രാവിലെ 9.10ന് ആശുപത്രിയിൽ 'അതിഥി' ജനിച്ചു. ഡോ. ഏഞ്ചൽ ലൂസി ജയിംസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

വാർഡ് അംഗം മിനി റെജി, ആശാ വർക്കർമാരായ ഉഷാകുമാരി, ഷീല ജയപ്രകാശ്, ദീപ ഓമനക്കുട്ടൻ എന്നിവരും ആരോഗ്യ വിഭാഗവുമാണു സൈനുറിനെ പരിചരിച്ചത്. മരുന്നു വാങ്ങാനും രക്തം നൽകുന്നതിനും ഭക്ഷണം എത്തിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സഹായിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP