Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജീവ് ഗാന്ധിക്കു രാജ്യത്തിന്റെ സ്മരണാഞ്ജലി; പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി: പിതാവിനൊപ്പമുള്ള തന്റെ അവസാന ചിത്രം ട്വിറ്ററിൽ പങ്കുവച്ച പ്രിയങ്ക ഗാന്ധി

രാജീവ് ഗാന്ധിക്കു രാജ്യത്തിന്റെ സ്മരണാഞ്ജലി; പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി: പിതാവിനൊപ്പമുള്ള തന്റെ അവസാന ചിത്രം ട്വിറ്ററിൽ പങ്കുവച്ച പ്രിയങ്ക ഗാന്ധി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജീവ് ഗാന്ധിക്ക് രാജ്യത്തിന്റെ സ്മരണാഞ്ജലി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായിരുന്ന ഇന്നലെ് അദ്ദേഹത്തിനു പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. 1982 ലെ ഏഷ്യൻ ഗെയിംസ് ഒരുക്കങ്ങളിലും 1985, 91 തിരഞ്ഞെടുപ്പുകളിലും രാജീവിന്റെ ഊർജസ്വലത താൻ നേരിൽ കണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയായിരുന്ന അഞ്ച് വർഷത്തിനിടെ രാജ്യ സുരക്ഷയിലടക്കം കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചുവെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അനുസ്മരിച്ചു.

പിതാവിനൊപ്പമുള്ള തന്റെ അവസാന ചിത്രം ട്വിറ്ററിൽ പങ്കുവച്ച പ്രിയങ്ക ഗാന്ധി ഇങ്ങനെ കുറിച്ചു 'ഉപദ്രവിക്കുന്നവരോടും കരുണ കാട്ടുക, പ്രതിസന്ധികൾക്കിടയിലും ജീവിതത്തെ മുന്നോട്ടു നയിക്കുക, സ്‌നേഹം നിറച്ച ഉറച്ച മനസ്സിന് ഉടമയാവുക അച്ഛൻ പകർന്നു നൽകിയ പാഠങ്ങൾ ഇവയാണ്'. അനുകമ്പയും ക്ഷമയും കരുണയും പുലർത്തിയിരുന്ന അച്ഛൻ എക്കാലവും തന്റെ ഹൃദയത്തിൽ ജീവിക്കുമെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപത്തൂരിൽ വച്ചാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP