Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മസ്‌ക്കറ്റിൽ നിന്നും കരിപ്പൂരിൽ വ്യാഴാഴ്ച എയർ ഇന്ത്യ വിമാനത്തിൽ പറന്നിറങ്ങിയത് 186 പേർ; പ്രവാസികളിൽ എട്ട് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ; 68 പേരെ കോവിഡ് കെയർ സെന്ററുകളിലാക്കി; സംഘത്തിൽ 36 കുട്ടികളും 31 ഗർഭിണികളും

മസ്‌ക്കറ്റിൽ നിന്നും കരിപ്പൂരിൽ വ്യാഴാഴ്ച എയർ ഇന്ത്യ വിമാനത്തിൽ പറന്നിറങ്ങിയത് 186 പേർ; പ്രവാസികളിൽ എട്ട് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ; 68 പേരെ കോവിഡ് കെയർ സെന്ററുകളിലാക്കി; സംഘത്തിൽ 36 കുട്ടികളും 31 ഗർഭിണികളും

ജംഷാദ് മലപ്പുറം

മലപ്പുറം: ഇന്ന് മസ്‌ക്കറ്റിൽനിന്നും കരിപ്പൂരിലെത്തിയ 186 പ്രവാസികളിൽ എട്ട് പേർക്ക് ആരോഗ്യപ്രശ്നങ്ങൾ. 68 പേർ കോവിഡ് കെയർ സെന്ററുകളിലാക്കി. സംഘത്തിൽ 36 കുട്ടികളും 31 ഗർഭിണികളും.മസ്‌കറ്റിൽ നിന്ന് 186 യാത്രക്കാരുമായാ ഐ.എക്സ്- 350 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന്( കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് വൈകുന്നേരം 4.27 നാണ്. 13 ജില്ലകളിൽ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളിൽ പ്രായമുള്ള എട്ട് പേർ, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികൾ, 31 ഗർഭിണികൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്‌പി. കെ.വി. സന്തോഷ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, കോവിഡ് ലെയ്‌സൺ ഓഫീസർ ഡോ. എംപി. ഷാഹുൽ ഹമീദ്, വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസറാവു തുടങ്ങിയവർ യാത്രക്കാരെ സ്വീകരിച്ചു.

മസ്‌ക്കറ്റിൽ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ ചുവടെ.
മലപ്പുറം - 64, ആലപ്പുഴ - ഒന്ന്, എറണാകുളം - മൂന്ന്, ഇടുക്കി - ഒന്ന്, കണ്ണൂർ - 14, കാസർകോട് - രണ്ട്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 62, പാലക്കാട് - 24, തിരുവനന്തപുരം - രണ്ട്, തൃശൂർ - മൂന്ന്, വയനാട് - മൂന്ന്. ഇവരെക്കൂടാതെ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയും.

ആരോഗ്യ പ്രശ്നങ്ങളുള്ളത് എട്ട് പേർക്ക്

മസ്‌ക്കറ്റിൽ നിന്നെത്തിയ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ മലപ്പുറം സ്വദേശികളായ നാല് പേർക്കാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള പാലക്കാട്, തൃശൂർ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും കാസർകോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

68 പേർ കോവിഡ് കെയർ സെന്ററുകളിൽ

68 പേരെ വിവിധ സർക്കാർ കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിച്ചു.
മലപ്പുറം - 18, എറണാകുളം - ഒന്ന്, കണ്ണൂർ - ഏഴ്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 25, പാലക്കാട് - ഏഴ്, തിരുവനന്തപുരം - രണ്ട്, വയനാട് - രണ്ട്. ഒരു മാഹി സ്വദേശിയേയും കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കി.

110 പേർ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 110 പേരെ സ്വന്തം വീടുകളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയിൽ നിന്ന് 42 പേർ, ആലപ്പുഴ - ഒന്ന്, എറണാകുളം - രണ്ട്, ഇടുക്കി - ഒന്ന്, കണ്ണൂർ - ഏഴ്, കാസർകോഡ് - ഒന്ന്, കോഴിക്കോട് - 36, പാലക്കാട് - 16, തൃശൂർ - രണ്ട്, വയനാട് - ഒന്ന്. ഒരു തമിഴ്‌നാട് സ്വദേശി എന്നിവരാണ് ഇത്തരത്തിൽ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവർ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ കഴിയണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP