Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഇവിടെ തന്നെയുണ്ട്! പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ ലംഘനങ്ങൾ വ്യാപകമാകുന്നു; സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; കണ്ടെയ്ന്മെന്റ് സോണുകളിൽ പരിപൂർണ ലോക്ക്ഡൗൺ ഉറപ്പാക്കണം; രാത്രി കർഫ്യൂ നടപ്പാക്കണം; സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ചീഫ് സെക്രട്ടറിമാർക്ക്; കോവിഡ് കേസുകളിൽ മൂന്നാം നാളും വൻവർദ്ധന

കോവിഡ് ഇവിടെ തന്നെയുണ്ട്! പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ ലംഘനങ്ങൾ വ്യാപകമാകുന്നു; സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; കണ്ടെയ്ന്മെന്റ് സോണുകളിൽ പരിപൂർണ ലോക്ക്ഡൗൺ ഉറപ്പാക്കണം; രാത്രി കർഫ്യൂ നടപ്പാക്കണം; സാമൂഹിക അകലവും മാസ്‌ക് ധരിക്കലും ഉറപ്പാക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ചീഫ് സെക്രട്ടറിമാർക്ക്; കോവിഡ് കേസുകളിൽ മൂന്നാം നാളും വൻവർദ്ധന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും തങ്ങൾ നിഷ്‌കർഷിച്ച ലോക്ഡ ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കർശനമായി വോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശിക അധികൃതർ എല്ലാ നടപടികളും സ്വീകരിക്കണം. കോവിഡിനെ നിയന്ത്രിക്കാൻ സർക്കാർ നിർദ്ദേശങ്ങളുടെ കർശന പാലനം ആവശ്യമാണ്. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അങ്ങനെയല്ല കാര്യങ്ങൾ നടക്കുന്നത്. ഇതേ തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ലോക്ക്ഡൗൺ ലംഘനങ്ങളിൽ സംസ്ഥാനങ്ങൾ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ.

സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിലവിൽ വിവിധ സോണുകൾ നിശ്ചയിക്കാനും, പ്രവർത്തനങ്ങൾ അനുവദിക്കാനും നിയന്ത്രണങ്ങളോടെ ഇളവുകൾ നൽകാനും അധികാരം നൽകിയിട്ടുണ്ട്. കണ്ടെയ്ന്മെന്റ് സോണുകളിൽ പരിപൂർണ ലോക്ക്ഡൗൺ ഉറപ്പാക്കണം. രാത്രി കർഫ്യൂ കർശനമായി നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു. എന്തെങ്കിലും നിയമലംഘനം നടന്നാൽ കർശന നടപടി സ്വീകരിക്കണം.

രാത്രി കർഫ്യൂ ഏർപ്പെടുത്തിയാൽ, സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കാനും വൈറസ് വ്യാപനം നിയന്ത്രിക്കാനും സാധിക്കും. ജില്ലാ പ്രാദേശിക അധികൃതരുടെ ചുമതലയാണ് ഉത്തരവുകൾ നടപ്പാകുന്നു എന്ന് ഉറപ്പാക്കേണ്ടെത്. മാസ്‌കുകൾ, ജോലി സ്ഥലത്തെ സാമൂഹിക അകലം പാലിക്കൽ, ശുചിത്വം, ശുചീകരണം ഇവയെല്ലാം ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.

രാജ്യത്ത് കോവിഡ് കേസുകളിൽ തുടർച്ചയായ മൂന്നാംദിവസവും വൻവർധനവാണ് ഉണ്ടായത്.
വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം, ഇന്ത്യയിൽ 1,15,800 കേസുകളുണ്ട്. മരണസംഖ്യ 3519. രോഗമുക്തി പ്രാപിച്ചവർ-47,053ഇരുപത്തിനാലുമണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 5,609 കേസുകളും 132 മരണവുമാണ്. രാജ്യത്ത് ആകെ കോവിഡ് കേസുകൾ 112, 359ആയി. ആകെ മരണം 3, 435 ആണ്.

രാജ്യത്ത് ഒരുദിവസം അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രതിഭാസം തുടരുകയാണ്. അയ്യായിരത്തി അറുനൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തുടർച്ചയായ രണ്ടാംദിവസമാണ്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ആകെ കേസുകൾ നാൽപതിനായിരത്തിനടുത്താണ്. ഡൽഹിയിൽ തുടർച്ചയായി മൂന്നാംദിവവസവും അഞ്ഞൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 11659 ആയി. ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ 95 കേസുകളാണ് ഒറ്റദിവസം സ്ഥിരീകരിച്ചത്.

ഇതിൽ പകുതിയിലധികം കേസുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയ അതിഥി തൊഴിലാളികളാണെന്ന് ആശങ്ക ഉയർത്തുന്നു. അതേസമയം, രോഗവ്യാപനത്തിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഇതുവരെ നാൽപ്പത്തി അയ്യായിരത്തി മൂന്നൂറ് പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മൂവായിരത്തി മൂന്ന് പേരാണ് രോഗമുക്തി നേടിയത്. കോവിഡ് വ്യാപനം രൂക്ഷമായ 15 രാജ്യങ്ങളുമായി ജനസംഖ്യാടിസ്ഥാനത്തിൽ താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ ഭേദപ്പെട്ട അവസ്ഥയിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. അമേരിക്ക, റഷ്യ, സ്പെയിൻ, ബ്രസീൽ, ബ്രിട്ടൻ, ഇറ്റലി തുടങ്ങി രോഗവ്യാപനം രൂക്ഷമായ പതിനഞ്ച് രാജ്യങ്ങളുടെ ആകെ ജനസംഖ്യ 142 കോടിയാണ്. ഈ രാജ്യങ്ങളിൽ ആകെ കോവിഡ് കേസുകൾ 37 ലക്ഷമാണ്. രണ്ടേമുക്കാൽ ലക്ഷം പേർ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 40000 കടന്നു

മഹാരാഷ്ട്ര ആരോഗ്യവകുപ്പ് വ്യാഴാഴ്ച വൈകീട്ട് പുറത്തുവിട്ട കണക്ക് പ്രകാരം 41,642 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ വൈറസ് സ്ഥിരീകിരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2345 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് 2000 ത്തിലേറെ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.

ആകെ മരണം 1454 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 64 പേർ മരിച്ചു. ഇതിൽ 41 മരണവും മുംബൈയിലാണ്. മലേഗാവിൽ ഒമ്പത്, പുണെയിൽ ഏഴ്, ഔറഗാബാദിൽ മൂന്ന്, നവി മുംബൈയിൽ രണ്ട്, പിംപരി, ചിംചവഡ്, സോലാപുർ എന്നിവിടങ്ങളിൽ ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരിൽ 25000ത്തോളം രോഗികളും മുംബൈ നഗരത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ 11726 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 28454 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 3.20 ലക്ഷത്തോളം പേരിൽ കോവിഡ് പരിശോധന നടത്തി.

തമിഴ്‌നാട്ടിൽ കേസുകൾ 14,000 ത്തിലേക്ക്

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 776 കോവിഡ് പോസിറ്റീവ് കേസുകൾ. ഏഴ് പേർ ഇന്ന് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 13,967 ആയി. 7586 പേരാണ് ചികിത്സയിലുള്ളത്.

94 പേർ ഇതുവരെ രോഗബാധയെ തുടർന്ന് മരണപ്പെട്ടിട്ടുണ്ട്. 6286 പേർ രോഗമുക്തി നേടി.സംസ്ഥാനത്ത് ചെന്നൈയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇന്ന് മാത്രം ചെന്നൈയിൽ 567 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP