Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിങ്ളറുമായി സർക്കാർ കരാർ ഒപ്പിട്ടത്; തനിക്ക് പിആർ കമ്പനിയുടെ സഹായം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും സർക്കാർ പിആർ ഏജൻസിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രചാരണം നടത്തുകയാണെന്നും കെ.സുരേന്ദ്രൻ

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിങ്ളറുമായി സർക്കാർ കരാർ ഒപ്പിട്ടത്; തനിക്ക് പിആർ കമ്പനിയുടെ സഹായം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് കളവാണെന്നും  സർക്കാർ പിആർ ഏജൻസിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രചാരണം നടത്തുകയാണെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിങ്ളറുമായി സർക്കാർ കരാർ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതും പ്രതിരോധ സംവിധാനത്തിലെ മേന്മകൾ പെരുപ്പിച്ച് കാട്ടുന്നതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റാ വിലപ്പെട്ടതാക്കി മാറ്റുകയാണ് ലക്ഷ്യം. പ്രത്യേക ആളുകളെ നിയോഗിച്ചാണ് ഇത്തരം പ്രചരണം സംഘടിപ്പിക്കുന്നതെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തനിക്ക് പിആർ കമ്പനിയുടെ സഹായം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇത് കളവാണ്. സർക്കാർ പിആർ ഏജൻസിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രചാരണം നടത്തുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ നിന്നുള്ള ഒരാളും, പശ്ചിമ ബംഗാൾ ആസ്ഥാനമായ ഒരാളുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കേരളത്തെക്കുറിച്ചുള്ള വാർത്തകൾ നൽകുന്നത്. ഇവർ തന്നെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിൻഅമേരിക്കയിലുമെല്ലാമുള്ള മാധ്യമങ്ങളിൽ കേരളത്തെ പുകഴ്‌ത്തി വാർത്തകളും ലേഖനങ്ങളും നൽകുന്നു.

കഴിഞ്ഞ രണ്ട് മാസത്തിലധികമായി കേരളത്തിൽ നടന്നുവരുന്ന കൊറോണയെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് ലേഖനങ്ങൾ. ഒരേ തരത്തിലാണ് എല്ലാ പത്രങ്ങളിലും ഇത് നൽകിയിരിക്കുന്നത്. ചില രാജ്യങ്ങളിലെ പ്രദേശിക ഭാഷയിലടക്കമായിരുന്നു പ്രചരണം. ഇതെല്ലാം പുറത്തുവരുമ്പോഴാണ് മുഖ്യമന്ത്രി തനിക്ക് പിആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്ന് പച്ചക്കള്ളം പറയുന്നത്. സ്പ്രിങ്ളർ കമ്പനിയുടെ ഡാറ്റാ വിവാദവുമായി ഇതിന് ബന്ധമുണ്ട്. കേരളത്തിന്റെ ഡാറ്റാ വളരെ വിലയുള്ളതാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പിആർ പ്രചരണം പുറത്തായതോടെയാണ് സർക്കാർ സ്പ്രിങ്ളർ വിഷയത്തിൽ മലക്കം മറിയുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. സർക്കാറിന്റെ ഈ മലക്കം മറച്ചിലിൽ ദുരൂഹതയുണ്ട്. നേരത്തേ സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമായാണ് ഇന്നലെ ഹൈക്കോടതിയിൽ കാര്യങ്ങൾ വിശദീകരിച്ചത്. ഈ വിഷയത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിങ്ളർ കമ്പനി ദുരുപയോഗം ചെയ്തിരിക്കുന്നു എന്നത് ഉറപ്പാണ്. പൂർണ്ണമായി സർക്കാർ കരാറിൽ നിന്ന് പിന്മാറിയിട്ടില്ലാത്തതും ദുരൂഹത വർദ്ധിപ്പിക്കുകയാണ്. സ്പ്രിങ്ളർ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും സർക്കാർ റദ്ദാക്കണം. ഡാറ്റ നശിപ്പിച്ച് കളയാൻ കമ്പനിയോട് ആവശ്യപ്പെട്ടു എന്നു സർക്കാർ പറഞ്ഞതിലും ദുരൂഹതയുണ്ട്. ഡാറ്റാ നശിപ്പിച്ചുകളയാൻ ആവശ്യപ്പെട്ടാലും അവർ ശേഖരിച്ച ഡാറ്റാകൾ നഷ്ടപ്പെടുക തന്നെ ചെയ്യും. സ്പ്രിങ്ളറിൽ സത്യം പറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP