Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോഡലിംഗിൽ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭം: 19 കാരിയെ പീഡനത്തിന് ഇരയാക്കി ഓൺലൈൻ സെക്‌സ് റാക്കറ്റിൽ കുടുക്കിയ കേസിലെ മുഖ്യകണ്ണിയായ യുവതി അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത് ആന്ധ്ര സ്വദേശിനി ലക്ഷ്മിയെ; 38 കാരിയെ വലയിലാക്കിയത് വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേ

മോഡലിംഗിൽ അവസരം വാഗ്ദാനം ചെയ്ത് പെൺവാണിഭം: 19 കാരിയെ പീഡനത്തിന് ഇരയാക്കി ഓൺലൈൻ സെക്‌സ് റാക്കറ്റിൽ കുടുക്കിയ കേസിലെ മുഖ്യകണ്ണിയായ യുവതി അറസ്റ്റിൽ; പ്രത്യേക അന്വേഷണ സംഘം വലയിലാക്കിയത് ആന്ധ്ര സ്വദേശിനി ലക്ഷ്മിയെ; 38 കാരിയെ വലയിലാക്കിയത് വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേ

എസ്.രാജീവ്‌

ചാലക്കുടി: മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയത് 19 കാരിയെ പീഡനത്തിരയാക്കുകയും ഓൺ ലൈൻ സെക്‌സ് റാക്കറ്റ് വഴി മറ്റു പലർക്കും കാഴ്ചവയ്ക്കുകയും ചെയ്ത കേസിൽ പ്രധാന കണ്ണിയായ യുവതി പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിൽ. സംസ്ഥാനത്തുടനീളം കണ്ണികളുള്ള വമ്പൻ സെക്‌സ് റാക്കറ്റിലെ പ്രമുഖ കണ്ണിയും ആന്ധ്രാ സ്വദേശിനിയുമായ പ്രഭാവതി എന്ന ലക്ഷ്മി ( 38 ) ആണ് പിടിയിലായത്. പത്രമാധ്യമങ്ങളിൽ നിന്നും അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ മനസിലാക്കിയ ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത് .

ഓൺലൈൻ സെക്‌സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നമ്പർ ശേഖരിച്ച് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ച് നൽകി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തി വന്നിരുന്നത്. കോളേജ് വിദ്യാർത്ഥിനികളും വീട്ടമ്മമാരുമായിരുന്നു സംഘത്തിന്റെ പ്രധാന ഇരകൾ. ഈ കേസിൽ മുൻപ് പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശിയായ സുഷി എന്നയാൾ വഴിയാണ് പെൺകുട്ടി ലക്ഷ്മിയുടെ കെണിയിൽപ്പെടുന്നത്. പിന്നീട് വാട്‌സാപ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ആവശ്യക്കാർക്ക് അയച്ചു കൊടുത്ത് ലക്ഷ്മിയടങ്ങുന്ന സംഘം പെൺകുട്ടിയെ പലർക്കും കാഴ്ച വെയ്ക്കക്കുകയായിരുന്നു.

സംഘത്തിലെ മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്ക് മുങ്ങുകയും വീണ്ടും ഇരിങ്ങാലക്കുടയിലും കൈപ്പമംഗലത്തുമായി ഒളിവിൽ കഴിഞ്ഞ് പെൺവാണിഭം നടത്തവേ ഏതാനും മാസം മുൻപ് പിടിയിലായിരുന്നു. ഇയാളിൽ നിന്നുമാണ് ലക്ഷമി അടങ്ങുന്ന സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ ഡി വൈ എസ്‌പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈഎസ്‌പി സി.ആർ സന്തോഷിന്റേയും നേതൃത്വത്തിൽ എസ് ഐ പി.ഡി അനിൽകുമാർ, എ എസ് ഐ മാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എംമൂസ, സിനിയർ സിപിഒമാരായ വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, മാള സ്റ്റേഷനിലെ എഎസ്‌ഐ തോമസ്, വനിതാ സീനിയർ സിപിഒ ഷീബ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP