Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശൈലജ ടീച്ചറിനെ പോലെ നവീൻ പട്‌നായിക്കിനെയും ബിബിസിയിൽ എടുക്കണം; കോവിഡിന്റെ വ്യാപനത്തെ തടുക്കാൻ ഒഡിഷ സ്വീകരിച്ച റൂട്ട് മാപ്പ് കിറുകൃത്യമെങ്കിലും പൂച്ചെണ്ടുകൾ നൽകാൻ ആരുമില്ല; നിതി ആയോഗിന്റെ ഹെൽത്ത് ഇൻഡക്‌സിലെ മുൻനിരക്കാരിൽ പോലും പെടാത്ത സംസ്ഥാനം കുറവുകൾ കണ്ടറിഞ്ഞ് പെരുമാറി; മറുനാട്ടിൽ നിന്നുവരുന്നവർക്ക് ഹോം ക്വാറന്റൈന് 15,000 രൂപ ഇൻസെന്റീവും മുൻകൂർ പെൻഷനും റേഷനുമടക്കം ഒഡീഷ കാട്ടിയത് മാതൃകാ വഴി

ശൈലജ ടീച്ചറിനെ പോലെ നവീൻ പട്‌നായിക്കിനെയും ബിബിസിയിൽ എടുക്കണം; കോവിഡിന്റെ വ്യാപനത്തെ തടുക്കാൻ ഒഡിഷ സ്വീകരിച്ച റൂട്ട് മാപ്പ് കിറുകൃത്യമെങ്കിലും പൂച്ചെണ്ടുകൾ നൽകാൻ ആരുമില്ല; നിതി ആയോഗിന്റെ ഹെൽത്ത് ഇൻഡക്‌സിലെ മുൻനിരക്കാരിൽ പോലും പെടാത്ത സംസ്ഥാനം കുറവുകൾ കണ്ടറിഞ്ഞ് പെരുമാറി; മറുനാട്ടിൽ നിന്നുവരുന്നവർക്ക് ഹോം ക്വാറന്റൈന് 15,000 രൂപ ഇൻസെന്റീവും മുൻകൂർ പെൻഷനും റേഷനുമടക്കം ഒഡീഷ കാട്ടിയത് മാതൃകാ വഴി

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ: നമ്മുടെ സ്വന്തം ശൈലജ ടീച്ചറിനെ ബിബിസിയിൽ എടുത്ത വാർത്തയൊക്കെ വായിച്ചല്ലോ, അല്ലങ്കിൽ കണ്ടല്ലോ. മാഹിക്ക് പകരം ഗോവയുടെ പേര് തെറ്റി പറഞ്ഞതിന് പ്രമോദ് സാവന്ത് വഴക്കുണ്ടാക്കുകയും ടീച്ചർ അതുതിരുത്തി പറയുകയും ചെയ്തു. ഗോവ മുഖ്യമന്ത്രിക്ക് ദേഷ്യം വരാൻ കാരണം വേറൊന്നുമല്ല. ഇന്നലെ വരെ അവിടെ 50 കോവിഡ് ബാധിതരെയുള്ളു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളം പോലെയോ, ഗോവ പോലെയോ അധികം ആരും ശ്രദ്ധിക്കാത്ത സംസ്ഥാനമുണ്ട്. അവിടെ ഇപ്പോൾ ഉംപുൻ താണ്ഡവമാണ്. എന്നാൽ, കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ നവീൻ പട്‌നായിക്കും കൂട്ടരും കാട്ടിയ ശുഷ്‌ക്കാന്തി അറിയേണ്ടതാണ്. ദി വയറിൽ അൻഷുമൻ ശർമയും, ഡോ.അസിത് മൊഹന്തിയും ചേർന്നെഴുതിയ ലേഖനത്തിൽ ആ പരിശ്രമം വിശദമായി പറയുന്നു.

മാർച്ച് 8 നാണ് ഒഡിഷ സർക്കാർ കോവിഡിന്റെ വരവിനെ കുറിച്ച് നാട്ടുകാരെ അലേർട്ട് ചെയ്തത്. അന്നുതന്നെയാണ് സംസ്ഥാനത്ത് വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരനെ വിമാനത്താവളത്തിൽ ആദ്യമായി സ്‌ക്രീൻ ചെയ്തത്. രണ്ടുദിവസത്തിന് ശേഷം കോവിഡിനെ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ദുരന്തനിവാരണ നിയമവും പകർച്ച വ്യാധി നിയമവും ഒക്കെ ആവശ്യം പോലെ പ്രയോഗിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അടുത്ത ദിവസം മാസ്‌കുകളും, ഗ്ലൗസുകളും സാനിറ്റൈസറുകളും അവശ്യ സാധനങ്ങളായി പ്രഖ്യാപിച്ചു. മറ്റുസംസ്ഥാനങ്ങളിൽ നിന്ന് ഒഡീഷയിലേക്ക് വരുന്നവരുടെ ഡാറ്റാബാസും തയ്യാർ. മടങ്ങി വന്ന സ്വയം ഹോം ക്വാറന്റൈനിൽ പോയവർക്ക് 15,000 രൂപ ഇൻസെന്റീവും പ്രഖ്യാപിച്ചു.

ഇടയ്ക്ക് കേരളത്തിലേക്ക് ഒന്നുവന്നാൽ എന്നാണ് ശൈലജ ടീച്ചർ കോവിഡിനെ കുറിച്ച് അറിഞ്ഞത്. ഒരു അഭിമുഖത്തിൽ മന്ത്രി പറഞ്ഞത് ഇങ്ങനെ:'ജനുവരി 20 നാണ് ഓൺലൈനിൽ ആ വാർത്ത വായിച്ചത്. ചൈനയിൽ അപകടകാരിയായ പുതിയ വൈറസ് പരക്കുന്നു. ഉടൻ തന്റെ കീഴിലുള്ള ആരോഗ്യ വിദഗ്ധയെ ഫോൺചെയ്ത് ചോദിച്ചു:'അത് ഇവിടേക്കും വരുമോ? തീർച്ചയായും മാഡം എന്നായിരുന്നു മറുപടി. അപ്പോൾ മുതൽ തുടങ്ങിയ പ്രയത്നം ഇപ്പോഴും തുടരുന്നു.

ചൈനയിലെ പുതിയ വൈറസിനെ കുറിച്ച് വായിച്ചതിന്റെ മൂന്നാം നാളിനും കേരളത്തിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നതിനും ഇടയിൽ ശൈലജ ടീച്ചർ തന്റെ് റാപ്പിഡ് റസ്പോൺസ് ടീമിന്റെ യോഗം വിളിച്ചു. അടുത്ത ദിവസം, ജനുവരി 24 ന് ടീം ഒരു കൺട്രോൾ റൂം സെറ്റ് ചെയ്തു. 14 ജില്ലകളിലും മെഡിക്കൽ ഓഫീസർമാർക്ക് സമാനരീതിയിൽ കൺട്രോൾ റൂമുകൾ സ്ഥാപിക്കാൻ നിർദ്ദേശവും നൽകി. ജനുവരി 27 ന് ആദ്യ കേസ് വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് കണ്ടുപിടിക്കുമ്പോഴേക്കും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോളിൽ നിഷ്‌കർഷിക്കുന്ന ടെസ്റ്റ്, സമ്പർക്ക പട്ടിക തയ്യാറാക്കൽ, ക്വാറന്റൈൻ, പിന്തുണ ഇതിനെല്ലാമുള്ള തയ്യാറെടുപ്പുകൾ ആയിരുന്നു.

ഒഡീഷയിലേക്ക് തിരിച്ചുവന്നാൽ മാർച്ച് പകുതിയായപ്പോഴേക്കും മുഖ്യമന്ത്രി നവീൻ പട്‌നായിക് നാടിനെ അഭിസംബോധന ചെയ്ത് ഒരു 6 മാസത്തേക്കുള്ള തയ്യാറെടുപ്പിനും ജാഗ്രതയ്ക്കും തയ്യാറായിരിക്കാൻ ആഹ്വാനം ചെയ്തു. ആ സമയത്ത് സംസ്ഥാനത്തെ കേസുകൾ പൂജ്യം. മാർച്ച് 16 നാണ് ആദ്യ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തത്.

മികച്ച പൊതുജനാരോഗ്യത്തിന് ആരും മാർക്ക് കൊടുത്തില്ല

അതെ, രാജ്യത്ത് മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒഡീഷയെ ഉൾപ്പെടുത്തിയിട്ടില്ല. നിതി ആയോഗിന്റെ 2019 ലെ ഹെൽത്ത് ഇൻഡക്‌സിൽ 10 മുൻനിര സംസ്ഥാനങ്ങളിലും ഒഡിഷയില്ല. കേരളമാണ് ഈ പട്ടികയിൽ ഒന്നാമത്. അതിൽ ആരും അത്ഭുതം കാണുന്നുമില്ല.

ഏതായാലും ഏപ്രിൽ 25 ആയപ്പോഴേക്കും രാജ്യത്ത് കോവിഡ് കേസുകൾ 26,283 ആയപ്പോൾ, ഒഡിഷയിൽ ഇരട്ടയക്കമായിരുന്നു. 94 കേസുകൾ. ഏപ്രിൽ 30 ന് രാജ്യത്ത് 33,067 കേസുകളായി ഉയർന്നപ്പോൾ സംസ്ഥാനത്ത് 142 കേസുകളും. മികച്ച പൊതുജനാരോഗ്യ സംവിധാനമില്ലാത്ത ഒഡിഷ ഇത് എങ്ങനെ സാധിച്ചെടുത്തു എന്നതാണ് ചോദ്യം.

ദീർഘവീക്ഷണത്തോടെ ചുവടുകൾ

കോവിഡിന്റെ വ്യാപനം തടയുന്നതിലെ ദ്രുതപ്രതികരണം. അതൊന്നുവേറിട്ടത് തന്നെയായിരുന്നു. വ്യാപകമായ ടെസ്റ്റിങ്, മികച്ച വിഭവ വിതരണം. ദ്രുതഗതിയിൽ ഉള്ള പൊതു-സ്വകാര്യ പങ്കാളിത്തം, അടിസ്ഥാന സൗകര്യ വികസനം. ആരോഗ്യസംരക്ഷണരംഗത്തെ മനുഷ്യവിഭവ ശേഷി വർദ്ധന, പരിശോധിക്കാൻ തയ്യാറാകുന്ന പൗരന്മാർക്ക് ആനുകൂല്യങ്ങൾ.-ഇതൊക്കെ നിർണായകമായി. കുറഞ്ഞ പോസിറ്റീവ് കേസുകൾ, കുറഞ്ഞ മരണനിരക്ക്. വേഗത്തിലുള്ള രോഗമുക്തി, ആശുപത്രി ഡിസ്ചാർജ് അനുപാതം-ഇതെല്ലാം മികച്ച കോവിഡ് മാനേജ്‌മെന്റ് തന്ത്രത്തെ സൂചിപ്പിക്കുന്നു.

വിഭവസമാഹരണവും വികേന്ദ്രീകൃത വിതരണ സംവിധാനവും

ആറ മാസത്തേക്ക് തയ്യാറെടുക്കാനാണ് നവീൻ പട്‌നായിക് ആഹ്വാനം ചെയ്തത്. പ്രതിസന്ധിയെ നേരിടാൻ ജനങ്ങളെ സജ്ജരാക്കുകായിരുന്നു അദ്ദേഹം. ഏകദേശം 48 ലക്ഷം പെൻഷൻകാർക്ക് അടുത്ത നാല് മാസത്തേക്ക് മുൻകൂർ പെൻഷൻ അനുവദിച്ചു. 82 റേഷൻ കാർഡ് ഉടമകൾക്ക് മൂന്നുമാസേേത്തക്ക് മുൻകൂർ റേഷൻ. വിദ്യാർത്ഥികൾക്ക് മൂന്നുമാസത്തേക്ക് പ്രീമെട്രിക്കുലേഷൻ സ്‌കോളർഷിപ്പുകൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വിശ്വാസത്തിൽ എടുത്തതാണ് മറ്റൊരു വിജയം. ഒതാൽക്കാലിക മെഡിക്കൽ ക്യാമ്പുകൾ രൂപീകരിക്കാൻ ഓരോ പഞ്ചായത്തിനും അഞ്ചുലക്ഷം രൂപ നൽകിയ ഏപ്രിലോടെ, 14, 7276 താൽക്കാലിക മെഡിക്കൽ ക്യാമ്പുകൾ. പിന്നീട് പഞ്ചായത്തുകൾ തോറും വിശദമായ ബോധവത്കരണം.

ആരോഗ്യപ്രവർത്തകർക്ക് ഓൺലൈൻ പരിശീലന പരിപാടികൾ, ഒഡീഷയിൽ ഉടനീളം ഏപ്രിൽ 24 ഓടെ 31 കൊറോണ വൈറസ് ആശുപത്രികൾ, സ്വകാര്യ മേഖലയടക്കം സർക്കാരിതര ആശുപത്രികളുമായുളേള സഹകരണം, അതുവഴി 1500 അധികം ബെഡ്ഡുകൾ അങ്ങനെ എല്ലാം വളരെ പ്ലാൻഡായി നീങ്ങി.

കുറഞ്ഞ ടെസ്റ്റുകളല്ല കുറഞ്ഞ കേസുകൾക്ക് കാരണം

10 ലക്ഷം ആളുകകൾക്ക് 723 ടെസ്റ്റുകൾ നടത്തി. ദേശീയ ശരാശരി 519 ആയിരിക്കെയാണിത്. പരിശോധിച്ചതിൽ പോസിറ്റീവായ കേസുകളുടെ ശതമാനം 0.4%. ദേശീയ ശരാശരി-3.5 %.

കോവിഡ് നിയന്ത്രണത്തിലെ രഹസ്യം

ഒഡീഷയിൽ കേസുകളുടെ എണ്ണം ഇപ്പോഴും കുത്തനെ ഉയരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ആക്ടീവ് കേസുകളുടെ എണ്ണം രോഗമുക്തി നേടിയവരുടെ ഏണ്ണവും ഒരുപോലെയായി തുടരുന്നു. ഇന്നലത്തെ കണക്കുപ്രകാരം 1052 കേസുകൾ. എന്താണ് ഒഡീഷയിൽ രോഗനിയന്ത്രണത്തിലെ രഹസ്യം എന്ന് കൃത്യമായി പറയാറായിട്ടില്ല. എന്നാൽ, കൃത്യസമയത്തുള്ള അടിസ്ഥാനതലത്തിലെ തയ്യാറെടുപ്പും വികേന്ദ്രീകൃത വിവരപ്രചാരണവും ഫലം ചെയ്തുവെന്ന കാര്യത്തിൽ സംശയമില്ല. കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ ഒഡീഷ തുടരുന്ന തന്ത്രം ശരിയാണ് എന്ന് പറയേണ്ടി വരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP