Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടത് നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങാനായി കടയിൽ നിൽക്കുന്നതിനിടെ; വെടിയുതിർത്തത് മോട്ടോർ സൈക്കിളിലെത്തിയ തീവ്രവാദികൾ; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഇ ത്വയ്ബ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ശ്രീനഗറിലെ സൗരയിൽ ബിഎസ്എഫ് ജവാന്മാർ കൊല്ലപ്പെട്ടത് നോമ്പു തുറക്കുന്നതിനുള്ള ഭക്ഷണം വാങ്ങാനായി കടയിൽ നിൽക്കുന്നതിനിടെയെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കർ ഇ ത്വയ്ബ ഏറ്റെടുത്തതായും ബിഎസ്എഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

സൗരയിൽ പിക്കറ്റ് ഡ്യൂട്ടിയിലായിരുന്ന ഇരുവരും ബുധനാഴ്ച വൈകുന്നേരം നോമ്പുതുറക്കുന്നതിന് സാധനം വാങ്ങാനായി കടയിലെത്തിയിരുന്നു. ഇതിനിടെയാണ് മാർക്കറ്റിലൂടെ മോട്ടോർസൈക്കിളിലെത്തിയ തീവ്രവാദികൾ ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ജവാന്മാരായ ജിയ ഉൾ ഹക്ക്, റാണ മൊണ്ഡാൽ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ തീവ്രവാദികൾ കൈക്കലാക്കി, രക്ഷപ്പെട്ടു.

ബംഗാളിലെ മൂർഷിദാബാദിൽ നിനിന്നുള്ളവരാണ് ഇരുവരും. ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ എയർപോർട്ടുകൾ അടച്ചിട്ടതിനാൽ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാൻ സാധിച്ചിട്ടില്ല ഇതുവരെ. ബിഎസ്എഫിന്റെ 37-ാം ബറ്റാലിയനിൽ നിന്നുള്ളവരാണ് ഇരുവരും. ശ്രീനഗർ ജില്ലാ അതിർത്തിയിൽ ഡ്യൂട്ടിയിലായിരുന്നു ഇരുവരും.

മണിക്കൂറുകൾ നീണ്ട ഉപവാസത്തിനു ശേഷം വെള്ളം പോലും കുടിക്കാൻ സാധിക്കാതെയാണ് ഇരുവരും പോയത്. സഹപ്രവർത്തകരുടെ വിയോഗത്തിൽ ബിഎസ്എഫ് ബറ്റാലിയൻ അനുശോചനം രേഖപ്പെടുത്തുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP