Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുതിർന്ന പൗരന്മാർക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്

സ്വന്തം ലേഖകൻ

കൊച്ചി: ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്കുവേണ്ടി ''ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഈയേഴ്സ് എഫ്ഡി'' എന്ന പേരിൽ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. അഞ്ചു മുതൽ 10 വർഷം വരെ കാലാവധിയിൽ നിക്ഷേപം നടത്താവുന്ന രണ്ടു കോടി രൂപ വരെയുള്ള നിക്ഷേപത്തിന് 6.55 ശതമാനമാണ് പലിശനിരക്ക്.

സാധാരണ നിക്ഷേപത്തെ അപേക്ഷിച്ച് 0.8 ശതമാനം അധികം പലിശയാണ് ഈ പ്രത്യേക ഡിപ്പോസിറ്റിനുള്ളത്. ഇപ്പോൾ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ 0.3 ശതമാനം കൂടുതലാണിതിന്. 2020 മെയ്‌ മുതൽ അടുത്ത് സെപ്റ്റംബർ 30 വരെയാണ് നിക്ഷേപത്തിനായി ഈ പദ്ധതി തുറന്നുകൊടുത്തിട്ടുള്ളത്. ഈ കാലയളവിലെ പുതിയ നിക്ഷേപത്തിനും പുതുക്കുന്ന നിക്ഷേപത്തിനും ഈ പലിശ നിരക്ക് ലഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് ലയബിലിറ്റീസ് ഗ്രൂപ്പ് ഹെഡ് പ്രണവ് മിശ്ര അറിയിച്ചു.

ഇടപാടുകാരന് അത്യാവശ്യമുണ്ടായാൽ എഫ്ഡിയുടേയും പലിശയുടേയും 90 ശതമാനം വരെ വായ്പ അനുവദിക്കും. ഡിപ്പോസിറ്റ് നിലനിർത്തുകയും ചെയ്യാം. എഫ്ഡിയുടെ പിൻബലത്തിൽ ഇടപാടുകാരൻ ക്രെഡിറ്റ് കാർഡിന് അപേക്ഷ നൽകാം.

ബാങ്കിന്റെ ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എഫ്ഡ് തുറക്കാം. ശാഖകൾ സന്ദർശിച്ചും എഫ്ഡി ആരംഭിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP