Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ

ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ലോക് ഡൗൺ കാലത്തെ അവിഹിത ബന്ധങ്ങളുടെ കഥകൾ ഇടയ്ക്കിടെ പുറത്തുവന്നിരുന്നു. ലോക് ഡൗണിൽ കുടുങ്ങിയ ബാല്യകാല സുഹൃത്തിനെ വീട്ടിൽ വിളിച്ചുകയറ്റിയ ഭർത്താവിന് ഭാര്യയെയും കൊണ്ട് സുഹൃത്ത് മുങ്ങിയ കഥയാണ് കേൾക്കേണ്ടി വന്നത്. മൂവാറ്റുപുഴയിലെ സംഭവത്തിൽ ഭർത്താവിന് ഭാര്യയെ മാത്രമല്ല, തന്റെ കാറും, സമ്പാദിച്ച് വച്ച സ്വർണാഭരണങ്ങളും ഒക്കെ നഷ്ടമായി. എന്നാൽ, ഇടുക്കിയിലെ ഒരു പള്ളിവികാരിയുടെ കഥ വ്യത്യസ്തമാണ്. ഇടവകയിലെ വീട്ടമ്മയെ പാട്ടിലാക്കി പ്രണയലീലകൾക്ക് ശേഷം ദൃശ്യങ്ങളും പകർത്തിയ വികാരിയുടെ ദൃശ്യങ്ങളും വീഡിയോകളു സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ. കുറച്ചു മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവം വാർത്തകയാകുന്ന് ലോക്ക് ഡൗൺ കാലത്താണെന്ന് മാത്രം

പീഡന ദൃശ്യങ്ങൾ പുറത്തായതോടെ നാടുവിട്ടു മുങ്ങിയ വികാരി ഇപ്പോൾ മറ്റൊരിടത്ത് വിശ്രമത്തിലാണ്. ഹൈറേഞ്ചിലെ ഒരു ഫൊറോന പള്ളിയിലെ വികാരിയാണ് കഥാനായകൻ. തന്റെ ജോലിക്ക് നിരക്കാത്ത വിധം അദ്ദേഹം പ്രവർത്തിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. പള്ളിമേട അദ്ദേഹം തന്റെ പ്രണയലീലകൾക്ക് വേദിയാക്കിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പള്ളിയുടെ ഒരു സ്ഥാപനത്തിലെ ഓഫീസ് സ്റ്റാഫിനോട് വികാരിക്ക് വല്ലാത്ത പ്രണയ തോന്നുകയായിരുന്നു.

ജ്ഞാനിയും നീണ്ട ബിരുദപട്ടികയുമുള്ള വികാരിയുടെ അടുത്ത് വീട്ടമ്മ വരിക പതിവായിരുന്നു. എന്തെങ്കിലും സംശയം തീർക്കാൻ പോയതാകുമെന്നാണ് എല്ലാവരും കരുതിയത്. ആരും സംശയിച്ചുമില്ല. എന്നാൽ, സംഗതി അങ്ങനെ അല്ലായിരുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോകളും മറ്റും തെളിയിക്കുന്നത്. അതേസമയം വീട്ടമ്മയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ മൊബൈലിൽ സൂക്ഷിച്ചതാണ് അച്ചന് പണി കിട്ടാൻ ഇടയാക്കിയത്. ഫോൺ നന്നാക്കാൻ മൊബൈൽ ഷോപ്പിൽ കൊണ്ടു പോയി കൊടുത്തതോടെ ദൃശ്യങ്ങൾ ലീക്കാകുകയായിരുന്നു.

ഈ ദൃശ്യങ്ങൾ വാട്‌സ് ആപ്പിൽ പ്രചരിക്കുകയും ചെയ്തു. സംഭവം തെളിവു സഹിതം പുറത്തുവന്നതോടെ വിശ്വാസികൾ രൂപതാ നേതൃത്വത്തെ അറിയിക്കുകയും രൂപതയുടെ അന്വേഷണത്തിൽ സത്യാവസ്ഥ ബോധ്യപ്പെടുകയും ചെയ്തതോടെ അച്ചടക്ക നടപടിയിലേക്ക് കടക്കുകയായിരുന്നു. രൂപതയിൽ നിർണായക പദവികൾ വഹിച്ച വികാരിയെ രക്ഷപ്പെടുത്താൻ പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. കുടുംബവും കുട്ടികളുമുള്ള വീട്ടമ്മയായതിനാൽ ഉചിതമായ തീരുമാനം സഭാധികാരികൾ എടുക്കട്ടെ എന്ന നിലപാടിലാണ് നാട്ടുകാർ.

ഏതായാലും വികാരിക്ക് ഒടുവിൽ പണി കിട്ടി. പള്ളിയുടെ അവിഹിതം നാട്ടിൽ പാട്ടായതോടെ രൂപത അധികൃതർ അദ്ദേഹത്തെ ചുമതലയിൽ നിന്നും നീക്കിയതായാണ് റിപ്പോർട്ട്. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയിൽ കണ്ണു ചികിത്സ നടത്തി. ഇപ്പോൾ മലയാറ്റൂരിൽ ഒരു ആശ്രമത്തിൽ കയറിപ്പറ്റിയതായാണ് വിവരം. ഏതായാലും ഇനി ഹൈറേഞ്ചിൽ വികാരിമാരെ നിയമിക്കുമ്പോൾ നോക്കിയും കണ്ടും വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP