Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ എംഎ‍ൽഎ ജോസഫ് വാഴക്കന്റെ റെയിൻബോ പദ്ധതിക്ക് ഖത്തർ ടെക് കമ്പനിയുടെ കൈത്താങ്ങ്

മുൻ എംഎ‍ൽഎ ജോസഫ് വാഴക്കന്റെ റെയിൻബോ പദ്ധതിക്ക് ഖത്തർ ടെക് കമ്പനിയുടെ കൈത്താങ്ങ്

സ്വന്തം ലേഖകൻ

ദോഹ : മുൻ മൂവാറ്റുപുഴ എംഎ‍ൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ ജോസഫ് വാഴക്കൻ രൂപീകരിച്ച റെയിൻബോ പദ്ധതിക്ക് ഖത്തറിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ഖത്തർ ടെക് കമ്പനിയുടെ കൈതാങ്ങ്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പുരോഗതിക്ക് വേണ്ടി ജോസഫ് വാഴക്കൻ രൂപീകരിച്ച പദ്ധതിയാണ് റെയിൻബോ. ഖത്തർ ടെക് കമ്പനി മാനേജിങ് ഡയറക്ടർ ജെബി കെ ജോണിന്റെ പിതാവിന്റെയും മാതാവിന്റെയും സ്മരണാർത്ഥം രൂപീകരിച്ച കോൽകുന്നേൽ കെ.പി ജോൺ - ചിന്നമ്മ ജോൺ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് സഹായം എത്തിക്കുന്നത്.

മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ നിർധനരായ രോഗികൾക്ക് മരുന്നുകളും ധനസഹായം നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഖത്തർ ടെക് പ്രതിനിധി എൽദോസ് ജെബി നിർവ്വഹിച്ചു.

രോഗികൾക്ക് മരുന്നും ഭക്ഷ്യധാന്യകിറ്റുകളും ജോസഫ് വാഴക്കന്റെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ഉല്ലാസ് തോമസ്, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ ശ്രീകുമാർ, യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം സെക്രട്ടറി ഷൈജു പി.എസ്, ഷാജി പുളിക്കത്തടത്തിൽ, മുൻ ആരക്കുഴ പഞ്ചായത്ത് മെമ്പർ, എൽദോസ് ബാബു എന്നിവർ നേതൃത്വം നൽകി.

ലോകത്തിന് മാതൃകയായിതീരുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായ ഖത്തർ ടെക് വിവിധ സർക്കാർ ഏജൻസികളുമായി ചേർന്ന് സന്നദ്ധപ്രവർത്തകർ എന്നിവരുമായി സഹകരിച്ച് നിസ്തുലമായ സേവനങ്ങളാണ് നടത്തി വരുന്നത്.

പാലാ, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, തലശ്ശേരി നിയോജക മണ്ഡലങ്ങളിലായി ആയിരക്കണക്കിന് കിലോ അരിയും ഭക്ഷ്യധാന്യകിറ്റുകളും പലവ്യഞ്ജനങ്ങളും ഖത്തർ ടെക് ഇതിനോടകം വിതരണം ചെയ്ത് കഴിഞ്ഞു.

കൂത്താട്ട്കുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ലോക്ഡൗൺ ദുരിതത്തിലായ 32 എംപാനൽ ജീവനക്കാർക്ക് ഭക്ഷ്യധാന്യകിറ്റും, മാറാടി പഞ്ചായത്തിലെ കാൻസർ, കിഡ്നി രോഗികളായ നൂറിലേറെ പേർക്ക് ആവശ്യമായ മരുന്നുകളും, മണ്ണത്തുർ ആയുർവേദ ഹോസ്പിറ്റലിലേക്ക് ഡോക്ടേഴ്സിനും മറ്റു ഹോസ്പിറ്റൽ സ്റ്റാഫുകൾക്കും മുഴുവൻ രോഗികൾക്കും വേണ്ടുന്ന മാസ്‌ക്കുകളും, ഹാന്റ് സാനിറ്റൈസറുകളും എന്നിവ വിതരണം ചെയ്ത ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഹൈജീൻ പ്രൊഡക്റ്റ്സിന്റെ ഷീ ബ്രാൻഡ് സാനിറ്ററി നാപ്കിനുകൾ തിരുമാറാടി പഞ്ചായത്തിലെ കൗമരക്കാരായ പെൺകുട്ടികൾക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനും ഗ്രൂപ്പിനായി.

ഖത്തർ ടെക് ഗ്രൂപ്പിന്റെ പ്രഖ്യാപിത നയങ്ങളായ സാഹോദര്യത്തിലും മാനവികതയിലും പരസ്പര സഹകരണത്തിലും അടിയുറച്ച് നിന്നുകൊണ്ട് തുടർന്നും അവനധിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP