Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നേപ്പാളിൽ ആറ് മണിക്കൂറിനിടെ രണ്ട് ഭൂചലനങ്ങൾ; ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ

നേപ്പാളിൽ ആറ് മണിക്കൂറിനിടെ രണ്ട് ഭൂചലനങ്ങൾ; ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കാഠ്മണ്ഡു: നേപ്പാളിൽ ആറ് മണിക്കൂറിനിടെ രണ്ട് ഭൂചലനങ്ങൾ. ഇടത്തരം തീവ്രത അനുഭവപ്പെട്ട ചലനങ്ങളാണ് ഉണ്ടായതെന്ന് നാഷണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ചലനങ്ങളെ തുടർന്ന് ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് പുലർച്ചെ 2.45 ഓടെ പടിഞ്ഞാറൻ നേപ്പാളിലെ ദർച്ചുല ജില്ലയിലാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3 രേഖപ്പെടുത്തി. തുടർന്ന് രാവിലെ 8.14 ഓടെ കാഠ്മണ്ഡുവിൽ നിന്നും കിഴക്ക് 15 കിലോമീറ്റർ അകലെയുള്ള ഭക്താപ്പൂർ ജില്ലയിൽ റിക്ടർ സ്കെയിൽ 3.4 രേഖപ്പെടുത്തിയ ചലനവുമുണ്ടായി. ഭക്താപ്പൂരിൽ അനന്തലിംഗേശ്വർ മേഖലയായിരുന്ന ചലനത്തിന്റെ പ്രഭവ കേന്ദ്രം. കാഠ്മണ്ഡു നഗരത്തിനും സമീപ പ്രദേശങ്ങളിലും നേരിയ തോതിൽ ഭൂചലനങ്ങളുടെ പ്രകമ്പനം അനുഭവപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP