Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം തിരുത്താതെ കേന്ദ്രം; സർവീസുകൾ കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിൽ; അമിതമായ നിരക്ക് ഈടാക്കാൻ വിമാനക്കമ്പനികളെ അനുവദിക്കില്ല; യാത്രക്കാർക്കായി പ്രത്യേക മാർ​ഗ നിർദ്ദേശങ്ങളും; മാരക വൈറസിനെ അതിജീവിച്ച് ആകാശ പാതകൾ സജീവമാക്കാൻ തയ്യാറായി ഇന്ത്യ

കോവിഡ് വ്യാപനത്തിൽ വർധനവ് രേഖപ്പെടുത്തുമ്പോഴും ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം തിരുത്താതെ കേന്ദ്രം; സർവീസുകൾ കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിൽ; അമിതമായ നിരക്ക് ഈടാക്കാൻ വിമാനക്കമ്പനികളെ അനുവദിക്കില്ല; യാത്രക്കാർക്കായി പ്രത്യേക മാർ​ഗ നിർദ്ദേശങ്ങളും; മാരക വൈറസിനെ അതിജീവിച്ച് ആകാശ പാതകൾ സജീവമാക്കാൻ തയ്യാറായി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് മഹാമരിയെ വരുതിയിലാക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും ലോക് ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ പിൻവലിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രം. ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനുള്ള മുൻ തീരുമാനം കർശന വ്യവസ്ഥകളോടെ തന്നെ നടപ്പാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ഇതിനായി കർശന നിബന്ധനകളടങ്ങിയ മാർ​ഗ നിർദ്ദേശവും വ്യോമയാന മന്ത്രാലയം പുറത്തിറക്കി. യാത്രാക്കൂലി മുതൽ യാത്രക്കാരുടെ ആരോ​ഗ്യ സ്ഥിതി വരെ കേന്ദ്ര സർക്കാരിന്റെ കർശന നിരീക്ഷണത്തിലായിരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ന്യൂഡൽഹി∙ യാത്രാ നിരക്ക് സർക്കാർ തീരുമാനിക്കുമെന്നാണ് സൂചന. ഓരോ റൂട്ടിലേയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് കേന്ദ്രസർക്കാർ നിർദ്ദേശിക്കുമെന്നാണ് വ്യോമയാനമന്ത്രാലയം പുറത്തുവിട്ട മാർഗനിർദ്ദേശത്തിൽ പറയുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ നിരക്ക് അംഗീകരിച്ചു സർവീസ് നടത്താൻ വിമാനക്കമ്പനികൾ തയാറാകണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. മുംബൈ-ഡൽഹി വിമാനനിരക്ക് 3500 രൂപയ്ക്കും 10,000 രൂപയ്ക്കും ഇടയിലായിരിക്കും നിർദ്ദേശിക്കുകയെന്നും സൂചനയുണ്ട്. യാത്രാ സമയവും റൂട്ടിന്റെ പ്രത്യേകതയും കണക്കിലെടുത്താവും നിരക്കു നിശ്ചയിക്കുക. നിയന്ത്രിത നിരക്ക് എത്ര നാളത്തേക്കു തുടരുമെന്നു മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

ഓരോ സെക്ടറിലേക്കും ഉള്ള കുറഞ്ഞതും കൂടിയതും ആയ ടിക്കറ്റ് നിരക്കുകൾ വ്യോമയാന മന്ത്രാലയം നിശ്ചയിക്കും. അതിൽക്കവിഞ്ഞ നിരക്ക് വിമാനക്കമ്പനികൾ ഈടാക്കാൻ പാടില്ലെന്നും വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ യാത്രക്കാരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്പ് നിർബന്ധമായും ഉണ്ടായിരിക്കണമെന്നതുൾപ്പടെയുള്ള മാർഗ നിർദ്ദേശങ്ങൾ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ചിരുന്നു.

ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറൻറീൻ ആവശ്യമില്ലെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. വിമാനയാത്രക്ക് ശേഷം ക്വാറൻറീൻ അപ്രായോഗികമാണ്. രോഗമില്ലെന്ന് ഉറപ്പ് വരുത്തിയവരെയാണ് വിമാനയാത്രക്ക് അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവീസ് തുടങ്ങാൻ തീരുമാനിച്ചത്. സംസ്ഥാനങ്ങളുമായും ഇക്കാര്യത്തിൽ ചർച്ച നടത്തി.

ആദ്യഘട്ടത്തിൽ മൂന്നിലൊന്ന് സർവീസുകൾ തുടങ്ങും. ബോർഡിങ് പാസടക്കം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. കൗണ്ടർ ചെക്കിൻ ഉണ്ടാകുകയില്ല. പകരം വെബ് ചെക്കിംഗിലൂടെ ആളുകളെ കടത്തിവിടും. ഏഴ് സെക്ഷനുകളായി തിരിച്ചാകും സർവീസ് ഉണ്ടാകുക. 40 മിനിട്ട് മുതൽ മൂന്നര മണിക്കൂർ വരെയുള്ള യാത്ര സമയത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസുകൾ തീരുമാനിച്ചിരിക്കുന്നത്.

ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർ കോവിഡ് കണ്ടൈന്മെന്റ് സോണുകളിലല്ല താമസിക്കുന്നതെന്ന സത്യവാങ്മൂലം നൽകണം. സത്യവാങ്മൂലം നൽകുന്നവർക്ക് മാത്രമേ ബോർഡിങ് പാസ് നൽകുകയുള്ളൂവെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം മാർഗരേഖ പുറത്തിറക്കി. പനി, ചുമ, ശ്വാസതടസ്സം എന്നിവ അനുഭപ്പെടുന്നില്ല, ക്വാറന്റീനിൽ ആയിരുന്നില്ല, കഴിഞ്ഞ രണ്ടു മാസത്തിന് ഇടയിൽ കോവിഡ് പോസറ്റീവ് ആയിട്ടില്ല എന്നാണ് സത്യവാങ്മൂലം നൽകേണ്ടത്.

ഏതു സംസ്ഥാനത്തേക്കാണോ പോകുന്നത് ആ സംസ്ഥാനത്തെ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചോളാമെന്നും യാത്രക്കാർ സത്യവാങ്മൂലം നൽകണം. തെറ്റായ വിവരങ്ങൾ നൽകി വിമാനയാത്ര നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ എന്നിവർ യാത്ര ഒഴിവാക്കണമെന്നും മന്ത്രാലയം പുറത്ത് ഇറക്കിയ മാർഗരേഖയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാർക്ക് ബോർഡിങ് ഗേറ്റിന് സമീപത്തുവെച്ച് വിമാനകമ്പനികൾ സുരക്ഷാ കിറ്റുകൾ നൽകും. ബോർഡിങ് ഗേറ്റിലേക്ക് പോകുന്നതിന് മുമ്പ് യാത്രക്കാർ മുഖാവരണം, ഗ്ലൗസ് എന്നിവ ധരിക്കണം. കൈ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കണം. വിമാനത്തിന് ഉള്ളിൽ ഭക്ഷണം വിൽക്കില്ല. എന്നാൽ കുടിവെള്ളം ലഭ്യമാക്കും. വിമാനത്തിന് ഉള്ളിൽ സാധനങ്ങൾ വിൽക്കാനും വിമാന കമ്പനികൾക്ക് അനുമതി ഉണ്ടാകില്ല.

ആഭ്യന്തര വിമാന സർവിസുകളിൽ യാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ പുറത്തിറക്കി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ് യാത്രക്കാർ തെർമൽ സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. എന്നാൽ, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആപ് നിർബന്ധമില്ല.

നിർദ്ദേശങ്ങൾ:

*വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പേ യാത്രക്കാർ വിമാനത്താവളത്തിൽ എത്തണം.
*എല്ലാ യാത്രക്കാരും മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം
*എല്ലാവരും തെർമൽ സ്‌ക്രീനിങ്ങിന് വിധേയരാകണം.
*14 വയസിൽ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധമാണ്.
*മൊബൈലിൽ ആപ്പിന്റെ പച്ച സിഗ്‌നൽ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
*ട്രോളികൾ അനുവദിക്കില്ല. എന്നാൽ അനിവാര്യസാഹചര്യങ്ങളിൽ അണുവിമുക്തമാക്കിയ ട്രോളികൾ അനുവദനീയമാണ്.
*യാത്രക്കാർക്കും എയർലൈൻസ് ജീവനക്കാർക്കും സർക്കാർ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തും.

കഴിഞ്ഞദിവസമാണ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര വിമാന സർവിസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയത്. ലോക്ഡൗണിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലാണ് വിമാന സർവിസുകൾ നിർത്തിവെച്ചത്.
ടിക്കറ്റ് നിരക്കിൽ വർധനവില്ലാത്തപക്ഷം യാത്രക്കാർ വിമാനത്തിൽ അകലം പാലിച്ച് ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കിൽ നിരക്കിൽ 33 ശതമാനം വർധനവ് ഏർപ്പെടുത്തേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP