Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശത്ത് ജോലി വാങ്ങി കൊടുത്തത് ഭർത്താവ്; ജോലിയും നല്ലനിലയിൽ വരുമാനം വന്നതോടെ ഭർത്താവിനെ അവഗണിക്കാൻ ഒന്നും രണ്ടു പറഞ്ഞ് വഴക്കായി; പകപോക്കാനായി കെട്ടിച്ചമച്ചത് പോക്‌സോ കേസ്; ഇരട്ടപെൺകുട്ടികളിൽ ഒരാളെ പിതാവ് പീഡിപ്പിച്ചെന്ന കേസിൽ വസ്തുത തിരഞ്ഞപ്പോൾ തെളിഞ്ഞത് നിയമത്തിന്റെ ദുർവിനിയോഗം; കള്ളപ്പരാതിക്ക് ചുക്കാൻ പിടിച്ച മാതാവിനെതിരെ കേസെടുത്തു പൊലീസ്; പന്തളം സ്വദേശിനിക്കെതിരെ എഫ്‌ഐആർ ഇട്ടത് കോടതി നിർദ്ദേശപ്രകാരം: കേസ് എടുക്കാൻ വൈകിയത് മൂന്നുമാസം

വിദേശത്ത് ജോലി വാങ്ങി കൊടുത്തത് ഭർത്താവ്; ജോലിയും നല്ലനിലയിൽ വരുമാനം വന്നതോടെ ഭർത്താവിനെ അവഗണിക്കാൻ ഒന്നും രണ്ടു പറഞ്ഞ് വഴക്കായി; പകപോക്കാനായി കെട്ടിച്ചമച്ചത് പോക്‌സോ കേസ്; ഇരട്ടപെൺകുട്ടികളിൽ ഒരാളെ പിതാവ് പീഡിപ്പിച്ചെന്ന കേസിൽ വസ്തുത തിരഞ്ഞപ്പോൾ തെളിഞ്ഞത് നിയമത്തിന്റെ ദുർവിനിയോഗം; കള്ളപ്പരാതിക്ക് ചുക്കാൻ പിടിച്ച മാതാവിനെതിരെ കേസെടുത്തു പൊലീസ്; പന്തളം സ്വദേശിനിക്കെതിരെ എഫ്‌ഐആർ ഇട്ടത് കോടതി നിർദ്ദേശപ്രകാരം: കേസ് എടുക്കാൻ വൈകിയത് മൂന്നുമാസം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പിതാവിനെയും സ്വന്തം സഹോദരന്റെ ശത്രുവിനെയും പോക്സോ കേസിൽ കുടുക്കാൻ സ്വന്തം ഇരട്ടപെൺകുട്ടികളിൽ ഒരാളെ കരുവാക്കിയ മാതാവിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പന്തളം സ്വദേശിനിക്കെതിരെയാണ് പൊലീസ് ഇൻസ്പെക്ടർ കേസ് രജിസ്റ്റർ ചെയ്ത്. പത്തനംതിട്ട പോക്സോ കോടതിയുടെ നിർദ്ദേശപ്രകാരമാണ് പോക്സോ നിയമം ദുരുപയോഗം ചെയ്തതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരിയിലാണ് കോടതി കേസ് വെറുതേ വിട്ടത്.

ഒരു മാസത്തിനകം കേസ് രജിസ്റ്റർ ചെയ്ത് മാതാവിനെതിരേ അന്വേഷണം നടത്താനായിരുന്നു കോടതി ഉത്തരവ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കേസ് എടുക്കുന്നത് വൈകുകയായിരുന്നു. സ്വന്തം ഇരട്ട പെൺമക്കളിൽ ഒരാളെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ നൽകിയ കേസ് കോടതി തള്ളിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ കോടതി മാതാവിനെതിരേ പോക്സോ നിയമം ദുർവിനിയോഗം ചെയ്തതിന് കേസ് എടുക്കാനും ഉത്തരവിട്ടു. പിതാവിനെതിരായ പീഡന പരാതിയിൽ മാതാവിന്റെ സഹോദരന്റെ ശത്രുവായ യുവാവിനെ കൂടി പ്രതിയാക്കാനും ഈ സ്ത്രീ മറന്നില്ല. പിതാവിനൊപ്പം കൂട്ടുപ്രതിയായ യുവാവിന്റെ കുടുംബവും ഇതു മൂലം തകർന്നു. ഭാര്യയും രണ്ടു പെൺമക്കളും അയാളെ ഉപേക്ഷിച്ചു പോവുകയും ചെയ്തു. പിതാവിനോടുള്ള പക പോക്കാൻ വേണ്ടി മാതാവ് കെട്ടിച്ചമച്ച ആ കേസിനെ പറ്റി പ്രതിഭാഗം വക്കീൽ പങ്കു വച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.

വിദേശത്ത് നഴ്സാണ് മാതാവ്. വിവാഹശേഷം ഭർത്താവ് തന്നെയാണ് പൂണെയിൽ അയച്ച് പ്രവൃത്തി പരിചയം ഉണ്ടാക്കി ഇവരെ വിദേശ ജോലിക്ക് അയച്ചത്. ഇതിനിടെ ഭർത്താവിന് ഗുരുതരമായ രോഗം ബാധിച്ചു. ജോലി ചെയ്ത് സ്വന്തമായി വരുമാനം ഒക്കെയായ ഭാര്യ ഭർത്താവിനെ അവഗണിക്കാൻ തുടങ്ങി. ഇതോടെ കുടുംബ കലഹം ആരംഭിച്ചു. ഭാര്യയും ഭർത്താവും തമ്മിൽ വഴക്കും അടിയും പതിവായി. ഇങ്ങനെ വഴക്കിനിടയിൽ ഭാര്യയ്ക്ക് അടി കൊണ്ട് പരുക്കേറ്റു. ഭർത്താവിന്റെ മൂത്ത സഹോദരൻ ആണ് അവരെ അന്ന് ആശുപത്രിയിൽ കൊണ്ടു പോയത്.

ഈ വിവരം യുവതിയുടെ സഹോദരനായ ബസ് കണ്ടക്ടർ അറിഞ്ഞു. ഇതിന്റെ പേരിൽ പന്തളത്ത് വച്ച് യുവതിയുടെ സഹോദരനും ഭർത്താവിന്റെ ജ്യേഷ്ഠനുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഭർത്താവിന്റെ ജ്യേഷ്ഠനെ സഹായിക്കാൻ സുഹൃത്തായ ലോറി ഡ്രൈവറും എത്തി. ഇരുവരും ചേർന്ന് ബസ് കണ്ടക്ടറെ കൈകാര്യം ചെയ്തു വിട്ടു. ഈ പക മനസിൽ കിടന്നു തിളച്ച കണ്ടക്ടർ സഹോദരിയോട് പറഞ്ഞാണ് ലോറി ഡ്രൈവറെ പോക്സോ കേസിൽ കൂട്ടുപ്രതിയാക്കിയത്. മക്കളായ ഇരട്ടക്കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് എടുത്തത് നിർണായകമായി. മാതാവിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി പിതാവും ലോറി ഡ്രൈവറായ യുവാവും തന്നെ പീഡിപ്പിച്ചുവെന്ന് മൊഴി നൽകിയപ്പോൾ പിതാവിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടി ഇതെല്ലാം നിഷേധിച്ചുള്ള മൊഴിയാണ് നൽകിയത്.

ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം കിട്ടാൻ ഈ മൊഴികൾ സഹായിച്ചു. കേസ് പോക്സോ കോടതിയിൽ എത്തിയപ്പോൾ മാതാവിനൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ മാത്രമാണ് ആദ്യം വിസ്തരിച്ചത്. എന്നാൽ, പ്രതിഭാഗം വക്കീലിന്റെ ആവശ്യ പ്രകാരം പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയെയും മാതാവിനെയും വിസ്തരിച്ചു. ഇതോടെയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് ബോധ്യമായത്. പ്രതികളെ വെറുതെ വിട്ട കോടതി പോക്സോ വകുപ്പ് സെക്ഷൻ 22 പ്രകാരം അമ്മയ്ക്ക് എതിരേ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

ഇവിടെ പോക്സോ കോടതി പബ്ലിക് പ്രോസിക്യൂട്ടറുടെ നിലപാട് ഞെട്ടിക്കുന്നതായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പരമാവധി ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ട ഒരു കേസ് ആണ് ഇത്. സ്റ്റേറ്റിന്റെ പ്രതിനിധിയായ പ്രോസിക്യൂട്ടർ കേസിന്റെ മെറിറ്റിന് അനുസരിച്ച് വേണമായിരുന്നു നിൽക്കാൻ. വാദി പറയുന്നത് കള്ളമാണെന്ന് ബോധ്യമായിട്ടു കൂടി പ്രോസിക്യുട്ടർ അത് കോടതിയിൽ ആവർത്തിക്കുകയായിരുന്നുവെന്നതാണ് ഏറെ ഞെട്ടിച്ച വസ്തുത എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചെയ്യാത്ത കുറ്റം ചെയ്തുവെന്ന് കോടതിക്ക് മുന്നിൽ ആവർത്തിക്കുകയായിരുന്നു പ്രോസിക്യൂഷൻ ചെയ്തതെന്നും പറയുന്നു. ഇതിന്റെ ഫലമായി നിരപരാധിക്ക് ജീവപര്യന്തം വരെ ലഭിച്ചേക്കുമായിരുന്നുവെന്ന് വരുമ്പോഴാണ് ഇതിന് പിന്നിലെ ഭീകരത വ്യക്തമാകുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതിക്ക് വ്യക്തമായതോടെയാണ് പ്രതികളെ വെറുതെ വിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP