Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമൂഹ മാധ്യമങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും പെൺകുട്ടികളെ വലയിലാക്കും; സൗഹൃദം നടിച്ച് അടുത്താൽ പിന്ന് ഹോബി ലൈംഗികമായി ഉപയോഗിക്കൽ; വിവിധ ഇടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; സുഫൈൽ വീണ്ടും അറസ്റ്റിലായത് പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചു ആറുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയപ്പോൾ

സമൂഹ മാധ്യമങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും പെൺകുട്ടികളെ വലയിലാക്കും; സൗഹൃദം നടിച്ച് അടുത്താൽ പിന്ന് ഹോബി ലൈംഗികമായി ഉപയോഗിക്കൽ; വിവിധ ഇടങ്ങളിലായി കൊണ്ടുപോയി പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; സുഫൈൽ വീണ്ടും അറസ്റ്റിലായത് പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചു ആറുമാസം മുമ്പ് ജാമ്യത്തിലിറങ്ങിയപ്പോൾ

ജാസിം മൊയ്തീൻ

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് ചെങ്കോടിലെ തൊണ്ടിമ്മൽ സുഫൈൽ (28) ആണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതിക്കെതിരെ മുമ്പും സമാന പരാതികളും നടപടികളുമുണ്ടായിട്ടുണ്ട്. സമാന കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന പ്രതി ആറുമാസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

ജാമ്യത്തിലിറങ്ങി നാട്ടിൽ നിൽക്കവെയാണ് ഇത്തവണ ലോക്ഡൗൺ തുടങ്ങിയ സമയത്ത് പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ വീണ്ടും ഇയാൾ പീഡനത്തിനിരയാക്കിയത്. സമൂഹമാധ്യമങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും പെൺകുട്ടിയുമായി സൗഹൃദം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് സമാനമായ കേസിൽ ശിക്ഷ അനുഭവിച്ചയാളാണ് സുഫൈൽ.

ആറ് മാസം മുമ്പാണ് പ്രതി ജ്യാമത്തിലിറങ്ങിയത്. എന്നാൽ പ്രതി വീണ്ടും സമാനമായ കേസ് ആവർത്തിച്ചിരിക്കുകയാണ്. ലോക് ഡൗൺ ആരംഭിച്ച കാലത്താണ് ഇപ്പോഴത്തെ അറസ്റ്റിന് കാരണമായ സംഭവം നടന്നത്. പ്രതിക്കെതിരെ കാളികാവ് പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിദ്യാർത്ഥികളുമായി സമൂഹ മാധ്യമങ്ങളിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റും സൗഹൃദം നടിച്ച് പലയിടങ്ങളിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ഇത്തരത്തിലുള്ള മറ്റു ശ്യംഖലയിൽ കണ്ണിയാണൊ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

കാളികാവ് പൊലീസ് ഇൻസപെക്ടർ പി. ജ്യോതിന്ദ്രകുമാർ, എസ്‌ഐ സി.കെ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർമാരായ എം. വിനയൻ, ശ്രീജ, കൃഷ്ണകുമാർ, വിമൽ, ശ്രീവിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP