Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാലയം റീഡിങ് ചലഞ്ച്; പതിനായിരം ഭവനങ്ങളിൽ 'റീഡ് ഷെൽഫ്' ഒരുക്കുന്നു

കലാലയം റീഡിങ് ചലഞ്ച്; പതിനായിരം ഭവനങ്ങളിൽ 'റീഡ് ഷെൽഫ്' ഒരുക്കുന്നു

സ്വന്തം ലേഖകൻ

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ഗൾഫിലെ പതിനായിരം ഭവനങ്ങളിൽ 'റീഡ് ഷെൽഫ്' ഒരുക്കും. 'വായനയുടെ വസന്തം' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന കലാലയം റീഡിങ് ചലഞ്ചിന്റെ ഭാഗമായാണ് 'റീഡ് ഷെൽഫ്' ഒരുക്കുന്നത്.

വായനയുടെ മാസമായ റമളാൻ ഏറ്റവും വലിയ സാഹിത്യ ഗ്രന്ഥമായ ഖുർആൻ അവതീർണമായ മാസം കൂടിയാണ്. വായനാ മാസവും, ലോക് ഡൗണിൽ റൂമുകളിൽ അടഞ്ഞിരിക്കുന്നവരുടേയും സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് പ്രസ്തുത പദ്ധതി തുടക്കമിടുന്നത്.

മനുഷ്യ മനസ്സുകൾക്കിടയിൽ വായനയിലൂടെ പുതിയ സംസ്‌കാരം വളർത്തിയെടുക്കുക, ബൗദ്ധിക വികാസം ഉയർത്തുക എന്നിവ റീഡിങ് ചലഞ്ചിന്റെ ലക്ഷ്യങ്ങളാണ്.

ഗൾഫിലെ അൻപത്തിനാല് കേന്ദ്രങ്ങളിൽ വെർച്വൽ സംവിധാനമുപയോഗിച്ച് മാസത്തിൽ 'ബുക്ക് റിവ്യൂ' പങ്കുവെക്കും.

സാംസ്‌കാരിക ജീവിതത്തെ വിപ്ലവങ്ങളുടെ ഉശിര് നൽകി ഉണർവുള്ള വായന, എഴുത്ത്, സംവാദം തുടങ്ങിയവ പരിശീലിപ്പിച്ച് മുഖ്യധാരയിലെത്തിക്കുകയാണ് കലാലയം ലക്ഷ്യമിടുന്നത്. മാഗസിൻ നിർമ്മാണം, സാംസ്‌കാരിക വിചാരം, കലാശാല, വിചാരസഭ, ഇശൽ സംഗമം എന്നിവ തുടർവാരങ്ങളിൽ സംഘടിപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP