Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രവാസികളുടെ മടക്കയാത്ര: യാത്രക്കാരുടെ വിവരങ്ങൾ എംബസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം: വെൽഫെയർ കേരള കുവൈത്ത്

സ്വന്തം ലേഖകൻ

പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മുൻഗണനാ പട്ടിക തയ്യാറാക്കി ലിസ്റ്റ് എംബസിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും വെൽഫെയർ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഗർഭിണികൾ, അടിയന്തര ചികിത്സാ പ്രാധാന്യമുള്ള രോഗികൾ, പ്രായം ചെന്നവർ എന്നിവർക്ക് മുൻഗണന നൽകുമെന്ന് മാർഗ നിർദേശത്തിൽ അറിയിച്ചിരുന്നു. എന്നാൽ വന്ദേ ഭാരത് മിഷന്റെ ഒന്നാം ഘട്ടത്തിൽ യാത്രക്കാരെ തെരഞ്ഞെടുത്ത രീതിയിലും അതിന്റെ നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയർന്നിരുന്നത്.

കഴിഞ്ഞ ദിവസവും അർഹാരായവർക്ക് യാത്ര നിഷേധിച്ചതായ പരാതികൾ ഉയർന്നു വന്നിരുന്നു. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ, പ്രായം ചെന്നവർ തുടങ്ങിയവർക്ക് മുൻഗണനയോടെ ലിസ്റ്റ് തയ്യാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും എംബസ്സി നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും വെൽഫെയർ കേരള കുവൈറ്റ് കേന്ദ്ര വർക്കിങ് കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP