Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം; ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം; ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂർ

ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം; ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം; ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ തുറന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂർ

മറുനാടൻ മലയാളി ബ്യൂറോ

മോഹൻലാലിന്റെ ജീവിതത്തിൽ ആന്റണി പെരുമ്പാവൂരിനുള്ള സ്ഥാനം പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്. ഒരു ഡ്രൈവറായി തുടങ്ങി സിനിമാ വ്യവസായത്തിലെത്തി വിജയചിത്രങ്ങളുടെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനെ വിമർശിച്ചും അനുകൂലിച്ചും പറയുന്ന അനേകം ആളുകളുണ്ട്. എന്നാൽ താൻ ഇപ്പോഴും മോഹൻലാലിന്റെ ഡ്രൈവറാണ് എന്ന് പറയാനാണ് ഇഷ്ടപ്പെടുന്നത് എന്നാണ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നത്. ആറുപതാം വയസ്സിലേക്ക് തന്റെ പ്രിയപ്പെട്ട ലാൽ സാർ കടക്കുമ്പോൾ ആന്റണിക്ക് പറയാനുള്ളതും ഇതാണ്.

‘എനിക്കു ചുറ്റുമുള്ളതെല്ലാം വേണ്ടെന്നുവയ്ക്കേണ്ടി വന്നാലും ലാൽ സാർ വരുമ്പോൾ കാറിന്റെ ഡോർ തുറന്നു പിടിച്ചുകൊടുക്കുന്നതാണ് എന്റെ സാഫല്യം. ലാൽ സാർ മാത്രമല്ല, ആ കുടുംബത്തിനു മുഴുവനും വേണ്ടി ജോലി ചെയ്യുന്നതാണ് എന്റെ ജീവിതം. അതിലപ്പുറത്തേക്ക് ആന്റണി ഇല്ല. ഈ പ്രതിസന്ധിയിൽ കോടിക്കണക്കിനു രൂപ സിനിമയിൽ നിക്ഷേപിച്ച ഒരാളാണു ഞാൻ. ഉറക്കം വരാത്ത സമയമായിരുന്നു. ‘ആന്റണി പേടിക്കേണ്ട’ എന്ന് ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു പ്രശ്നവുമില്ലാതെ ഞാനുറങ്ങുന്നു. ആന്റണി ആരാണെന്ന് ഒരു വേദിയിൽ പത്രക്കാർ ചോദിച്ചപ്പോൾ ലാൽ സാർ പറഞ്ഞു, ജീവിതാവസാനം വരെ എന്റെ കൂടെ നടക്കുന്ന ഒരാളാണെന്ന്. അതിലും വലിയ സന്തോഷം വേറെയുണ്ടാകുമോ?’

ഒരു ഡ്രൈവറായാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. എന്നാൽ ഇന്ന് മോഹൻലാൽ എന്ന മഹാനടന്റെ എല്ലാമെല്ലാമാണ് ആന്റണി. അദ്ദേഹത്തിന്റെ ഒരു കുടുംബാംഗത്തെ പോലെയാണ്. ഇന്ന് മോഹൻലാലിന്റെ 60–ാം പിറന്നാളാണ്. ലോക്‌ഡൗണായതിനാൽ ആഘോഷമില്ലാതെ വീട്ടിൽ ഭാര്യ സുചിത്രയ്ക്കും മകൻ പ്രണവിനുമൊപ്പം മോഹൻലാൽ ഇന്നു പിറന്നാളുണ്ണും. മകൾ വിസ്മയ വിദേശത്താണ്.

2 മാസത്തോളമായി ചെന്നൈയിൽ കഴിയുന്ന ലാൽ പിറന്നാളിനു കൊച്ചിയിൽ അമ്മയുടെ അടുത്തെത്താമെന്നു കരുതിയെങ്കിലും ലോക്ഡൗൺ നീട്ടിയതോടെ യാത്ര മാറ്റിവച്ചു. ലാലിന്റെ അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലാണ്. അമ്മയ്ക്കൊപ്പം ആന്റണി പെരുമ്പാവൂർ‌ സദ്യയുണ്ണും. ലാൽ ഫാൻസ് അസോസിയേഷനും ഇന്ന് ആഘോഷങ്ങൾ നടത്തുന്നില്ല. 2 ദിവസമായി ലാലിന്റെ സൗഹൃദവലയത്തിലുള്ളവർക്കെല്ലാം അവർ സദ്യ എത്തിച്ചു കൊടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP