Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിസിനസും വൈകാരികതയും ചില പാഠങ്ങൾ

ബിസിനസും വൈകാരികതയും ചില പാഠങ്ങൾ

'ശോഭേ, ഞാനൊരു വികാരജീവിയാണ്'
അതുല്യനടൻ ഉമ്മറിനെ അനുകരിക്കുന്നവരെല്ലാം പ്രയോഗിക്കുന്ന സിനിമാഡയലോഗാണിത് ഗാംഭീര്യമാർന്ന ആ രൂപത്തിനുള്ളിൽ ഒരു വികാരജീവിക്ക് സ്ഥാനമില്ല എന്ന പൊതുബോധം കൂടിയാണ് ഇവിടെ നർമത്തിന് ഹേതുവാകുന്നത്.

ലീഡർഷിപ്പ് റോളിലുള്ളവർ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് അനുചിതമാണ് എന്നൊരു വിശ്വാസം പരക്കെയുണ്ട്. അതുകൊണ്ടുതന്നെ ബിസിനസ് നേതൃനിരയിലുള്ളവർ ബന്ധങ്ങളിൽ നിസംഗമായ ഔപചാരികത അനുവർത്തിക്കുന്നതായി കാണാം.

ബിസിനസ് കുടുംബം

സംരംഭത്തിന്റെ ഉടമകളും വിവിധ ശ്രേണിയിലുള്ള ജീവനക്കാരുമടങ്ങുന്ന ബിസിനസ് കുടുംബം എന്നൊക്കെ ആലങ്കാരികമായി ഉപയോഗിക്കുമെങ്കിലും പഴയ ഫാക്റ്ററികാലത്തെ ബന്ധങ്ങളും ശീലങ്ങളും ആവർത്തിച്ചുപോരാനാണ് പല സംരംഭകരും ശ്രമിക്കാറുള്ളത്.

'ബിസിനസ് കുടുംബം'. എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുനത് കുടുംബത്തിലേതെന്ന പോലെ പരസ്പരം വൈകാരിക ഇഴയടുപ്പങ്ങൾ സൂക്ഷിക്കുന്നു എന്നാണ്. ഔദ്യോഗിക ബന്ധങ്ങൾക്കുപരിയായുള്ള ആത്മബന്ധം സാധ്യമാക്കുന്ന അന്തരീക്ഷം രൂപപ്പെടുമ്പോഴാണ് ബിസിനസ് കുടുംബം എന്ന വാക്ക് അന്വർഥമാകുന്നത്. സ്ഥാപനത്തിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്നതിൽ ഇത് വളരെ പ്രധാനമാണ്.

ടീം സ്പിരിറ്റ്

രിക്കുലം വിറ്റെയിലെ യോഗ്യതകളുടെ നിരയിലെ പ്രധാന ഇനമാണ് 'ടീം പ്ലെയർ'. ഇത്തരം ടീം പ്ലെയേഴ്‌സിനെ ജോലിക്കെടുത്താലും ഫലത്തിൽ 'ടീം സ്പിരിറ്റ്' നിലനിർത്താൻ സാധിക്കാറില്ല എന്നതാണ് പ്രായോഗിക അനുഭവം. . പല സ്ഥാപനങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണിത്
ടീമംഗങ്ങൾ തമ്മിൽ വൈകാരികഅടുപ്പം ഇല്ലെങ്കിൽ ടീം സ്പിരിറ്റ് കൈവരിക്കാനാകില്ല. അത്തരം ഇഴയടുപ്പം ഉണ്ടാക്കുന്ന സാഹചര്യങ്ങളൊരുക്കുക എന്നതാണ് സംരംഭകർ ചെയ്യേണ്ടത്.

പരസ്പരപൂരകങ്ങൾ

സംരംഭത്തിന്റെ വിജയകരമായ നടത്തിപ്പിന് വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവർ ആവശ്യമായി വരും. ഏതെങ്കിലും പ്രത്യേക മേഖലയിലെ വിദഗ്ദ്ധർക്ക് മറ്റുമേഖലകളിൽ അവഗാഹമുണ്ടായിക്കൊള്ളണമെന്നില്ല. ഒരാളുടെ കുറവുകളെ മറ്റൊരാൾക്ക് പൂരിപ്പിക്കാനാവുമ്പോഴാണ് പ്രവർത്തനം സുഗമമായി നടക്കുന്നത്.

മാർക്കറ്റിങ് മേഖലയിൽ വിദഗ്ധനായ ഒരാൾ അതിന്റെ സാമ്പത്തികവശത്തെക്കുറിച്ച് ബോധവാനാകണമെന്നില്ല. ഫിനാൻസ് ഡിപാർട്‌മെന്റിലുള്ള ഒരാൾക്ക് മാർക്കറ്റിങ് പ്രൊഫഷണലിന്റെ ആശയം ബഡ്ജറ്റിന്റെ പരിധിക്കുള്ളിൽ നിന്ന് എങ്ങനെ പ്രാവർത്തികമാക്കാനാവും എന്ന് ഉപദേശിക്കാൻ പറ്റും. ഇത്തരം ആശയവിനിമയങ്ങൾ ഔദ്യോഗിക സ്വഭാവത്തിലാകുമ്പോൾ പലപ്പോഴും അത് രണ്ട് ഡിപ്പാർട്‌മെന്റുകൾ തമ്മിലുള്ള ശീതസമരത്തിന് വഴിവെക്കും. മറിച്ച് പരസ്പരം സൗഹൃദവും വൈകാരിക അടുപ്പവും സൂക്ഷിക്കുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയമാകുമ്പോൾ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു.

മാനേജ്‌മെന്റ് നിർദ്ദേശങ്ങൾ വഴിയോ നിയമാവലികൾ കൊണ്ടോ സഹകരണം സാധ്യമാവില്ല. ഇതിന് സംരംഭത്തിന്റെ വിവിധമേഖലകളിൽ നിന്നുള്ളവർ തമ്മിലുള്ള ബന്ധം സുപ്രധാനമാണ്.

തലപ്പത്തുനിന്ന് തുടങ്ങുക

സ്ഥാപനത്തിൽ വൈകാരിക അടുപ്പം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കേണ്ടത് സംരംഭകനിൽ നിന്നാണ്. നേതൃതലത്തിലുള്ളവരുടെ കുശലാന്വേഷണങ്ങളും സൗഹൃദഭാഷണങ്ങളും ഏറെ വിലമതിക്കപ്പെടുമെന്നു മാത്രമല്ല , സ്ഥാപനത്തിന്റെ അന്തരീക്ഷം ഊഷ്മളമാക്കും. കാറിൽ നിന്നിറങ്ങി ഇടം വലം നോക്കാതെ തന്റെ ക്യാബിനിലേക്ക് കുതിക്കുന്ന സംരംഭകന്റെ എത്രയോ മടങ്ങ് സ്വാധീനശേഷിയുണ്ടാവും ചുറ്റുമുള്ളവർക്ക് പുഞ്ചിരി സമ്മാനിച്ചു നീങ്ങുന്ന നേതാവിന്.

ബറാക് ഒബാമയുടെ ഓഫീസിലെ ചില ചിത്രങ്ങൾ വൈറ്റ്ഹൗസ് പുറത്തുവിടാറുണ്ട്. വിവിധ ശ്രേണിയിലുള്ള വൈറ്റ്ഹൗസ് ജീവനക്കാർ പ്രസിഡന്റുമായി സൗഹൃദം പങ്കുവെയ്ക്കുന്ന നിമിഷങ്ങൾ ഈ ചിത്രങ്ങളിൽ കാണാം. ഓഫീസ് ബന്ധങ്ങളിലെ ഊഷ്മളത പരസ്യപ്പെടുത്തുന്നതിലൂടെ നൽകുന്നത് വലിയൊരു സന്ദേശം കൂടിയാണ്.
Displaying Marunadan.jpg

സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ് വൈകാരികത. സാമൂഹ്യബന്ധങ്ങളെ ഇഴചേർത്തുനിർത്തുന്നത് ഇതാണ്. ബിസിനസ് ബന്ധങ്ങളിൽ നിന്ന് വൈകാരികതയെ ഒഴിച്ചു നിർത്താനാവില്ല. നിങ്ങളുടെ സംരംഭത്തിനായി സംഭാവനയർപ്പിക്കുന്ന ഓരോരുത്തരോടും വൈകാരിക അടുപ്പം സൂക്ഷിക്കുക, അതിലൂടെ നിങ്ങൾ പ്രകടിപ്പിക്കുന്നത് സംരംഭത്തോടുള്ള നിങ്ങളുടെ അഭിനിവേശമാണ്.

+91-9400155565
[email protected]
www.ajas.in

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP