Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം വീണ്ടും സജീവ ചർച്ചയിലേക്ക്; സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരായ ഫത്‌വകൾ റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്ന് മുസ്ലിം വനിതയുടെ ഹർജി; വിഷയത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം വീണ്ടും സജീവ ചർച്ചയിലേക്ക്; സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരായ ഫത്‌വകൾ റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്ന് മുസ്ലിം വനിതയുടെ ഹർജി; വിഷയത്തിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ് കാലത്തും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയം ചർച്ചയാകുന്നു. രാജ്യത്തുടനീളം മുസ്‌ലിം സ്ത്രീകൾക്ക് പള്ളിയിൽ പ്രവേശിക്കാൻ അനുമതിനൽകണമെന്ന പുതിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനു നോട്ടീസയച്ചു. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിനെതിരായ ഫത്‌വകൾ റദ്ദാക്കാൻ നിർദ്ദേശം നൽകണമെന്നും പുണെയിൽനിന്നുള്ള മുസ്‌ലിം വനിത നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം, ദേശീയ വനിതാ കമ്മിഷൻ, അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് എന്നിവരോടാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് മറുപടിതേടിയത്.

നേരത്തേ, പുനെ സ്വദേശികളുടെ ഹർജിയിൽ സ്ത്രീകളുടെ പള്ളിപ്രവേശത്തെ പിന്തുണച്ച് മുസ്ലിം വ്യക്തിനിയമ ബോർഡ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. മറിച്ചുള്ള ഫത്‌വകൾ അവഗണിക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇസ്‌ലാമിക മതഗ്രന്ഥങ്ങൾ പള്ളിപ്രവേശം എതിർക്കുന്നില്ലെന്നും ബോർഡ് വീശദീകരിച്ചു. മുസ്ലിം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂണെ സ്വദേശികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്‌കാരം സ്ത്രീകൾക്ക് നിഷ്‌കർച്ചിട്ടില്ലെന്നും, അക്കാര്യം തെരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും എട്ടുപേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു.

മുസ്‌ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നത് മുസ്‌ലിം ജമാഅത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ് അംഗം കമാൽ ഫറൂഖി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ പള്ളികളിലും സ്ത്രീകൾക്കായുള്ള സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. അതിനാൽ തന്നെ എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം ഉറപ്പാക്കാൻ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പുണെയിലെ ദമ്പതിമാരായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് എന്നിവരാണ് സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങൾ ശബരിമല കേസ് പരിഗണിക്കുന്ന ഒമ്പതംഗ ബെഞ്ചിനു മുമ്പാകെയാണുള്ളത്. ശബരിമല സ്ത്രീപ്രവേശം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്‌സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം, മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം, ദാവൂദി ബോറ സമുദായത്തിലെ പെൺകുട്ടികളുടെ ചേലാകർമം എന്നീ കേസുകളിലെ പൊതുവിഷയങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്.

ചീഫ് ജസ്റ്റിസ് ബോബ്‌ഡേക്കുപുറമേ ജസ്റ്റിസുമാരായ ആർ. ഭാനുമതി, അശോക് ഭൂഷൺ, എൽ. നാഗേശ്വരറാവു, മോഹൻ എം. ശാന്തന ഗൗഡർ, എസ്. അബ്ദുൾ നസീർ, ആർ. സുഭാഷ് റെഡ്ഡി, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് കേൾക്കുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിയമപ്രശ്നങ്ങളിൽ ഒമ്പതംഗബെഞ്ച് തീർപ്പുകൽപ്പിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP