Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ​ഗാന്ധിയുമായുള്ള വിവാഹ വാർത്ത നിഷേധിച്ചത് രാഖി സഹോദരൻ എന്ന് പറഞ്ഞ്; പ്രിയങ്ക ​ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയിൽ നിന്നും പിന്നീട് ഉയർന്നതെല്ലാം വിമത സ്വരങ്ങൾ; പാളയത്തിൽ പടനയിക്കുമ്പോഴും പേര് കോൺ​ഗ്രസിലെ താര പ്രചാരകരുടെ ലിസ്റ്റിൽ; ഉത്തർപ്രദേശ് സർക്കാരിനെതിരെ ജീവന്മരണ പോരാട്ടം നയിക്കുന്ന പ്രിയങ്കാ ​ഗാന്ധിയുടെ പ്രവർത്തനങ്ങളെ പരിഹസിച്ചത് തരം താണ രാഷ്ട്രീയമെന്നും; അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലം ഒരുക്കി കാത്തിരിക്കുമ്പോഴും അതിഥി സിങിനെ തള്ളാതെ കോൺ​ഗ്രസ് നേതൃത്വം

രാഹുൽ ​ഗാന്ധിയുമായുള്ള വിവാഹ വാർത്ത നിഷേധിച്ചത് രാഖി സഹോദരൻ എന്ന് പറഞ്ഞ്; പ്രിയങ്ക ​ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയിൽ നിന്നും പിന്നീട് ഉയർന്നതെല്ലാം വിമത സ്വരങ്ങൾ; പാളയത്തിൽ പടനയിക്കുമ്പോഴും പേര് കോൺ​ഗ്രസിലെ താര പ്രചാരകരുടെ ലിസ്റ്റിൽ; ഉത്തർപ്രദേശ് സർക്കാരിനെതിരെ ജീവന്മരണ പോരാട്ടം നയിക്കുന്ന പ്രിയങ്കാ ​ഗാന്ധിയുടെ പ്രവർത്തനങ്ങളെ പരിഹസിച്ചത് തരം താണ രാഷ്ട്രീയമെന്നും; അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി മണ്ഡലം ഒരുക്കി കാത്തിരിക്കുമ്പോഴും അതിഥി സിങിനെ തള്ളാതെ കോൺ​ഗ്രസ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ പേരിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെ പ്രിയങ്കാ ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോഴും പാർട്ടിക്കുള്ളിലെ വിമതസ്വരം കല്ലുകടിയാകുന്നു. റായ്ബറേലി എംഎൽഎയായ അതിഥി സിങ് കോൺ​ഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. വളരെ നാളുകളായി കോൺ​ഗ്രസിനുള്ളിൽ ഇടഞ്ഞ് നിൽക്കുന്ന അതിഥിയെ തങ്ങളുടെ പാതയിലേക്ക് തിരിച്ച് കൊണ്ടുവരാനോ പാർട്ടിയിൽ നിന്നും പുറത്താക്കാനോ നേതൃത്വം തയ്യാറാകാത്തതിൽ പ്രവർത്തകർക്കും അമർഷമുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ടാണ് അതിഥി സിങ് വീണ്ടും വിമത സ്വരം ഉയർത്തി രം​ഗത്തെത്തിയത്.

പാർട്ടിക്ക് ഏറ്റവും അനുകൂലമായ സമയത്ത് അതിഥിയുടെ പരാമർശങ്ങൾ ദോഷം ചെയ്യും എന്നാണ് കോൺ​ഗ്രസിന്റെ വിലയിരുത്തൽ. ഉള്ളിൽ നിന്നും പാർട്ടിയെ ഞെക്കിക്കൊല്ലാനാണ് അതിഥി ശ്രമിക്കുന്നത് എന്നാണ് പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്. അതേസമയം, അതിഥി സിങ് ഉടൻ കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്ന പ്രചാരണവും ശക്തമാണ്. ഉന്നത ബിജെപി നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു. അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ റായ് ബറേലി മണ്ഡലത്തിൽ നിന്നും അതിഥിയെ മത്സരിപ്പിക്കാം എന്നാണ് ബിജെപി നൽകുന്ന വാ​ഗ്ദാനം.

കർണാടക തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതിഥി സിംങിനെ വിവാഹം ചെയ്യും എന്ന രീതിയിലുള്ള വാർത്തകള്‌‍ നേരത്തേ പ്രചരിച്ചിരുന്നു. വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസിന്റെ വാട് സ് ആപ് ഗ്രൂപ്പിൽ നിന്നാണ് ഈ വാർത്ത പുറത്ത് വന്നത്. അതുവരെ സോണിയാ ​ഗാന്ധിയോട് അടുപ്പം പുലർത്തുകയും പ്രിയങ്കയുടെ പ്രധാന സഹായിയായി നിലകൊള്ളുകയും ചെയ്ത അതിഥി പിന്നീട് കോൺ​ഗ്രസുമായി അകലുന്ന കാഴ്‌ച്ചയാണ് രാജ്യം കണ്ടത്.

ദേശീയ മാധ്യമങ്ങൾ പോലും വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തതോടെ വിവാഹ വാർത്ത നിഷേധിച്ച് അതിഥി സിംങ് തന്നെ വ്യക്തമാക്കിയിരുന്നു. വാർത്തക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അതിഥി സിങ് അന്ന് പറഞ്ഞത്.രാഹുൽജി എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ്. ഇത്തരം വാർത്തകൾ എന്നെ സങ്കടപ്പെടുത്തുന്നു. അദ്ദേഹം എന്റെ രാഖി സഹോദരനാണ് എന്നും അതിഥി സിങ് വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ്.എയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അതിഥി സിങ് റായ് ബറേലിയിൽ നിന്നും 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. റായ് ബറേലിയിൽ അഞ്ച് തവണ എംഎ‍ൽഎയായിരുന്ന അഖിലേഷിന്റെ പുത്രിയാണ് അതിഥി. 29 വയസ്സായ അതിഥി പ്രിയങ്ക ഗാന്ധിയുടെ പ്രധാന സഹായികളിലൊരാളായിരുന്നു. എന്നാൽ പിന്നീട് കോൺ​ഗ്രസിനെതിരെ സ്വരം ഉയർത്തുന്ന, പാർട്ടി നിർദ്ദേശങ്ങൾ ലംഘിക്കുന്ന അതിഥിയെയാണ് പാർട്ടിയും രാജ്യവും കണ്ടത്.

403 അംഗ യുപി നിയമസഭയിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. ഇതിൽ രണ്ടു പേർ റായ് ബറേലിയിൽനിന്നാണ്. അതിൽ ഒന്ന് അതിഥി സിങ് ആണ്. അതിഥി സിങ്ങും കുറച്ചുനാളായി കോൺഗ്രസിന്റെ ഒരു പരിപാടിയിലും പങ്കെടുക്കുന്നില്ല. റായ് ബറേലിയിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പദയാത്രയിൽ അതിഥി സിങ് പങ്കെടുത്തിരുന്നില്ല. അതേസമയം വിട്ടുനിൽക്കാൻ പാർട്ടി തീരുമാനമെടുത്തിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. തന്റെ മനസ്സാക്ഷിക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി എന്തു നടപടിയെടുത്താലും പ്രശ്‌നമില്ലെന്നുമാണ്, ഇക്കാര്യം ആരാഞ്ഞവരോട് അതിഥി സിങ് പ്രതികരിച്ചത്. അതേസമയം, വിമത സ്വരം ഉയർത്തി നിൽക്കുമ്പോഴും കഴിഞ്ഞ വർഷം അവസാനം നടന്ന നിയമ സഭാ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന്റെ താര പ്രചാരകരുടെ ലിസ്റ്റിലും അതിഥി ഇടംപിടിച്ചിരുന്നു.

ഏറ്റവുമടുവിൽ കുടിയേറ്റ തൊഴിലാളികളുടെ പേരിലും

കുടിയേറ്റ തൊഴിലാളികൾക്കായുള്ള ബസുകൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയ വിഷയത്തിൽ കോൺഗ്രസിനേയും പ്രിയങ്ക ഗാന്ധിയേയും കുറ്റപ്പെടുത്തി രം​ഗത്തെത്തിയതോടെയാണ് അതിഥി വീണ്ടും വാർത്തകളിൽ നിറഞ്ഞത്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളാണെന്നും അതിഥി സിങ്‌ ആരോപിച്ചു.

ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും ട്വിറ്ററിലൂടെ അതിഥി സിങ്‌ ചോദ്യമുയർത്തി.'കോൺഗ്രസ് അയച്ച 1000 ബസുകളുടെ പട്ടികയിൽ പകുതിയിലേറെ രജിസ്ട്രേഷൻ നമ്പറുകളും വ്യാജമാണ്. 297 ബസുകൾ കാലാവധി കഴിഞ്ഞവയാണ്. 98 എണ്ണം ഓട്ടോറിക്ഷികളും ആംമ്പുലൻസുകളുമാണ്. 68 വാഹനങ്ങൾക്ക് യാതൊരു രേഖയുമില്ല. എന്തൊരു ക്രൂരമായ തമാശയാണിത്'. അദിതി സിങ്‌ ട്വിറ്റ് ചെയ്തു. നിങ്ങളുടെ കൈവശം ബസുകളുണ്ടെങ്കിൽ എന്തുകൊണ്ട് രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നില്ലെന്നും അതിഥി ചോദിച്ചു.

മുമ്പ് യാത്രാ മാർഗമില്ലാതെ ഉത്തർപ്രദേശിലേക്കുള്ള ആയിരക്കണക്കിന് കുട്ടികൾ കോട്ടയിൽ കുടുങ്ങിക്കിടന്നപ്പോൾ ഇപ്പറയുന്ന ബസുകളെല്ലാം എവിടെയായിരുന്നു. കോൺഗ്രസ് അന്ന് ഈ കുട്ടികളെ വീട്ടിലെത്തിച്ചില്ല, അവരെയെല്ലാം അതിർത്തിയിൽ എത്തിക്കാൻ പോലും കോൺഗ്രസ് തയ്യാറായില്ല. രാത്രിയിൽ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് ഇടപെട്ടാണ് ഇവരെ തിരിച്ചെത്തിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി പോലും ഇതിനെ അഭിനന്ദിച്ചെന്നും അതിഥി സിങ്‌ കൂട്ടിച്ചേർത്തു.

ഏറ്റവുമൊടുവിൽ, കുടിയേറ്റ തൊഴിലാളികളെ യു.പി.യിലെത്തിക്കുന്നതിനെച്ചൊല്ലി നടക്കുന്ന രാഷ്ട്രീയപ്പോരിൽ ബിജെപി.സർക്കാരിനെ പിന്തുണച്ചും കോൺഗ്രസിനെ പരിഹസിച്ചും നിലപാടെടുത്ത കോൺഗ്രസ് വിമത എംഎൽഎ. അതിഥി സിങ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ബിജെപി. സ്ഥാനാർത്ഥിയാകുമെന്നാണ് അഭ്യൂഹം. ഇക്കാര്യം ബിജെപി. പരിഗണിക്കുന്നുണ്ടെന്ന് പാർട്ടിയിലെ ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു.

റായ്ബറേലിയിലെ എംഎൽഎ. ആയ അതിഥി സമീപകാലംവരെ സോണിയാഗാന്ധിയുടെ കുടുംബവുമായി അടുത്തബന്ധം പുലർത്തിയിരുന്നു. 2004 മുതൽ അമേഠിയിൽ മത്സരിച്ചിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലേക്കു മാറിയിരുന്നു. എന്നാൽ, റായ്ബറേലി സാദർ നിയമസഭാ സീറ്റ് കോൺഗ്രസിനു ജയിക്കാനായത് അതിഥിസിങ് ആ പാർട്ടിയിൽ ചേർന്നതിനുശേഷമാണ്. അതിനുമുമ്പ്‌ സ്വതന്ത്രനായി മത്സരിച്ച അതിഥിയുടെ അച്ഛൻ അഖിലേഷ് പ്രതാപ് സിങ് ആയിരുന്നു മിക്കപ്പോഴും അവിടത്തെ എംഎൽഎ. ഒരിക്കൽ അദ്ദേഹം സോണിയാഗാന്ധിയുടെ എതിർസ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും പിന്നീട് കോൺഗ്രസിലേക്കു മടങ്ങി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി. സോണിയയ്ക്കെതിരേ നിർത്തിയ ദിനേശ് സിങ് എം.എൽ.സി. ദയനീയമായി തോറ്റിരുന്നു. ആ സമയം അതിഥിയും അച്ഛൻ അഖിലേഷും കോൺഗ്രസിനൊപ്പമായിരുന്നു. കോൺഗ്രസിന്റെ മറ്റൊരു ഉരുക്കുകോട്ടയായിരുന്ന അമേഠിയിൽ രാഹുൽഗാന്ധിയെ തോൽപ്പിച്ച് സ്മൃതി ഇറാനിയിലൂടെ ബിജെപി. അട്ടിമറിവിജയം നേടിയിരുന്നു.

തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് അയക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ കോൺഗ്രസിനെയും പ്രിയങ്കയെയും അതിഥി രൂക്ഷമായാണു വിമർശിച്ചത്. ഇതിനോടു പ്രതികരിച്ച കോൺഗ്രസ് നേതാവും റായ്ബറേലിയുടെ ചുമതലയുള്ള സെക്രട്ടറിയുമായ കെ.എൽ. ശർമ, വിപ്പ് ലംഘിച്ചതിന് അതിഥിക്കെതിരേ ഒരുകൊല്ലംമുമ്പു നൽകിയ പരാതിയിൽ തീരുമാനമായില്ലെന്നു കുറ്റപ്പെടുത്തി. ‘‘അവർ മറുപടി തരാൻ തയ്യാറാകുന്നില്ല, സ്പീക്കർ നടപടിയെടുക്കുന്നുമില്ല’’ -സിങ് പറഞ്ഞു. അതിഥിയെ പാർട്ടിയിൽനിന്ന് എത്രയുംവേഗം പുറത്താക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. കോൺഗ്രസ് പുറത്താക്കുമെന്ന പ്രതീക്ഷയാണ് അതിഥി സിങ്ങിനുള്ളതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നത്. പുറത്താക്കിയാൽ ബിജെപിയിൽ ചേർന്ന് എംഎൽഎയായി തുടരാം. രാജി വച്ച് വീണ്ടും ജനവിധി തേടാൻ അതിഥി ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP