Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിമിനലുകളും വർക്ക് അറ്റ് ഹോം തുടങ്ങി; 14 ഡോക്ടർമാരെ തട്ടിക്കൊണ്ട് പോയി ഹോട്ടലിൽ പാർപ്പിച്ച് സൂം ആപ്പിലൂടെ കാശു ചോദിച്ച് കൊള്ളസംഘം; മെക്സിക്കോ സിറ്റിയിലെ ഏറ്റവും പുതിയ കൊള്ളയുടെ കഥയിങ്ങനെ

ക്രിമിനലുകളും വർക്ക് അറ്റ് ഹോം തുടങ്ങി; 14 ഡോക്ടർമാരെ തട്ടിക്കൊണ്ട് പോയി ഹോട്ടലിൽ പാർപ്പിച്ച് സൂം ആപ്പിലൂടെ കാശു ചോദിച്ച് കൊള്ളസംഘം; മെക്സിക്കോ സിറ്റിയിലെ ഏറ്റവും പുതിയ കൊള്ളയുടെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മെക്‌സിക്കോ സിറ്റി: അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കള്ളക്കടത്താണ് മെക്സിക്കോയിലെ കുറ്റകൃത്യങ്ങൾക്ക് ആധാരവും അടിസ്ഥാനവും. വിവിധ മയക്കുമരുന്ന് മാഫിയകൾ അഴിഞ്ഞാടുന്ന മെക്സിക്കോയിൽ നിന്നുള്ള ക്രിമിനലുകളുടെ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കുക എന്നതായിരുന്നു, ട്രംപ് മെക്സിക്കോയിൽ നിന്നുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട കർക്കശ സമീപനം സ്വീകരിക്കുവാനുണ്ടായ കാരണം. 2014 മുതൽ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന മെക്സിക്കോയെ ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്.

ലോകത്ത് സംഘടിത കുറ്റകൃത്യങ്ങൾ ഏറ്റവുമധികം നടക്കുന്ന സ്ഥലമെന്ന ഖ്യാതികൂടിയുണ്ട് മെക്സിക്കോയ്ക്ക്. ഈ കൊറോണാ കാലത്തും അവിടെ കുറ്റകൃത്യങ്ങൾക്ക് കുറവില്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ഐസിസ് ഭീകരർ ഉൾപ്പടെ, ലോകത്തിന്റെ മനസ്സമാധാനം കളയുന്ന കുറ്റവാളികളെല്ലാം പതുങ്ങിയിരിക്കുന്ന സമയത്തും മെക്സിക്കൻ ക്രിമിനലുകൾ ഉണർന്ന് തന്നെയിരിക്കുകയാണ്. കാലത്തിനനുസരിച്ചുള്ള പുതിയരീതികൾ അവലംബിച്ച് അവർ കുറ്റകൃത്യങ്ങൾ തുടരുന്നു. അതിന്റെ ഒരു ഉദാഹരണമാണ് മെക്സിക്കോയിൽ ഈയിടെ നടന്ന വെർച്വൽ കിഡ്നാപ്പിങ്.

കോവിഡ് 19 ലോകമെമ്പാടുമുള്ള ജനങ്ങളെ വീടുകളിൽ ഇരുത്തിയപ്പോൾ ഏറെ പ്രചാരം നേടിയ ഒന്നാണ് വർക്ക് അറ്റ് ഹോം എന്ന ആശയം. ഇതേ ആശയം തന്നെയാണ് മണിക്കൂറുകളോളം ചില ആരോഗ്യ പ്രവർത്തകരെ ബന്ധികളാക്കാൻ മെക്സിക്കൻ കുറ്റവാളികൾ ഉപയോഗിച്ചതും. മെക്സിക്കോയിലെ ഒരു ഹോട്ടലിൽ നിന്നും പിന്നീട് പൊലീസ് ഈ 14 ആരോഗ്യ പ്രവർത്തകരെ രക്ഷിക്കുകയായിരുന്നു. മോണ്ടെറിയിൽ നിന്നും ഒരു താത്ക്കാലിക ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സിക്കാൻ എത്തിയ ഡോക്ടർമാർ ഉൾപ്പെടുന്നതായിരുന്നു ഈ സംഘം.

ഫോൺ വഴിയും വീഡിയോ കോൾ വഴിയും ഈ സംഘാംഗങ്ങളുമായി ബന്ധപ്പെട്ട കുറ്റവാളികൾ, ഹോട്ടലിലെ നിരീക്ഷണ ക്യാമറകൾ വഴി തങ്ങൾ അവരുടെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുകയായിരുന്നു. ഹോട്ടൽ വിട്ടുപോകാൻ ശ്രമിച്ചാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പും നൽകി. പിന്നീട് ഈ സംഘാംഗങ്ങളുടെ ബന്ധുക്കളെ വിളിച്ച കുറ്റവാളികൾ അവരെ ബന്ധികളാക്കിയിരിക്കുകയാണെന്നും മോചന ദ്രവ്യമായി ഒരു നിശ്ചിത തുക ബാങ്കിൽ നിക്ഷേപിക്കണമെന്നും പറയുകയായിരുന്നു.

വെളുപ്പിന് 2 മണിക്ക് ആരോഗ്യ പ്രവർത്തകരെ വിളിച്ചുണർത്തി ഹോട്ടലിലെ ഒരു മുറിയിൽ നഴ്സിങ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറെ കാണുവാൻ ആവശ്യപ്പെടുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് തോക്കുധാരിയായ ഒരാൾ സൈനിക യൂണിഫോമിലെത്തി അവരുടെ കൂട്ടത്തിലുള്ള ഒരാളെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി എ ടി എമ്മിൽ നിന്നും പണം പിൻവലിപ്പിക്കുകയും ചെയ്തു. ഇതിനിടയിൽ വീഡിയോകോളിൽ മറ്റ് ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ച കുറ്റവാളി സംഘത്തിലെ ആൾക്കർ അവരോട് വസ്ത്രങ്ങൾ അഴിച്ച് നഗ്‌നരാകൻ ആവശ്യപ്പെടുകയും അവരുടെ ബാങ്ക് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

ഹോട്ടലിന് പുറത്ത് തോക്കുധാരികൾ കാവലുണ്ടെന്നും അനുസരിച്ചില്ലെങ്കിൽ മരണമായിരിക്കും പ്രതിഫലമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. തട്ടിക്കൊണ്ട് പോയ മറ്റൊരു ഇരയെ തേടിയെത്തിയ പൊലീസ് സംഘമാണ് 14 മണിക്കൂറിന് ശേഷം ഇവരെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തിൽ ഹോട്ടൽ ജീവനക്കാർക്കും പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കുമെന്ന് പിന്നീട് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP