Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതമെന്ന് സംശയം; രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുത്ത് ആരോഗ്യ പ്രവർത്തകരുടെ വേഷം കെട്ടിച്ച ഭർത്താവ് കാമുകനും വീട്ടുകാർക്കും കൊറോണ മരുന്നെന്ന പേരിൽ എത്തിച്ച് നൽകിയതുകൊടും വിഷം: വിഷം കുടിച്ച് അബോധാവസ്ഥയിലായ കാമുകനും കുടുംബവും മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതമെന്ന് സംശയം; രണ്ട് സ്ത്രീകളെ വാടകയ്ക്ക് എടുത്ത് ആരോഗ്യ പ്രവർത്തകരുടെ വേഷം കെട്ടിച്ച ഭർത്താവ് കാമുകനും വീട്ടുകാർക്കും കൊറോണ മരുന്നെന്ന പേരിൽ എത്തിച്ച് നൽകിയതുകൊടും വിഷം: വിഷം കുടിച്ച് അബോധാവസ്ഥയിലായ കാമുകനും കുടുംബവും മരണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയുടെ കാമുകനെന്ന് സംശയിച്ച ആളെ കൊല്ലാൻ ഭർത്താവ് കൊറോണ മരുന്നെന്ന പേരിൽ വിഷം നൽകി. വിഷം വാങ്ങിയ ശേഷം കോവിഡ് മരുന്നെന്ന രീതിയിൽ പാക്ക് ചെയ്ത് കാമുകനും കുടുംബത്തിനും എത്തിച്ച് നൽകുകയായിരുന്നു. ആരോഗ്യ പര്വർത്തകരായി രണ്ട് സ്ത്രീകളെ വേഷം കെട്ടിച്ചായിരുന്നു ഇയാൾ ഭാര്യയുടെ കാമുകനും കുടുംബത്തിനും വിഷം നൽകിയത്. കൊറോണ മരുന്നെന്ന് വിചാരിച്ച് വിഷം കഴിച്ച് ആശുപത്രിയിലായ കാമുകനും കുടുംബവും അപകട നില തരണം ചെയ്തു.

ഡൽഹിയിലെ ആലിപൂർ സ്വദേശിയായ 42കാരനാണ് ഭാര്യയുടെ കാമുകനെ കൊല്ലാൻ വിഷം നൽകിയത്. 38കാരനായ ഹോംഗാർഡുമായി തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ ഏറെ നാളായി സംശയിച്ചിരുന്നു. ഇയാളെ കൊല്ലാൻ പദ്ധതി തയ്യാറാക്കിയ ആലിപർ സ്വദേശി അടുത്ത ഗ്രാമത്തിലെ രണ്ട് സ്ത്രീകളെയാണ് ആരോഗ്യ പ്രവർത്തകരായി വേഷം കെട്ടിച്ചത്.

വിഷം കഴിച്ച ഹോംഗാർഡും ഇയാളുടെ വീട്ടിലെ മറ്റ് മൂന്നു പേരും അബോധാവസ്ഥയിലായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകട നില തരണം ചെയ്തു. ആലിപൂർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സ്ത്രീകൾക്കായി അന്വേഷണം നടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP