Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണക്കാലത്ത് കുമ്പസാരം മൈക്കിലൂടെ നടത്താം; അതും വളരെ രഹസ്യമായി: സാമൂഹിക അകലം പാലിച്ച് കുമ്പസാരിക്കാനുള്ള സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്

കൊറോണക്കാലത്ത് കുമ്പസാരം മൈക്കിലൂടെ നടത്താം; അതും വളരെ രഹസ്യമായി: സാമൂഹിക അകലം പാലിച്ച് കുമ്പസാരിക്കാനുള്ള സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ്

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: കൊറോണക്കാലത്ത് സാമൂഹിക അകലം പാലിക്കാൻ കുമ്പസാരം മൈക്കിലൂടെ നടത്തിയാലോ, അതും വളരെ രഹസ്യമായിത്തന്നെ... കൊറോണയെ പേടിക്കാതെ കുമ്പസാരം നടത്താൻ വിശ്വാസികൾക്കും പുരോഹിതന്മാർക്കും സാമൂഹിക അകലം പാലിച്ചുള്ള സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ആണ് രംഗത്ത് എത്തിയിരിക്കുന്നത്.

നിലവിലുള്ള കുമ്പസാരക്കൂടുകളിൽ ചെലവ് കുറഞ്ഞ രീതിയിൽ ഘടിപ്പിക്കാവുന്ന തരത്തിലാണ് ഹെഡ്‌സെറ്റും മൈക്കും അനുബന്ധ ഉപകരണങ്ങളും അടങ്ങുന്ന സംവിധാനം. രണ്ടുമീറ്റർ അകലത്തിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്കിലൂടെയാണ് വിശ്വാസികൾ കുമ്പസാരിക്കുക. റിസീവർ പുരോഹിതന്റെ കൈവശമായിരിക്കും. കോളേജിലെ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗമാണ് സംവിധാനം വികസിപ്പിച്ചത്. ലബോറട്ടറി അദ്ധ്യാപകൻ ടി.എം. സനലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ആൽഡ്രിൻ വർഗീസ്, അശ്വിൻ കെ.എസ്. തുടങ്ങിയവർ പങ്കാളികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP