Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂൺ ഒന്നു മുതൽ കേരളത്തിൽ നിന്നും ഓടിത്തുടങ്ങുന്നത് അഞ്ച് ട്രെയിനുകൾ; ആദ്യഘട്ടത്തിൽ സ്‌പെഷ്യൽ ട്രെയിനുകളായി ഓടുന്ന ഇവയുടെ ബുക്കിങ് വ്യാഴാഴ്ച തുടങ്ങും

ജൂൺ ഒന്നു മുതൽ കേരളത്തിൽ നിന്നും ഓടിത്തുടങ്ങുന്നത് അഞ്ച് ട്രെയിനുകൾ; ആദ്യഘട്ടത്തിൽ സ്‌പെഷ്യൽ ട്രെയിനുകളായി ഓടുന്ന ഇവയുടെ ബുക്കിങ് വ്യാഴാഴ്ച തുടങ്ങും

സ്വന്തം ലേഖകൻ

കൊച്ചി: റെയിൽവേ ആദ്യഘട്ടത്തിൽ ഓടിക്കുന്ന 100 ട്രെയിനുകളിൽ കേരളത്തിൽ നിന്ന്

അഞ്ച് ട്രെയിനുകൾ ഇടംപിടിച്ചു. രണ്ടു ജനശതാബ്ദി ഉൾപ്പെടെ അഞ്ചെണ്ണവും ആദ്യ ഘട്ടത്തിൽ സ്‌പെഷ്യൽ ട്രെയിനുകളായാവും സർവീസ് നടത്തുക. എറണാകുളം- നിസാമുദ്ദീൻ മംഗള എക്സ്‌പ്രസ്, എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്‌പ്രസ്, തിരുവനന്തപുരം -ലോകമാന്യതിലക് നേത്രാവതി എക്സ്‌പ്രസ്, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, തിരുവനന്തപുരം -കണ്ണൂർ ജനശതാബ്ദി എന്നിവയാണ് ട്രെയിനുകൾ.

തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്‌പ്രസ്, ആലപ്പി-ധൻബാദ് എ

ക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. ജൂൺ ഒന്നു മുതൽ 30 വരെ സ്‌പെഷ്യൽ ട്രെയിനുകളായാണ് ഇവ ഓടിക്കുന്നത്. ഐആർസിടിസി വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ് വഴിയും മാത്രമാകും ഇതിലേക്കുള്ള ബുക്കിങ്. ജനറൽ കോച്ചിൽ സെക്കൻഡ് സിറ്റിങ് നിരക്കായിരിക്കും ബാധകമാകുക. ബുക്കിങ് വ്യാഴാഴ്ച രാവിലെ 10ന് ആരംഭിക്കും.

നാട്ടിലെത്തിയാൽ ക്വാറന്റൈനിൽ കഴിയാം എന്ന് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഐആർസിടിസി വെബ്‌സൈറ്റിൽ ഉറപ്പ് നൽകേണ്ടി വരും. ഇതിനായി ക്വാറന്റൈൻ ചെക്‌ബോക്‌സ് സംവിിധാനം ഐആർസിടിസി വെബ്‌സൈറ്റിൽ നടപ്പാക്കിയിരുന്നു. നോൺ എസി കോച്ചുകളോട് കൂടിയായിരിക്കും തുരന്തോ ട്രെയിനുകൾ സർവീസ് നടത്തുക. കൊങ്കൺ വഴിയുള്ള ട്രെയിനുകളാണ് കേരളത്തിലേക്ക് സർവീസ് പുനരാരംഭിച്ചിട്ടുള്‌ലത്.

ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവീസുകൾ ഘട്ടം ഘട്ടമായാണ് റെയിൽവേ ആരംഭിക്കുക. മെയ് 12ന് തുടങ്ങിയ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കടക്കം ഇരു ദിശകളിലേക്കായി 15 ജോഡി അഥവാ 30 ട്രെയിനുകളാണ് ഓടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP