Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാല് ജില്ലകളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകും; നിർധനർക്ക് കൈസഹായവും: മോഹൻലാലിന്റെ ജന്മദിനത്തിൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഇങ്ങനെ

നാല് ജില്ലകളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകും; നിർധനർക്ക് കൈസഹായവും: മോഹൻലാലിന്റെ ജന്മദിനത്തിൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ 60-ാം ജന്മദിനം നാളെയാണ്. കോവിഡും ലോക്ഡൗണും കാരണം ജനംപ്രയാസത്തിൽ കഴിയുന്ന ഈ സമയത്ത് പ്രിയ നടന്റെ ജന്മദിനത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് ഓൾകേരളാ മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ തീരുമാനം. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ കണ്ണീരൊപ്പി പ്രിയനടന്റെ ജന്മദിനാഘോഷം നടത്താൻ തീരുമാനിച്ച് വിവിധ പരിപാടികളാണ് ഓൾകേരളാ മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. മെയ്‌ 21 ലാൽസാറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഓൾകേരളാ മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന വിവധ തരം പരിപാടികൾ....!

1). മൃതസഞ്ജീവിനി-

മോഹൻലാൽ ഗുഡ് വിൽ അംബാസഡർ ആയ സംസ്ഥാന സർക്കാറിന്റെ മൃതസഞ്ജീവിനി പദ്ധതിയിലേക്ക് വിവിധ ജില്ലകളിലെഓൾകേരളാ മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ അവയവദാന സമ്മതപത്രം കൈമാറും.

2). ലാൽ ഇല്ലം-

നാല് ജില്ലകളിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് നൽകുന്നു.

3). ഒരു കൈത്താങ്ങ്

പാലക്കാട് ജില്ലയിലെ ക്യാൻസർ രോഗിക്ക് ഒരുലക്ഷം രൂപ കൈമാറുന്നു..

4). അന്നദാനം

സംസ്ഥാനത്തെ വിവിധ ഓർഫനേജുകളിൽ ഉച്ചഭക്ഷണം നൽകുന്നു.

5). രക്തദാനം മഹാദാനം

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓൾകേരളാ മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ പ്രവർത്തകർ രക്തദാനം നൽകുന്നു...

6). നാളേയ്ക്കായി ഒരു തണൽ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു.

7). ചേർത്ത് നിർത്താം-

സിനിമാ മേഖലയിൽ ഏറ്റവും അടിത്തട്ടിൽ ജോലി ചെയ്യുന്ന അസംഘടിത പോസ്റ്റർ പേസ്റ്റിങ് തൊഴിലാളികൾക്ക് ഒരു ദിവസത്തെ വേതനവും പച്ചക്കറി, ധാന്യവർഗങ്ങൾ അടങ്ങിയ കിറ്റുകൾ നൽകുന്നു.

8). കമ്മ്യൂണിറ്റി കിച്ചൺ

കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടനീളം ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷണവും ഭക്ഷ്യധാന്യ വസ്തുക്കളും നൽകുന്നു.

9). കുടിവെള്ളം

സർക്കാർ ആശുപത്രികളിൽ പാക്കേജഡ് മിനറൽ വാട്ടർ വിതരണം ചെയ്യുന്നു.

10). നനയുന്ന കഴിവുകൾക്ക് കുടചൂടാം

കോട്ടയം ജില്ലയിലെ ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരുടെ കായിക മൽസരങ്ങളിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന യുവാവിന്റെ മഴക്കാലത്ത് ചോർന്നൊലിക്കാറുള്ള വീടിന്റെ മേൽക്കൂര പൂർണ്ണമായി മാറാനുള്ള ധനസഹായം...

അതേ സമയം നേരത്തെ ലോക്ക് ഡൗണിൽ ദുരിതത്തിലായവർക്ക് കൈത്താങ്ങായും ഓൾ കേരള മോഹൻലാൽ ഫാൻസ് രംഗത്തു വന്നിരുന്നു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കും സിനിമാ ശാലകളിലെ ജീവനക്കാർക്ക് സഹായമെത്തിച്ചതിനെ പുറമെ കമ്മ്യൂണിറ്റി കിച്ചനുകളിലേക്ക് പച്ചക്കറികൾ, പൊലീസ് സ്റ്റേഷനുകളിലേക്ക് മാസ്‌കുകൾ, മറ്റു ഭക്ഷണ വസ്തുക്കളുടെ വിതരണം എന്നിയാണ് മലപ്പുറം ജില്ലയിൽമാത്രമായി മോഹൻലാലൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നത്. ഓരോ യൂണിറ്റ് കമ്മിറ്റികളാണ് സഹായങ്ങൾ വിതരണം ചെയ്തത്. പൊന്മള യൂണിറ്റിന് കീഴിൽ നടന്ന വിതരണങ്ങൾക്ക് ഓൾകേരളാ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബാബു പൊന്മളയാണ് നേതൃത്വം നൽകിയത്.

പൊന്മള യൂണിറ്റിന് കീഴിൽ ലോക് ഡൗണിൽ സൃത്യർഹമായ സേവനം നടത്തുന്ന മലപ്പുറത്തെ പൊലീസുകാർക്ക് മാസ്‌കുകൾ വിതരണം ചെയ്തു. ഇതിന് പുറമെ മലപ്പുറം നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പച്ചക്കറി കിറ്റുകൾ കൈമാറി. മറ്റു യൂണിറ്റുകളായ എടപ്പാൾ, ചങ്ങരംകുളം, കോട്ടയ്ക്കൽ, പാണ്ടിക്കാട്, മഞ്ചേരി, നിലമ്പൂർ തുടങ്ങിയ വിവിധ കമ്മിറ്റികളും സമാനമായ സഹായങ്ങൾ കൈമാറി. ഒരു ഫാൻസ് അസോസിയേഷനും അപ്പുറം കൾച്ചറൽ വെൽഫെയർ അസോസിയേഷനുംകൂടിയായ മോഹൻലാൽ ഫാൻസുകാർ മാറിയതോടെ ഇത്തരത്തിലുള്ള വിവിധ സഹായങ്ങൾ നിർധനർക്ക് എത്താറുണ്ട്. ഫാൻസുകാരുടെ സ്വന്തം പണം ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നത്. മലപ്പുറം ജില്ലയിൽ മോഹൻലാൽ ഫാൻസിന്റെ ഐഡന്റിറ്റി കാർഡുള്ള ഔദ്യോഗിക മെമ്പർമാർ 800പേർമാത്രമാണുള്ളത്. എന്നാൽ ഐഡന്റിറ്റി കാർഡില്ലാത്ത പതിനായിരങ്ങൾ ഫാൻസുകാരായുണ്ട്.

എടപ്പാൾ, ചങ്ങരംകുളം മേഖലാ കമ്മറ്റി പ്രയാസം അനുഭവിക്കുന്നവർക്ക് പച്ചക്കറിയടങ്ങുന്ന കിറ്റുകൾ കൈമാറി. പ്രസിഡന്റ് ദിലീപ്,സെക്രട്ടറി രവി, രാഹുൽ, പ്രണവ്, വിനീഷ് നേതൃത്വം നൽകി.അതേ സമയം നേരത്തെ പ്രളയക്കെടുതിക്കിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ശേഷം കുഴഞ്ഞ് വീണു മരിച്ച റസാഖിന്റെ കുടുംബത്തിനും മോഹൻലാലിന്റെ സഹായ ഹസ്തം എത്തിയിരുന്നു. വെള്ളക്കെട്ടിൽ വീണ മകനെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെയാണ് റസാഖ് കുഴഞ്ഞ് വീണ് മരണപ്പെട്ടത്. മക്കളുടെ പഠനം ഏറ്റെടുത്ത വിശ്വശാന്തി ഫൗണ്ടേഷൻ, കൂടുംബത്തിന് അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ കൈമാറിയിരുന്നു. പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ഇപ്പോൾ ഫൗണ്ടേഷനാണ് വഹിക്കുന്നത്.സംവിധായകനും നടനുമായ ഫൗണ്ടേഷൻ ഡയറക്ടറുമായ മേജർ രവി അബ്ദുറസാഖിന്റെ ഭാര്യവീട്ടിലെത്തിയാണ് തുക കൈമാറിയത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ഫൗണ്ടേഷനാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP