Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് കാലത്ത് ഓടിക്കുന്നത് നഷ്ടമെന്ന് വിധിയെഴുതി സ്വകാര്യ ബസുടമകൾ മാറി നിന്നപ്പോഴും വിമതരായി കോഴിക്കോട്ടെ കൊളക്കാടൻ ഗ്രൂപ്പിന്റെ ബസുകൾ; കോഴിക്കോട് - മാവൂർ- അരീക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയതുകൊളക്കാടൻ ഗ്രൂപ്പിന്റെ ആറോളം ബസ്സുകൾ; ഓടിത്തുടങ്ങിയെങ്കിലും കുറഞ്ഞ കളക്ഷനുമായി അധികനാൾ ഓടാനാവില്ലെന്നും ജീവനക്കാർ

കോവിഡ് കാലത്ത് ഓടിക്കുന്നത് നഷ്ടമെന്ന് വിധിയെഴുതി സ്വകാര്യ ബസുടമകൾ മാറി നിന്നപ്പോഴും വിമതരായി കോഴിക്കോട്ടെ കൊളക്കാടൻ ഗ്രൂപ്പിന്റെ ബസുകൾ; കോഴിക്കോട് - മാവൂർ- അരീക്കോട് റൂട്ടിൽ സർവ്വീസ് നടത്തിയതുകൊളക്കാടൻ ഗ്രൂപ്പിന്റെ ആറോളം ബസ്സുകൾ; ഓടിത്തുടങ്ങിയെങ്കിലും കുറഞ്ഞ കളക്ഷനുമായി അധികനാൾ ഓടാനാവില്ലെന്നും ജീവനക്കാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് കെ എസ് ആർ ടി സി പൊതുഗതാഗതം ആരംഭിച്ചു. സ്വകാര്യ ബസ്സുകൾക്കും ഓടാൻ നിർദ്ദേശം ലഭിച്ചിരുന്നുവെങ്കിലും കോഴിക്കോട് ജില്ലയിൽ ഭൂരിഭാഗം സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തിയില്ല. ഈ സാഹചര്യത്തിലാണ് കൊളക്കാടൻ ബസ്സുകൾ ശ്രദ്ധ നേടിയത്. കൊളക്കാടൻ ഗ്രൂപ്പിന്റെ ആറോളം ബസ്സുകളാണ് കോഴിക്കോട് മാവൂർ, അരീക്കോട് റൂട്ടിൽ ഇന്നലെ സർവ്വീസ് നടത്തിയത്. നിരക്ക് വർധന ഉൾപ്പെടെ കെ എസ് ആർ ടി സിയുടെ അതേ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സർവ്വീസ്. എന്നാൽ ആദ്യ ദിവസം യാത്രക്കാർ കുറവായിരുന്നുവെന്ന് ബസ് ജീവനക്കാർ പറയുന്നു. മാവൂർ റൂട്ടിലോടുന്ന എം എം ആർ ബസും ഇന്നലെ പാളയം സ്റ്റാന്റിൽ നിന്നും സർവ്വീസ് നടത്തി.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് സർവ്വീസ് നടത്തുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു. ഓടാൻ തുടങ്ങിയെങ്കിലും സ്ഥിതി വളരെ മോശമാണ്. രണ്ടു മാസമായി നിർത്തിയിട്ട നഷ്ടത്തിനൊപ്പം ഇപ്പോൾ ഓടുന്നതും നഷ്ടമാണ്. ആളുകൾ തീരെ കുറവായതുകൊണ്ട് കളക്ഷൻ തീരെ ഇല്ലാത്ത സ്ഥിതിയാണ്. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഇത്തരത്തിൽ തുടരാനാവുമോ എന്ന ആശങ്കയുണ്ട്. ഡബിൾ സ്റ്റേജിനാണ് പന്ത്രണ്ട് രൂപ പറഞ്ഞിരിക്കുന്നത്. ഇത് സിംഗിൾ സ്റ്റേജിനാക്കിയാൽ കുഴപ്പമില്ലാതെ സർവ്വീസ് നടത്താൻ കഴിയുമെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.

ഒരു സീറ്റിൽ ഒരു യാത്രക്കാരൻ എന്ന നിലക്ക് മാത്രമേ ബസുകൾ സർവീസ് നടത്താവൂ എന്ന് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 രൂപയായി വർധിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതും നഷ്ടമാണന്ന് പറഞ്ഞാണ് മറ്റ് സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താതിരുന്നത്. ജില്ലയിൽ കെ എസ് ആർ ടി സിയും വളരെ കുറച്ച് ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചത് മലയോര മേഖലയിലെ നിരവധി പേർക്ക് ആശ്വാസമാകുന്നുണ്ട്.

അതേ സമയം കോവിഡ് 19 ഭീതി ഒഴിയുന്നതിന് മുൻപ് തന്നെ പൊതുഗതാഗതത്തിന് അനുമതി നൽകിയത് രോഗ വ്യാപനത്തിന് കാരണമാവുമെന്നും ആശങ്കയുണ്ട്. സർവീസ് ആരംഭിച്ച ബസുകളിൽ സാനിറ്റൈസർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയത് ആശ്വാസമാണ്. യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP