Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ട് തവണ പരാജയപ്പെട്ട ഇലക്ട്രിക് ലോക്കോ മൂന്നാം പരീക്ഷണത്തിൽ പൂർണ വിജയം; മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച 12000എച്ച് പി ഇലക്ട്രിക് ലോക്കോ പ്രവർത്തന സജ്ജമായി; തദ്ദേശീയമായി നിർമ്മാണം പൂർത്തിയാക്കിയത് ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റോമുമായി ചേർന്ന്

രണ്ട് തവണ പരാജയപ്പെട്ട ഇലക്ട്രിക് ലോക്കോ മൂന്നാം പരീക്ഷണത്തിൽ പൂർണ വിജയം; മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച 12000എച്ച് പി ഇലക്ട്രിക് ലോക്കോ പ്രവർത്തന സജ്ജമായി; തദ്ദേശീയമായി നിർമ്മാണം പൂർത്തിയാക്കിയത് ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റോമുമായി ചേർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ റയിൽവെക്കായി തദ്ദേശിയമായി നിർമ്മിച്ച 12000എച്ച് പി ഇലക്ട്രിക് ലോക്കോ പ്രവർത്തന സജ്ജമായി. ബീഹാറിലെ മാധേപുര ഇലക്ട്രിക് ലോക്കോ മോട്ടീവ് പ്രൈവറ്റ് ലിമിറ്റഡാണ് ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് തദ്ദേശീയമായി ലോക്കോ നിർമ്മിച്ചത്. ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റോമുമായി ചേർന്നാണ് ലോക്കോയുടെ നിർമ്മാണം പൂർത്തിയാക്കിയത്. തിങ്കളാഴ്ച രാവിലെ ഉത്തർപ്രദേശിലെ ശിവപൂറിനും ദീൻദയാൽ ഉപാധ്യായ സ്റ്റേഷനും ഇടയിലാണ് ഈ ലോക്കോയുടെ ട്രെയൽ റൺ പൂർത്തിയാക്കിയത്. നേരത്തെ രണ്ട് തവണ പരീക്ഷണ ഓട്ടത്തിൽ ഈ ലോക്കോ പരാജയപ്പെട്ടിരുന്നു. ഡിസൈനിൽ ചില മാറ്റം വരുത്തിയാണ് പുതിയ കരുത്ത് റെയിൽവേ സ്വന്തമാക്കുന്നത്.

ഈ ലോക്കോയുടെ നിർമ്മാണത്തോടെ കൂടിയ ശക്തിയുള്ള ലോക്കോ നിർമ്മിക്കുന്ന ലോകത്തിലെ ആറ് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. ഈ സംയുക്ത സംരംഭത്തിൽ 76 ശതമാനം ഓഹരിയും ഫ്രഞ്ച് കമ്പനിയുടേതാണ്. 26 ശതമാനമാണ് റെയിൽവേയുടെ ഓഹരി. 2015ൽ 25000 കോടി രൂപയുടെ കരാരാണ് ഫ്രഞ്ച് കമ്പനിയായ ആൾസ്റ്റോം സ്വന്തമാക്കിയത്. സ്വകാര്യ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്ന പൊതുമേഖല ഇടപാടിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ സംരംഭമാണ് ഇത്. ഈ സംരംഭം 10000ൽ അധികം തൊഴിൽ അവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കുമെന്നും ഇതിനോടകം 2000 കോടിയുടെ നിക്ഷേപം രാജ്യത്ത് പദ്ധതിയുമായി ചേർന്ന് നടത്തിയിട്ടുണ്ടെന്നുമാണ് ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ റെയിൽവേ വിശദമാക്കിയത്.

കൂടുതൽ വേഗത്തിലും സുരക്ഷിതവുമായി സേവനം ലഭ്യമാക്കാൻ ഈ ലോക്കോ സഹായകരമാവുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ പോകുമ്പോൾ പോലും 6000 ടൺ ഭാരം ഈ ലോക്കോയ്ക്ക് വഹിക്കാനാവുമെന്നാണ് ആൾസ്റ്റോം വിശദമാക്കുന്നത്. രാജ്യത്തെ ട്രെയിനുകളുടെ വേഗതയിൽ മണിക്കൂറിൽ 20-25 കിലോമീറ്റർ വരെ കൂട്ടാനാവുമെന്നാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. 2019-2020 സാമ്പത്തിക വർഷത്തിൽ 35 ലോക്കോയും 2020-2021 സാമ്പത്തിക വർഷത്തിൽ 60 ലോക്കോയും പൂർത്തിയാക്കുമെന്നാണ് നിരീക്ഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP